മീനാക്ഷിക്കു ദിൽബറിനേക്കാൾ പ്രിയം, പഴയ നടൻ ത്യാഗരാജന്നോടാണെന്നത് എനിക് അതിശയോക്തി കലർന്ന പുതിയൊരറിവായിരുന്നു.
“എല്ലാം തയ്യാറാണ്, ഇന്ന് വേണമെങ്കിൽ ഇന്ന് ചെയ്തേക്കാം. ഞാൻ നിനക്കത് ബോറായാലോന്ന് വിചാരിച്ചാണ് വേണ്ടന്ന് വച്ചത്.”
“ അയ്യോ….. എൻ്റെ ഭാഗ്യത്തിനാണ് ഈ സമയത്ത് എനിക്ക് വരാൻ തോന്നിയത്. നമ്മുക്ക് ഇന്ന് തന്നെ പോകാം ഉണ്ണിയേട്ടാ, എന്നെയും കൊണ്ട് പോകോ….”
“ ഏയ്, ഇല്ല്യാ, പറ്റില്ല്യാ…..”
“ എന്താ ഉണ്ണിയേട്ട….. എനിക്ക് അത്ര ഇഷ്ടം ഇള്ളോണ്ടല്ലെ, ഞാൻ വേറെ വല്ല ആഗ്രഹോം പറയാറിണ്ടോ? ” അവൾ ഒരു കൗമാരക്കാരി കാമുകിയെപ്പോലെ നിന്നു ചിണുങ്ങി.
“ എടീ മണ്ടി, നീ കാരണം മാത്രമാണ് ഇന്നു ഇപ്പോൾ തന്നെ ഈ ഇൻ്റർവ്യൂ എടുക്കണത് തന്നെ പിന്നെ നിന്നെ കൊണ്ട് പോകാതിരിക്കോ ? ഇത് നല്ല കൂത്ത്”
ആ മുഖത്ത് ഹൈ വോൾട്ടേജിൽ ഒരു ചിരിവന്നു.
“ എനിക്ക് അറിയാ, ഉണ്ണിയേട്ടന്ന് എന്നെ നല്ല ഇഷ്‌ടാന്ന് ”
“പോടിയവടന്ന് എനിക്ക് അങ്ങനൊന്നും ഇല്ല്യ, മാത്രമല്ല എനിക്കിത്തിരി ചന്തം കുറവുള്ള പെൺകുട്ട്യോളനെയാ ഇഷ്ടം, അവർക്കിത്തിരി സ്നേഹോം, കാര്യപ്രാപ്തീം ഒക്കെ കൂടുതലായിരിക്കും. ഇതൊരുമാതിരി ഐശ്വര്യാരായിടെ ശരീരോം, മാമാട്ടികൂട്ടിയമ്മേടെ കാര്യപ്രാപ്തീം, ആവ്… എനിക്കൊന്നും വേണ്ട ഇതിനെ” ഞാൻ വെറുതെ അവളെ ഒന്ന് ചൂടാക്കാൻ പറഞ്ഞു.
അത് പക്ഷെ ശരിക്ക് ഏറ്റു. അവളുടെ ചുണ്ടുകൾ മുന്നിലേക്ക് കൊറുവിച്ച് വന്നു, നുണക്കുഴികൾ എനിക്കിപ്പോൾ തെളിഞ്ഞ് കാണാം, മിഴികളിൽ പരിഭവം വന്ന്നിറഞ്ഞു, അവളുടെ മുഖമഴക്ക് പതിൻമടങ്ങ് ഇരട്ടിച്ചു.
“ എന്നെ ആരുക്കും ഇഷ്ടല്ല (അവളുടെ മിഴികൾ കൂടുതൽ നിറഞ്ഞ് വന്നു) ഉണ്ണിയേട്ടനും കൂടി അങ്ങനെയാണെങ്കി ഞാഞ്ചത്ത് കളയും. സത്യായിട്ടും ചത്ത്കളയും. ” അവളു തകർന്ന ശബ്ദത്തിൽ പറഞ്ഞു.
ഞാൻ പെട്ടന്ന് അവളെ ചേർത്തു പിടിച്ചു. അങ്ങനൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“അയ്യേ എന്തായിത്, ഇത്രയ്ക്കോള്ളോ ഈ സുന്ദരിക്കുട്ടി. എത്രപേര് കാത്ത് നിക്കുന്ന് അറിയോ, ൻ്റെ മീനക്ഷീനെ ഒരു നോക്ക് കാണാൻ മാത്രം, അപ്പോഴാണ്” ഞാൻ പറഞ്ഞത് വാസ്തവം മാത്രമായിരുന്നു. ഞാൻ കാണുന്നതല്ലെ, എന്നും അവളുടെ മിഴിപ്രസാദത്തിനു മാത്രമായി, ഇക്കണ്ട വഴികളിലെല്ലാം ആരാധകവൃന്ദം കാത്തു നിൽക്കുന്നത്. അവളവരെയൊന്നും കണ്ടതായിപ്പോലും നടിക്കാറില്ല.
അവൾ പുറംകൈയിൽ കണ്ണു തുടച്ച് ചെരിഞ്ഞ് എന്നെ നോക്കി.
“എന്നെ ആരും കാത്തുനിക്കണ്ട, ന്നെ ഉണ്ണിയേട്ടൻ കാത്തു നിന്നാ മതി.”
“ശരി ഞാ മാത്രാ കാത്ത് നിക്കണുള്ളൊ, ഇനി അതിന് ചിണുങ്ങണ്ട”
“എന്നാലും എനിക്കറിയാ ….”
“എന്തറിയാന്നാ ൻ്റെ വാര്യംമ്പിളളിലെ മീനാക്ഷിക്കുട്ടിക്ക്”
“ ന്നെ ഒത്തിരി ഇഷ്ടാന്ന് ”
“ അതെന്താ?? ”
“ ഇന്നലെ ന്നെ ന്തൊക്കെയാ ചെയ്തതേ, ഇഷ്ടം ഇല്ലാത്തോരെ അങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യോ ദുഷ്ടാ… ”
“ ൻ്റെ മീനാക്ഷി ഒന്നു പതുക്കെ പറ, പറ്റിപ്പോയി, ഇഷ്ടയോണ്ടെന്ന്യാ.” അവൾ അത് കേട്ട് ഒരു വിജയിയെ പോലെ ചിരിച്ചു. “ അല്ലേ….. എന്താ വിളിച്ചേ, ദുഷ്ടാ ന്നൊ ”
“ അതെ ദുഷ്ടനെന്ന്യാ, ന്നെ കരയിപ്പിച്ചില്ലെ ” അവൾ കെച്ചുകുട്ടികൾ പിണങ്ങും പോലെ ചുണ്ട്കൂർപ്പിച്ചു.
ബാലചാപല്യങ്ങൾ വിട്ട് മാറാത്ത ആ ദേവമനോഹരിയായ കോളേജ് അധ്യാപികയെ ഞാൻ അത്ഭുതത്തോടെ നോക്കി. ഇവളെന്നും എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ജീവിതം എത്ര അർത്ഥവത്തായേനെ.
“ വാ…., ദുഷ്ടൻ നിനക്ക് തൃഗരാജൻ സാറിനെ കാട്ടിത്തെരാം, ബാ….മേളെ ബാ…”
ഞാൻ അവളെയും അണച്ച് പിടിച്ച് നടന്നു.
എന്തായാലും വിവരങ്ങൾ എവിടെയും അധികം ഇല്ലാതിരുന്നത് കൊണ്ടു നേരത്തേ തന്നെ അന്വേഷിച്ച് എല്ലാം തയ്യാറാക്കി വച്ചത് വളരെ നന്നായി. അതോണ്ടിപ്പൊ ചാടിക്കേറിപ്പോയി ഇൻ്റർവ്യൂ എടുക്കാൻ പറ്റി.
*************
ത്യാഗരാജൻ സാറിൻ്റെ വിൻ്റേജ് സെറ്റപ്പിലുള്ള വീടിനുള്ളിലെ വലിയ പഠന മുറിയിൽ, ഒരുപാട് പുസ്തകങ്ങളുള്ള ഒരു ഷെൽഫ് ബാക്ഗ്രൗണ്ട് സെറ്റ് ചെയ്ത് ഇൻ്റർവ്യൂ തുടങ്ങി.
