മീനാക്ഷി കല്യാണം – 5അടിപൊളി  

ഗണേശപുരത്ത് പൗരാണികമായ സെൻ്റ് മേരീസ് കോളേജിൻ്റെ ഹോസ്റ്റലിനു പിന്നാമ്പുറത്ത് മീനക്ഷിയുടെ അന്തഃപുരത്തിൻ്റെ ജാലകകവാടം മലക്കെ തുറന്ന് കിടന്നിരുന്നു. അതിൻ്റെ വാതായനത്തിൽ, വിശുദ്ധമായ നിലാവെളിച്ചം നടക്കാൻ ഇറങ്ങിയിരുന്നു. ജനലൽപടിമേൽ പാൽനിലാവ് തൂകും ചന്ദ്രനേയും നോക്കി, ചെറിയൊരു മന്ദഹാസം നൽകി കൊല്ലുസിട്ട കാൽപ്പാദങ്ങൾ കാറ്റിൽ ദോലനം ചെയ്ത്, ചുരുൾ മുടിയിഴകളിൽ വിരലോടിച്ച് മീനക്ഷി എന്തോ ഓർമ്മകളിൽ വ്യാപൃതയായി ഇരിപ്പുണ്ടായിരുന്നു. ആ കനവിലെ മന്ദഹാസത്തിനു ഹേതു ഞാനായിരുന്നെങ്കിൽ, ഞാൻ ഒരു മാത്രവെറുതെ നിനച്ചുപോയി.

ഇടയ്ക്കിടെ ഞാൻ വണ്ടി വക്കുന്നിടത്തേക്ക് മിഴിപായിക്കുന്നുണ്ട്. സൈക്കിളിന് പ്രതേകിച്ച് ശബ്ദമോ, വെളിച്ചമോ ഇല്ലാത്തത് കൊണ്ട് അവളെൻ്റെ വരവറിഞ്ഞില്ല. കാണാമറയത്ത് നിന്ന് ഞാൻ അവളെ മനസ്സ് നിറച്ച് കണ്ടു. ഒരു കാമുകിയുടെ, പത്നിയുടെ പരിഭവത്തിൻ്റെ ലാഞ്ഛനകൾ ഞാൻ ആ മുഖത്ത് കണ്ടു. എല്ലാം കണ്ടും കേട്ടും അവൾക്കു കൂട്ടിരിക്കുന്ന നിലാവിനോട് അവളെന്തൊക്കെയോ എണ്ണിപെറുക്കി കൊണ്ടിരുന്നു.
പ്രണയത്തിന് വാക്കുകളാൽ വർണ്ണന ആവശ്യമില്ലല്ലോ. മനസ്സിൽ നിന്നും മനസ്സിലേക്കാണല്ലോ അതിൻ്റെ മൊഴിമാറ്റം. എന്നിരുന്നാലും നിസ്സാര ജീവിയായ എനിക്കത് വായിച്ചെടുക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശരി. അത്ഭുതമില്ല , ഞാൻ പുരുഷനാണ്. സ്ത്രീയെ മനസ്സിലാക്കാൻ കഴിയാതെ പോകുന്ന മൂഢത്വം അവൻ്റെ നൈസ്സർഗികമായ പ്രകൃതമാണ്. സുന്ദരമായ പല നിമിഷങ്ങളും ഭസ്മമാക്കാൻ ദൈവം കനിഞ്ഞ് ചെയ്ത് വച്ച ഒരു കുസൃതി.

എന്നെ കണ്ടപ്പോൾ പെട്ടന്ന് ഓടിവന്ന സന്തോഷത്തിൻ്റെ മറപറ്റി ആ മുഖത്തൊരു കുറുമ്പ് കുടിയിരുന്നു. അവൾ പരിഭവത്തിൽ കൈകൾ ചേർത്ത് കെട്ടി അമ്പിളിയെ നോക്കിയിരുന്നു, ആ അതിലോലമായ അധരങ്ങൾ ഇടം വലം നീക്കി പിണക്കം കാണിച്ചു. നിറഞ്ഞു നിൽക്കുന്ന പൊൻനിലാവെട്ടത്തേയും, വിരിഞ്ഞ് നിൽക്കുന്ന ഇന്ദുചന്ദ്രബിംബത്തേയും അവഗണിച്ചു ഞാനാ ജനൽപടിയിലുദിച്ചു നിൽക്കും എൻ്റെ രതിചന്ദ്രബിംബത്തെ കണ്ണെറിഞ്ഞു. തണുത്ത ചന്ദ്രരശ്മികൾ അവളുടെ പോലവമായ കവിളിണകളിൽ നാണത്തിൻ്റെ കളംവരച്ചു.

എങ്ങിനെയൊക്കൊയോ പൊത്തിപിടിച്ചു മുകളിലെത്തി. കുറേ നാളായി ഈയൊരു സാഹസം ഇല്ലാതിരുന്നത് കൊണ്ട് കുറച്ചൊന്നു പടുപെടേണ്ടിവന്നു. അവൾ പരിഭവത്തിനിടയിലും ആധിയോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു. എപ്പോൾ ഞാൻ ഇതിൽ പിടിച്ച് കയറുമ്പോഴും അവൾക്ക് ആധിയാണ്. ആദ്യ ദിവസം ഞാൻ വീണത് അവള് കണ്ടതാണെ. ഞാൻ മുകളിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പായപ്പോൾ പഴയപടി പരിഭവത്തിൻ്റെ അംഗവിന്യാസത്തിൽ വിദൂരതയിൽ കണ്ണും നട്ടിരുന്നു.

“മീനാക്ഷി” (ഇല്ല മറുപടിയില്ല.) ചുണ്ടൊന്ന് കൂർപ്പിച്ച്, കണ്ണുകൾ അവൾ ചന്ദ്രനിൽ ആഴ്ന്നിറക്കി.

ഞാൻ കൂടുതലെന്നും പറയാതെ പൊതിയഴിച്ച് അവളുടെ മുഖത്തിനടുത്തേക്കു നീട്ടി. നാസികയിലേക്കും സകലമാന ഇന്ദ്രിയങ്ങളിലേക്കും വ്യാപിക്കുന്ന അതിൻ്റെ മത്തുപിടിപ്പിക്കുന്ന ശർക്കര വാസനക്ക് മുൻപിൽ അധികനേരം പിടിച്ചു നിൽക്കാൻ മധുര കൊതിയത്തി ആയിരുന്ന മീനാക്ഷിക്ക് കഴിയില്ലെന്ന് എനിക്കും അവൾക്കും നല്ലത് പോലെ അറിയാമായിരുന്നു. മീനാക്ഷിയുടെ പരിഭവം എന്ന വൻമ്മരം മൂക്കും കുത്തിവീണു. നമ്മുടെ നായിക നിസ്സാരമായ പലഹാര പൊതിക്ക് മുൻപിൽ തോറ്റുപോയിരിക്കുന്നു. അത്രക്കും പാവമായിരുന്നു എൻ്റെ മീനാക്ഷി. അവൾക്ക് വലിയ ആഗ്രഹങ്ങളൊന്നും തന്നെയില്ല. വെറുമൊരു പലഹാരപൊതി കൊണ്ടും, ശർക്കരയച്ച് കൊണ്ടും പോലും നമ്മുക്കവളെ കൊച്ചു കുട്ടിയെന്ന പോലെ സന്തോഷിപ്പിക്കാം. മനസ്സു സമ്മതിച്ചില്ലെങ്കിലും അവളുടെ കൈ, അതൊരെണം എടുത്തു. പറഞ്ഞാ കേൾക്കാത്ത മറ്റേ കയ്യും ഒരെണ്ണം എടുത്ത് സൂക്ഷിച്ചു വച്ചു. ഞാൻ അറിയാത്ത പോലെ നിന്നു.
ആദ്യത്തെ കടിയിൽ തന്നെ കണ്ണുകൾ പ്രകാശിച്ചു, മുഖത്ത് സന്തോഷം അലതല്ലി. പടർന്നിറങ്ങിയ ശർക്കരനീരിൽ അവളുടെ സർവ്വമുകുളങ്ങളും ത്രസിച്ചിരുന്നു. ചുണ്ടുകളിൽ ബാക്കിയായ അൽപ്പം ശർക്കരനീര് ഒഴുകിയറങ്ങി അവളുടെ കീഴ് താടിയെല്ലിൽ പടർന്നു. അത് നുകരണമെന്ന അതിയായ മോഹമുള്ളിലുണർന്നിട്ടും ഞാൻ സ്വയം നിയന്ത്രിച്ച് അവിടെ നിന്നു.

അവളത് ആർത്തിയോടെ കഴിച്ചു കൊണ്ടേയിരുന്നു. മധുരം ഉർന്നിറങ്ങി ആ അഴകൊത്ത താടിമുനയ്ക്കും, തേനൂറുന്ന അവളുടെ തുടുത്ത അധരങ്ങൾക്കുമിടയിലെ കൊതിപ്പിക്കുന്ന മടക്കിലും വന്നു നിറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അതിൻ്റെ രുചിയറിയണമെന്ന മോഹം, എൻ്റെ സപ്തനാഡികളിലും നിറഞ്ഞു നിന്നു. ഇടക്കെപ്പോഴോ പലഹാരത്തിൻ്റെ രുചിയെ വർണ്ണിക്കാൻ എൻ്റെ കണ്ണുകളിലേക്കു നോക്കിയ മീനാക്ഷിക്ക് അതിൽ നിറഞ്ഞു നിന്നിരുന്ന കൊതി വായിച്ചെടുക്കാൻ അധികം നേരം വേണ്ടി വന്നില്ല. ഒരു നാണം ആ മുഖത്ത് ഒഴുകിയെത്തി. അവളെ അത്രമേൽ കാതരയായി ഞാൻ ആദ്യമായി കാണുകയായിരുന്നു. ലജ്ജയാൽ ആ മിഴികൾ കൂമ്പിനിന്നു. പ്രണയം മഷിയെഴുതിയ ആ നയനങ്ങളിൽ മിഴിനട്ട് ഞാനവളോട് കേണു.

“ മീനാക്ഷി ഒരിക്കൽ കൂടി ,(എൻ്റെ ശബ്ദം വിറകൊണ്ടു) ഞാൻ ഇതിൻ്റെ രുചിയൊന്ന് നോക്കട്ടെ. ” ആ അധരങ്ങളിൽ നോക്കി ഞാൻ പറഞ്ഞു.

അവൾ ഒന്നും പറഞ്ഞില്ല. പോലവമായ ആ കൈവിരലുകൾ ജനൽപടിയിൽ ചിത്രം വരച്ചു. കരിമിഴികളിൽ പ്രണയം തിരതല്ലി. അവ ഒന്നുകൂടി കൂമ്പിയടഞ്ഞു. ചുവന്ന കവിളിണകളിൽ കൂടുതൽ അരുണാഭ പടർന്നു കയറി. ചുണ്ടുകൾ എന്തിനോ വിറകൊണ്ടു. അതിൽ ആഭരണം പോലെയണിഞ്ഞിരുന്ന ശർക്കരക്കണങ്ങൾ ഉദിച്ച ലാവെളിച്ചത്തിൽ പുഷ്യരാഗമെന്നോണം തിളങ്ങി. ആ മൗനം അതെനിക്ക് ധരാളമായിരുന്നു. താഴെ പുറത്തേക്കായി തള്ളി നിന്നിരുന്ന കല്ലുകളിലൊന്നിൽ ചവിട്ടി ജനൽപാളികളിൽ കൈതാങ്ങി ഉയർന്ന് ഞാനാ ഈറനുണങ്ങാത്ത അധരങ്ങളെ നുകർന്നു. അവളെതിർത്തില്ല. മധുരമൊഴുകിയിറങ്ങിയ മയമുള്ള ദന്തച്ഛദങ്ങളിൽ, കീഴ്താടിയിൽ, അതിനിടയിലെ മധുരം തങ്ങി നിൽകുന്ന ഒടിവു നെളിവുകളിൽ, എൻ്റെ ദന്തക്ഷതങ്ങൾ കോലങ്ങൾ തീർത്തു. അവൾ കനൽപോലെ പൊള്ളി, ശ്വാസഗതി ഒരു ആവിയന്ത്രം പോലെ ഉയർന്നു വന്നു. പുറമേ ചേർത്തു പിടിച്ച കൈകളിൽ ഏറുന്ന ഹൃദയതാളം എനിക്ക് ആവേശം പകർന്നു. അവളുടെ വിയർപ്പിൽ കുതിർന്ന ഈ ശർക്കരനീരിലും രുചികരമായ ഒന്നും ഈ ലോകത്തില്ലെന്ന് എനിക്ക് തോന്നിപ്പോയി. ആ പൊള്ളുന്ന കഴുത്തിൽ ഞാൻ നുകരുമ്പോൾ തളർന്ന അവളുടെ ശിരസ്സ് ഇടതുകൈകളിൽ വിശ്രമം കൊണ്ടു. ശർക്കരയേക്കാൾ മധുരമുള്ള ചുണ്ടുകൾ. ആ മധുരത്തിനൊരു കുറവും വരുന്നില്ല. ഉയർന്നു കയറുന്ന നിശ്വാസഗതിക്കും, കൊടുംതാപത്തിനുമെപ്പം അവൾ തിരിച്ചു ചുംബിക്കാൻ തുടങ്ങി. പരസ്പരം ആർത്തിയോടെ ഞങ്ങൾ ചുംബിച്ചുകൊണ്ടേയിരുന്നു. കിതച്ചു തളർന്നു പിന്നിലേക്ക് വീഴാൻ പോയ അവളെ വലതുകൈയിൽ കോരിയെടുത്ത് ഞാൻ തിരിഞ്ഞ് ഇടതുകൈ തറയിൽ കുത്തി പതിയെ താഴെയിറങ്ങി കിടന്നു. എനിക്കു മുകളിൽ കിടന്നിരുന്ന അവൾ ഇതൊന്നും ശ്രദ്ധിക്കാതെ ചുംബനത്തിൽ മുഴുകിയിരുന്നു. അവളുടെ മൂക്കിൽ നിന്നും മുഴുവൻ വിറകിട്ടു കത്തിച്ച നെരിപ്പോടിൽ നിന്ന് വരുന്ന അത്രയും ഊഷ്മാവിൽ താപനിശ്വാസങ്ങൾ എന്റെ മുഖത്ത് വന്നടിച്ച്, അന്തരീക്ഷത്തിൽ കലർന്നു. അവളുടെ ഗന്ധം, കൊതിപ്പിക്കുന്ന ആ ഗന്ധം എങ്ങും എനിക്ക് ചുറ്റും അലയടിച്ചു.അവൾ ഇടക്കിടെ ഷർട്ടിൽ പിടിച്ച് വലിച്ച് എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു. താഴെവീണ പൊതിയിയിൽ നിന്നും ഒരു കൊഴുക്കട്ട ഉരുണ്ട് പോയി എവിടെയോ തട്ടി നിന്നു. അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു. കാമത്തിൻ്റെ കരകാണാ കടലുകളിലെവിടെയോ ഞങ്ങൾ ലക്ഷ്യമില്ലാതെ ഒഴുകി നടന്നു. എൻ്റെ കൈകൾ അവളുടെ വടിവൊത്ത മെയ്യിൽ, മുഴുപ്പുകളിൽ അവളുടെ കയറ്റിറക്കങ്ങളിൽ പരതി, നിറഞ്ഞ മാറിൽ ഉണർന്നു നിന്ന സ്തനവൃന്തങ്ങളിൽ അംഗുലം ചെന്നെത്തിനിന്നു. വിയർപ്പിറ്റുന്ന കണ്ഠത്തിൽ ആഴ്ന്നിറങ്ങിയ എന്നെ അവൾ കിതച്ചു കൊണ്ട് തള്ളിമാറ്റി. കാമം കെട്ടടങ്ങാത്ത കണ്ണുമായി മീനാക്ഷി എന്നെ നിർദാക്ഷിണ്യം അവളിൽ നിന്നും അടർത്തി മാറ്റി.അവളത് ഒട്ടും ആഗ്രഹിച്ചിരുന്നില്ലെങ്കിൽ പോലും. കിതച്ചു കൊണ്ട് ഞങ്ങൾ പരസ്പരം നോക്കിയിരുന്നു.
“ഞാ …… ഞാൻ പോട്ടെ…., ഇത് ക….കഴിച്ച് കിടന്നോ” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *