മീനാക്ഷി കല്യാണം – 5അടിപൊളി  

ഇടക്കെപ്പോഴോ ഉണർന്നു നോക്കുമ്പോൾ മീനാക്ഷി നിശ്ചലമായി നെഞ്ചിൽ കിടന്ന് കുട്ടികളെ പോലെയുറങ്ങുന്നു. അവളെ അവിടെ കിടത്തി, ബാത്ത്റൂമിൽ പോയി മൂത്രമൊഴിച്ച്, ഡ്രസ്സിട്ട് വന്നപ്പോൾ തറയിൽ രക്തം പതിഞ്ഞിരിക്കുന്നു. എൻ്റെ കാലിൽ പതിഞ്ഞ് വന്നതാണ്. ഊരിയെറിഞ്ഞ ഉറകളിലൊന്നിൽ രക്തം പുരണ്ടിരിക്കുന്നു. എന്റെ മീനാക്ഷിയുടെ രക്തം. മീനാക്ഷി കന്യകയായിരുന്നു. ഞാൻ നിലാവിൽ സ്വസ്തമായി ഉറങ്ങുന്ന അവളെ നോക്കി. ചിന്തകൾ മനസ്സിലാകെ വ്യാകുലമായി നിറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇതിനെല്ലാം അർഹനാണോ. അവളാദ്യമായി അവളെ സമർപ്പിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. തെണ്ടിചെറുക്കനെ പ്രണയിച്ച രാജകുമാരിയുടെ കഥയെന്ന പോലെ…… രക്തത്തിലും, കണ്ണുനീരിലും, കബന്ധങ്ങളിലും അവസാനിക്കുന്ന കഥ.

അവൾക്കെല്ലാം നിരാകരിക്കാമായിരുന്നില്ലെ, ഇന്ന് വരാതിരിക്കാമായിരുന്നില്ലേ, എല്ലാ ദിവസങ്ങളുമെന്നപോലെ ഇന്നും കടന്ന്പോയേനെ. ഇവളെ ഞാൻ ഇനി എങ്ങനെ മറക്കും. ഇവളുടെ ഇനിയും പറഞ്ഞ് തീരാത്ത കഥകളിൽ ഞാനാരായിരിക്കും നായകനോ, അതോ വിദൂഷകനോ.

ഇല്ല,… ഇവൾക്കൊരു കാമുകനോ, ഞാനില്ലാതെയൊരു ജീവിതമോയില്ല. എല്ലാം നിറം ചേർത്ത വെറും കെട്ട്കഥകളാണ്. ഇവളെന്നെ വിട്ട് പോകില്ല. ഇവൾക്കെന്നെ ശരിക്കും ഇഷ്ടമായിരിക്കും .

ഞാൻ പുലർച്ചെ വിളിക്കാതെയും പറയാതെയും കയറിവരുന്ന അരസികനായ തണുപ്പവളെ മരവിച്ച കൈകളാൽ തഴുകാത്ത വിധം ബന്ദസായി പുതപ്പിച്ച്, ആ കാൽപാദങ്ങളിൽ തലചായ്ച്ച് കിടന്നു, രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

**************

പ്രഭാതം പൊട്ടിവിടർന്നു…..

അടുത്തേതോ കോവിലിൽ വെങ്കിടേശ്വര സുപ്രഭാതം കേട്ടാണ് മീനാക്ഷി ഉണർന്നത്. ഇത്ര ഗാഢമായി ഉറങ്ങിയ ഒരു ദിവസം ഈ അടുത്തെന്നല്ല, അവളുടെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ പോലും.

ചെറുപ്പമെന്നു ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് മനസ്സിൽ. എന്തെങ്കിലും രോഗമില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല. അച്ഛനും, എന്തിന് അമ്മക്കും പോലും ഞാനെന്ന് മരിച്ചു കണ്ടാൽ മതിയെന്നായിരുന്നു. അവർക്ക് പറ്റിയ ഒരു അബദ്ധം മാത്രമാണ് മീനാക്ഷി. ഡൽഹി വെറുത്ത് വെറുത്ത്, വെറുപ്പിൻ്റെ അങ്ങേയറ്റമെത്തി, മരിച്ചാൽ മതിയെന്നായപ്പോഴാണ് നാട്ടിലേക്ക് അച്ഛന് നാട്ടിലേക്കു സ്ഥലം മാറ്റം വന്നത്. അടുത്ത് ജോലി കിട്ടുമായിരുന്നിട്ടും മഹാരാജാസ് വരെ പോയത് ഇവരിൽ നിന്നൊക്കെ അകന്ന് മാറിനിക്കാൻ വേണ്ടിമാത്രമാണ്.
ഇരുപത്തഞ്ച് വയസ്സിനിടക്ക് അത്ര ഇഷ്ടത്തോടെ സ്നേഹിച്ചവരായിട്ട് ആകെ ഓർത്തെടുക്കാൻ പറ്റുന്നത്, സരുവിനെ മാത്രമാണ്. അമ്മയല്ല, കൂട്ടുകാരിയായിരുന്നു. മീനാക്ഷിയെ കുറിച്ച് എല്ലാം അറിയുന്ന കൂട്ടുകാരി. ദൈവത്തിന് അങ്ങനൊരു തമാശയുണ്ട്, മീനാക്ഷിക്ക് ഇഷ്ടള്ളോരെ, അങ്ങോരു കൊണ്ട് പോകും, കുശുംമ്പാണ്, ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു, ചുണ്ടുകൾ വിതുംമ്പി വന്നു. എല്ലാവരോടും ദേഷ്യമാണ്, ഈ ലോകത്തോട് മൊത്തം.

അവൾ എഴുന്നേറ്റു, അവയുടെ കാൽപ്പാദങ്ങിൽ തലചായ്ച്ച് നിഷ്കളങ്കമായി അരവിന്ദൻ കിടന്നുറങ്ങുന്നു. മീനാക്ഷി മിഴിനിറയെ അവനെ നോക്കിയിരുന്നു. ഇല്ല, ഇയാളുള്ള ലോകത്തെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും. അവളവനെ പ്രണയാദ്രമായി നോക്കിയിരിക്കെ, സരു അവളോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.

“ആരൊക്കെ തള്ളിപറഞ്ഞാലും, ഈ ലോകം മുഴുവൻ എതിര് നിന്നാലും, ൻ്റെ അരവിന്ദൻ നിന്നെ നോക്കിക്കോളും.അവന് മാത്രെ നിന്നെ മുഴുവനായും മനസ്സിലാക്കാൻ പറ്റൂ. അവൻ നിന്നെ ഒരിക്കലും കരയിക്കില്ല. അവനുള്ളപ്പോൾ നീ ഇനി ഒരിക്കലും ഒറ്റയ്ക്കാവില്ല.

പറഞ്ഞാൽ ഞെട്ടണ തൊഴിലോ, കയ്യിലൊരു പാട് പണമോ ഒന്നും അവനുണ്ടാവില്ല. എങ്കിലും അവനു ചുറ്റും ജീവൻ കൊടുത്ത് സ്നേഹിക്കുന്ന ഒരുപാട് പേര് എന്നുമുണ്ടാവും. അവനൊപ്പമുണ്ടായിരിക്കുമ്പോൾ നിനക്ക് മനസ്സിലാകും മീനാക്ഷി, ലോകം കറങ്ങണത് സ്നേഹിക്കുന്നവരുടെ ചുറ്റുമാണെന്ന്.”

ആ ഒരു വാക്കിൻ പുറത്താണ്, മരിക്കും മുൻപ് ഒരിക്കലെങ്കിലും ഒന്നു കാണണമെന്ന് തോന്നിയത്.

കല്യാണ തലേന്നു ഏതാ, എന്താന്നു പോലും അന്വേഷിക്കാതെ ഞാൻ പറഞ്ഞ ‘അരവിന്ദൻ’ എന്ന ഒറ്റ പേരിൽ വിശ്വസിച്ച് നാടുവിടാൻ കൂട്ടു നിന്ന അജു, എന്തിനും ഏതിനും കൂട്ടുവന്നവർ, സ്വന്തം കല്യാണം മുടക്കിയതിൽ തെല്ലും പരിഭവമില്ലതെ വന്നു നിന്ന് കല്യാണം നടത്തി സാക്ഷി വരെ ഒപ്പിട്ട അഭിയേട്ടൻ, അയാൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായി നടക്കുന്ന ടോണി വട്ടപ്പാറ എന്ന ഇന്ത്യ മൊത്തം അറിയപ്പെടുന്ന നാഷണൽ അവർഡ് വരെ കിട്ടിയിട്ടുള്ള സൗണ്ട് എഞ്ചിനീയർ, അയാളുടെ സ്നേഹത്തിൻ്റെ മാന്ത്രികം കാണിച്ചു തന്ന ത്യാഗരാജൻ സാർ, എൻ്റെ പേരുപോലും ശരിക്കറിയാത്ത എങ്കിലും അയാൾക്കായി ഒരു നാടിനെ മൊത്തം എതിർത്തു നിന്ന കുമുദത്തിൻ്റെ ഏട്ടൻ, മരണത്തിന് വരെ ഒരു ഉണ്ണിയപ്പത്തിൻ്റെ രുചിയാണെന്ന് കാണിച്ചു തന്ന താര, ആവി എന്ന് പറഞ്ഞാൽ നൂറുനാവുള്ള ലക്ഷമി അക്ക, ശരിയാണ് അയാൾക്ക് ചുറ്റും സ്‌നേഹത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത ഒരു ലോകം കറങ്ങുന്നുണ്ട്.
ആരുമില്ലാത്തത് എനിക്കാണ്. പെട്ടന്നൊരു ചോദ്യം അവളുടെ തലയിൽ മിന്നിമറഞ്ഞു, ശരിക്കും ഞാൻ അതിന് അർഹയാണോ. ഇത്രയും സ്നേഹം ലഭിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് അവൾ സ്വയം ആലോചിച്ചു. ഇല്ല, ഞാൻ അതിനർഹയല്ല. ഇത്രയും തന്നെ ധാരാളമാണ് മരണം വരെയോർക്കാൻ ഇത് മതി. അവൾ തീരുമാനമെടുത്തു.

അവർക്കിടയിലെ ബന്ധത്തിന്, ആയിരം സ്നേഹകാതങ്ങളുടെ അകലമുണ്ടായിരുന്നു.

********

അവൾ എഴുന്നേറ്റ് പുതപ്പിനുള്ളിലേക്ക് നോക്കി, നാണം കൊണ്ടാമുഖത്തേക്ക് രക്തമിരച്ച് കയറി. ഒരു തുണിയും മണിയുമില്ല, അരയിൽ അരഞ്ഞാണം കിടന്നിളകുന്നുണ്ട്, അത്ര മാത്രം. അവൾ ആ നാണത്തോടെ തന്നെ അവളുടെ ഉണ്ണിയേട്ടനെ നോക്കി, ഇന്നലെ എന്തൊക്കെയാണ് കാട്ടികൂട്ടിയത് രണ്ടു പേരും കൂടി. അവനെ അവൾ അൽപ്പനേരംകൂടി അങ്ങനെയങ്ങനെ നോക്കിയിരുന്നു. എന്തൊക്കെ തീരുമാനമെടുത്തൂന്ന് പറഞ്ഞാലും അവനെ അവൾക്കത്രയേറെ ഇഷ്ടമായിരുന്നു. മീനാക്ഷിയുടെ ആദ്യപ്രണയം; നടുക്കത്തെയും, ഒടുക്കത്തെയും, എല്ലാം കൂടിയും കിഴിച്ചും ഒരേയൊരു പ്രണയം.

അവളാ പുതപ്പ് വലിച്ചുടുത്ത്, കുളിമുറിയിലേക്ക് നടന്നു. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. കുളിമുറിയിൽ കയറും മുന്നെ അവൾ തിരിഞ്ഞ് അരവിന്ദനെ നോക്കി നുണക്കുഴികൾ വിടർത്തി ഒന്നു ചിരിച്ചു. കുളിക്കുമ്പോൾ പലയിടവും നീറുന്നുണ്ട്, കഴുത്തിലും മാറിലുമെല്ലാം ദംശനങ്ങൾ പതിഞ്ഞ് കിടക്കുന്നു.

“ലൗ ബൈറ്റ്സ്സ്”

അവൾ ചിരിച്ചു കൊണ്ട് വെറുതെ പറഞ്ഞു. ആ നീറ്റലിന് വല്ലാത്തൊരു സുഖമവൾക്ക് തോന്നി. തണുത്ത വെള്ളം അവളുടെ മനസ്സിനെ കൂടി കുളിരണിയിപ്പിച്ചു. താനൊരു പെണ്ണായിരിക്കുന്നു. പതിമൂന്നിനു ശേഷം വീണ്ടും. കുളിച്ചൊരു സാരിച്ചുറ്റി, അവൾ ബാക്കിയുള്ള വസ്ത്രം കൂടി അലക്കാൻ ഇട്ട്, അടിച്ച് വാരാൻ തുടങ്ങി. ഇന്നലത്തെ വീരസാഹസത്തിൻ്റെ തിരുശേഷിപ്പുകൾ നിലത്ത് ചിതറികിടപ്പുണ്ട്, ഒന്നും രണ്ടുമല്ല ആറണ്ണം. അവൾക്ക് ആകെ നാണമായി. വേഗം അടിച്ച് തുടച്ച്, അവളടുക്കളയിൽ കയറി. ഇന്നവന് തൻ്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കാൻ കൊടുക്കണമെന്ന് അവൾക്ക് വല്ലാത്തൊരു നിർബന്ധമുണ്ടായിരുന്നു. അവളതിനായി പഠിച്ചപണി പതിനെട്ടും പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *