മീനാക്ഷി കല്യാണം – 5അടിപൊളി  

അപ്പൊ അതാണ് ഇന്ന് കാലത്ത് അവിടെ കണ്ടത്. അല്ലെങ്കിലും ഇത്തരം പ്രശ്നങ്ങൾ നടന്നാൽ മാത്രം തീപിടിക്കുന്ന വെള്ളത്തിൽ കിടക്കുന്ന ഒരു ‘ബോംബ്’ ആണല്ലോ ഇന്ത്യ. ആ പരസ്പരം തല്ലി തീരുമാനത്തിലെത്തട്ടെ. ഞാൻ വീണ്ടും തിരക്കുകളിലേക്ക് വീണു.

**********

വൈകുന്നേരം നാലരയായി കാണും , കുമുദത്തിൻ്റെ ഫോണിൽ നിന്നും ഒരു കോൾ വന്നു. ഞാൻ എടുത്തു.

“സാർ ഇങ്കൈ ശീക്രം വാങ്കളെ … ഇങ്കെ പെരിയ പ്രച്ചന നടന്നിട്ടിറുക്ക്.”

(അവളാകെ സംഭ്രമത്തിലാണ്, ഞാൻ ഇരുന്നിരുന്ന സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു)

“ അമ്മാ പെരിയ ആപത്തിലെ മാട്ടികിട്ടിരുക്കെ. ശീക്രം വാങ്കളെ, എനക്ക് ഉടമ്പെല്ലാം നടുങ്ക്ത്”

മീനാക്ഷി എന്തോ ആപത്തിലാണ്, കുമുദവും ആകെ ഭയന്നിരിപ്പാണ്. ഇത് കേട്ട് മുഴുവനാക്കുന്നതിന് മുൻപ് തന്നെ ഞാൻ ഓടി റോഡിലെത്തിയിരുന്നു. ഓടി കൊണ്ടിരുന്ന ഒരു ഓട്ടോയിൽ ഞാൻ ചാടികയറി സ്റ്റെല്ലാ മേരീസ് കോളേജെന്ന് പറഞ്ഞു. ടോണിയെ വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു വച്ചു.

ഇങ്ങനെ ഒരു പ്രശ്നം വന്നാൽ തിരിഞ്ഞ് നടക്കുന്നവരാണ് ഞാനടക്കം നമ്മളെല്ലാവരും, മീനാക്ഷി അങ്ങനെയല്ലെന്ന് അവിടെ ചെന്നിറങ്ങിയപ്പോൾ അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി.

ഹിജാബിട്ടവരോ, ബുർക്കയിട്ടവരോ, വാർമുടിയിൽ കനകാബരം ചൂടിയവരോ, വരമഞ്ഞളിൽ പനിനീരുരച്ച് കുറിയിട്ടവരോ, എന്ന് നോക്കാതെ മീനാക്ഷി ഒരു കൂട്ടം കുട്ടികളെ അടക്കി പിടിച്ചു ഇരുഭാഗത്ത് നിന്നും അക്രമിക്കാൻ നിൽക്കുന്നവരെ എതിർത്ത് നിൽപ്പുണ്ട്. ഒരു കൂട്ടർ എന്തോ ചെറിയ വീപ്പ കുത്തിതുറക്കുന്നുണ്ട്, അതിൽ നിന്നും കറുത്ത ദ്രവകം തുളുമ്പി, കരിഓയിൽ ആണെന്ന് തോന്നുന്നു. മറ്റൊരു കൂട്ടർ ഫ്ലക്സിൽ നിന്നും പരന്ന മരപലകകൾ ഊരിയെടുക്കുന്നുണ്ട്. അടിപൊട്ടുമെന്ന് ഉറപ്പാണ്. മീനാക്ഷിയുടെ ഭംഗി മാത്രമാണ് അവരെ ഇത് വരെ തടുത്ത് നിറുത്തിയതെന്ന് തോന്നുന്നു. നിരാലംബരായ സാധുകുട്ടികൾ, മതമേതുമാവട്ടെ, രാഷ്ട്രീയമേതുവാകട്ടെ, അവരെ ആക്രമിച്ച് വിപ്ലവം വിജയിപ്പിക്കാമെന്നീ തെമ്മാടികളെ പഠിപ്പിച്ചതാരാണ്. ഇവർക്ക് പരസ്പരം തല്ലി തീർന്നാൽ പോരെ. അതു പറ്റില്ലല്ലോ സാധുക്കൾക്ക് മീതെ തന്നെ അധീശത്വം പ്രകടിപ്പിക്കൻ. മീനാക്ഷി കുട്ടികളെ, തള്ളക്കോഴി കുഞ്ഞുങ്ങളെ അടക്കി പിടിക്കും പോലെ ചേർത്ത് പിടിച്ചിരിക്കുന്നു. ഏത് ഭാഗത്തു നിന്നും ആക്രമണമുണ്ടായാലും, അത് ആദ്യം പതിക്കുന്നത് അവളുടെ ദേഹത്തായിരിക്കും. മീനാക്ഷിക്കവരെ തരിമ്പും പേടിയുണ്ടായിരുന്നില്ല.
ഞാൻ ഓടി, പറ്റാവുന്ന അത്രയും വേഗത്തിൽ ഓടി.

ഹിന്ദുത്വമോ ഇസലാമോ, ഉണരുന്നതോ വൃണപ്പെടുന്നതോ, എനിക്ക് വിഷയമായിരുന്നില്ല. ഹിജാബ് ഇടുന്നതോ, കാവിയുടുക്കുന്നതോ എനിക്കു പ്രശ്നമായിരുന്നില്ല. പക്ഷെ അതിൻ്റെയെല്ലാം പേരിൽ മീനാക്ഷിയുടെ മേലോ, അസാധു കുട്ടികളുടെ മേലോ ഒരു പോറലു പോലും വീഴുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എൻ്റെ മനുഷ്യത്ത്വത്തിൻ്റെ ശവത്തിന് മുകളിൽ നട്ടാൽമതി അവൻ്റെയൊക്കെ മതത്തിൻ്റെ ഊമ്പിയ ജാതിമരങ്ങൾ.

ഞാൻ ചെന്ന് കയറിയതും ഒരു കൂട്ടർ കരിഓയിൽ നീട്ടി ഒഴിച്ചതും ഒരുമിച്ചായിരുന്നു. ഭാരം കൂടുതലായതു കൊണ്ട് അവർക്കത് പിടിച്ച് നിറുത്താനും കഴിഞ്ഞില്ല. ഞാൻ വളരെ അടുത്തായത് കൊണ്ട്, ഒരുതുള്ളി പുറത്ത് പോകതെ ശരീരം കൊണ്ട് പ്രത്യേകിച്ച് മുഖംകൊണ്ട് തടയാൻ പറ്റി. മീനാക്ഷി തലയുയർത്തി നോക്കുമ്പോൾ വെള്ളിടികിട്ടി കരിഞ്ഞവനെപ്പോലെ ഞാൻ തിരിഞ്ഞ് മുഴുവൻ പല്ലുംകാട്ടി ചിരിച്ചു നിൽപ്പുണ്ട്. പെട്ടന്ന് അപ്പുറത്തെ വശത്ത് നിന്ന് ആരോ വലിയ പലക വലിച്ച് വീശി. ഞാൻ ചാടി അത് പുറം വച്ച് തടഞ്ഞു.

“പ്‌ഠോ”

നല്ല ശബ്ദം ഉണ്ടായി കേട്ടവരെല്ലാം തെല്ലൊന്ന് പകച്ചു. പലക നുറുങ്ങി കഷണങ്ങളായി തെറിച്ചു. മീനാക്ഷി പേടിയോടെ എന്നെ നോക്കി. ഞാൻ വേദനയിൽ പുളഞ്ഞ് കൊണ്ട് തന്നെ മുന്നിലേക്ക് പോയി അവിടന്ന് ഓടിവന്ന രണ്ട് പേരെ ചവിട്ടിയും ഉന്തിയും മാറ്റി. സൈഡിൽ നിന്നും ഓടി വന്നവരെ കൈമുട്ട് വച്ച് ഇടിച്ച് മറച്ചിട്ട്. ഏതോ ഒരുത്തനെ കൈയിൽ വലിച്ച് ഓടി വരുന്ന വരുടെ മുന്നിലേക്കിട്ട്. അവൻ്റെ നെഞ്ചിൽ ശക്തമായി തള്ളി. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ പിന്നിലുള്ളവരും പുറകിലേക്ക് മലർന്നു. കുറേ പേര് ഒരുമിച്ച് വീണപ്പോൾ മറ്റു പിള്ളേരും ഒന്നു പകച്ചു.

ഒരു ഇരുപത് പേരു കാണും അവരെല്ലാവരും കൂടി. നാലുവശത്തു നിന്നും ഇടി വീഴുന്നുണ്ട്. മുന്നിൽ കിട്ടുന്നവർക്കെല്ലാം തിരിച്ച് കൊടുക്കുന്നും ഉണ്ട്. പൂരപ്പറമ്പിൽ ഇടിയിൽ ഒരുപാട് വട്ടം പെട്ടിട്ടുള്ളതുകൊണ്ടു, നാലുവശത്തുന്നുള്ള ഇടി തലക്ക് കൊള്ളാതെ തടയാനും, കിട്ടുന്നിടവച്ച് തിരിച്ചു കൊടുക്കാനും പ്രകൃതിയാ ഒരു കഴിവ് കൈവന്നിരുന്നു. തമിഴ്നാട്ടിലെ നരിന്ത് പിള്ളേര് തൃശ്ശൂക്കാരുടെ പൂരത്തല്ലിനു മുന്നിൽ ചെറുതായൊന്നു പകച്ചുന്നുള്ളത് വസ്തവം തന്നെയാണ്. എങ്കിലും എണ്ണത്തിൽ കൂടുതലാണ് എത്ര നേരം ഇങ്ങനെ പിടിച്ച് നിൽക്കാൻ കഴിയുമെന്നറിയില്ല. ഓടിവന്ന ഒരുത്തൻ്റെ വർമ്മത്ത് ചവിട്ടി, തല കൈ കൊണ്ട് പൊതിഞ്ഞ്, അതേ കാലെടുത്ത് മുട്ടുകാല് ചേർത്ത് വച്ചൊരുത്തൻ്റെ നെഞ്ചിന് കയറ്റി ഇടിച്ചിട്ട് ഞാൻ ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന് ഒരു അലർച്ച കേട്ടു പിള്ളേരൊന്ന് പകച്ചു, എനിക്ക് പക്ഷെ ആ അലർച്ച പരിചിതമായിരുന്നു.
ടോണിയാണ്, ബുള്ളറ്റ് സ്റ്റാൻഡിൽ ഇടാൻ പോലും നിൽക്കാതെ നിലത്തിട്ട് അതിൽ ചവിട്ടി നടുക്ക് വച്ചിരുന്ന നെഞ്ചാക്ക് വലിച്ചെടുത്ത്, വിറളിപിടിച്ച പോലെ അവൻ ഞങ്ങൾക്ക് നേരെ ഓടിവന്നു.

ഹയ്യാ….. ഹയ് ഹയ്യ്….ഹീ…. ഓടിവന്ന് കൂട്ടത്തിൽ കയറി അവൻ അറഞ്ചം പൊറഞ്ചം നെഞ്ചാക്ക് വലിച്ചടി തുടങ്ങി. അവന് കാരണം എന്താണെന്ന് പോലും അറിയണം എന്നുണ്ടായിരുന്നില്ല. എൻ്റെ മേലവര് കൈവച്ചു, അതവൻ കണ്ടു, അതിനി ദൈവം തമ്പുരാനാണെങ്കിലും ടോണി തല്ലിയിരിക്കും, എനിക്കറിയാം.

നെഞ്ചാക്ക് ബ്രൂസ് ലി പടങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും, അതുവച്ചുള്ള അടി അത് തമിഴൻ പിള്ളേർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു. കിട്ടിയവർ കിട്ടിയവർ മാറി നിന്ന്, അടുത്തവർക്ക് അവസരം കൊടുത്തു. പലരുടേയും തല അടികൊണ്ട് പിന്നിലേക്കു തിരഞ്ഞ് വരണത് ഞാൻ കണ്ടു. ചുറ്റും താടിയെല്ലും, ചെവിക്കല്ലും അച്ചപ്പം പൊടിയണപോലെ തകരുന്ന ശബ്ദം. തല്ലിന് ഹിന്ദുവെന്നോ, മുസ്ലീം എന്നോ ഇല്ലല്ലോ കൊണ്ടവർ കൊണ്ടവർ മാറി റോഡിലോരത്ത് പോയിരുന്നു കിളിയെണ്ണി.

അപ്പോൾ ഞങ്ങൾ ശ്രദ്ധിക്കാതെ ചുറ്റും നിന്നിരുന്ന അൽപ്പം പ്രായം ഉള്ള കുറച്ച് പേർ മുന്നോട്ട് വന്നു. അവരായിരുന്നിരിക്കണം പിള്ളേരെ പിരികേറ്റി പിന്നിൽ നിന്ന് നയിച്ചിരുന്നത്. അവർ പത്തുപതിനഞ്ച് പേരുണ്ട്, എല്ലാം നല്ല ഒത്ത ഘടാഖടിയൻമാർ.

Leave a Reply

Your email address will not be published. Required fields are marked *