സാർ എന്നോടും സംസാരിച്ചു… പക്ഷേ അവൾക്ക് കിട്ടിയത് വേറെയായിരുന്നു…
എയ്ഞ്ചൽ മനസ്സിൽ പറഞ്ഞു.
“എന്താ എയ്ഞ്ചൽ , നീ സൈലന്റ് ആണല്ലോ?” ആർദ്ര ചോദിച്ചു.
എയ്ഞ്ചൽ ഉടൻ ചിരിച്ചു.
“ഒന്നുമില്ല. ഞാൻ ആലോചിക്കുക ആയിരുന്നു.”
എന്ത് ? ലക്ഷ്മി ചോദിച്ചു..
മെഹർ മിസ് ഉം സാറും അവിടെ നിന്നിരുന്നതിനെ കുറിച്ച്…. ആ സമയത്ത്,…. അത്രയും നേരത്തേ….
എയ്ഞ്ചൽ പറഞ്ഞു നിർത്തി
അത് സാർ പറഞ്ഞില്ലേ….. സ്റ്റാഫ് റൂം തുറന്നിട്ടുണ്ടായില്ലെന്ന്…. ലക്ഷ്മി പറഞ്ഞു
അത് ഓക്കേ..
അവർ ഇവിടെ അടുത്തല്ലേ താമസം…… എന്നിട് എന്തിന് ഇത്ര നേരത്തേ വരണം ? എയ്ഞ്ചൽ അടുത്ത സംശയം ചോദിച്ചു
അതിനൊരു ഉത്തരം ലക്ഷ്മിക്ക് ഉണ്ടായില്ല…
പക്ഷേ കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ലക്ഷ്മി ഒന്ന് ചിരിച്ചു.
“നീ എല്ലാം ഇൻവെസ്റ്റിഗേഷൻ പോലെ കാണണ്ട
“എന്തായാലും…” അവൾ പതുക്കെ പറഞ്ഞു.
“ഇന്ന് സാർ എന്നെ അവോയ്ഡ് ചെയ്തില്ല. അതു മതി.”
ആ വാക്കുകൾ കേട്ടപ്പോൾ എയ്ഞ്ചലിന്റെ മുഖത്ത് ഒരു നിമിഷം ചെറിയൊരു നിഴൽ കടന്നുപോയി.
അവൾ അത് ഉടൻ മറച്ചു. എന്നിട്ട് അടുത്ത ചോദ്യം ചോദിച്ചു
ദേവശ്രീയെ കണ്ടോ ആരെങ്കിലും ?
ആ പേര് ആർദ്രയും ലക്ഷ്മിയും മറന്നു കിടക്കുകയായിരുന്നു…..
ഇല്ല….
ലഞ്ച് ബ്രേക്കിന് നോക്കാം….. ലക്ഷ്മി പറഞ്ഞു
നീ അവളെ കണ്ടിട്ടില്ലാലോ… എയ്ഞ്ചൽ ചോദിച്ചു
കണ്ടിട്ടുണ്ട്,… പക്ഷേ ഞാൻ ശ്രദ്ധിച്ചിട്ടില്ല…..
“അപ്പോൾ ഇനി എന്താണ് പ്ലാൻ ?” ആർദ്ര ചോദിച്ചു.
ദേവശ്രീയുടെ കാര്യത്തിലാണോ ?
അല്ല…… മനു സാറിന്റെ കാര്യത്തിൽ
ലക്ഷ്മി വിന്ഡോയ്ക്ക് പുറത്തേക്ക് നോക്കി.
“പ്ലാൻ ഒന്നുമില്ല. ആദ്യം നോക്കാം…
സാർ ഇനി എങ്ങനെ ബിഹേവ് ചെയ്യുന്നു എന്ന്.”
“സാർ ശരിക്കും എന്നെ കാണുന്നുണ്ടോ… അതോ വെറും സ്റ്റാറ്റസ് മാത്രം കണ്ടതാണോ എന്ന്.”
“എനിക്ക് ഇന്ന് സന്തോഷമുണ്ട്,” അവൾ തുറന്ന് പറഞ്ഞു.
എയ്ഞ്ചൽ അവളെ നോക്കി ചിരിച്ചു.
ഗുഡ് ഫോർ യു ലച്ചു
ആ വാക്ക് സത്യമായിരുന്നു.
ലക്ഷ്മി സന്തോഷിക്കുന്നതിൽ അവൾക്ക് ദേഷ്യമില്ലായിരുന്നു.
പക്ഷേ ആ സന്തോഷത്തിന്റെ കാരണം മനു സാർ ആണെന്നത് മാത്രം…
അവളുടെ ഉള്ളിൽ ഒന്ന് ഭാരമായി നിൽക്കുകയായിരുന്നു.
ആ ഫ്രീ പീരിഡ് അവസാനിക്കാൻ സമയമായി.
മൂന്നുപേരും പുസ്തകങ്ങൾ തുറന്ന് ഇരിക്കുന്ന ഭാവം എടുത്തു.
പക്ഷേ അവരുടെ മനസ്സുകൾ ഒന്നും പാഠത്തിലായിരുന്നില്ല.
ലക്ഷ്മിയുടെ മനസ്സ് സ്റ്റാഫ് റൂമിലെ ആ ചെറിയ സംഭാഷണത്തിലായിരുന്നു.
ആർദ്രയുടെ മനസ്സ് അടുത്ത നീക്കത്തിലായിരുന്നു.
എയ്ഞ്ചലിന്റെ മനസ്സ് അവൾ ആരോടും പറയാത്ത ഒരു ചെറിയ വേദനയുടെ അരികിൽ.
—————————————-
അതേ സമയം…
സ്റ്റാഫ് റൂമിൽ മനു ഒറ്റയ്ക്കായിരുന്നു.
മുന്നിൽ തുറന്ന് കിടക്കുന്ന പുസ്തകത്തിലേക്ക് നോക്കിയിരുന്നെങ്കിലും, അവന്റെ ശ്രദ്ധ അതിലൊന്നുമില്ലായിരുന്നു. കുറച്ച് മുമ്പ് ലക്ഷ്മി വന്ന് നിന്നത്… അവളുടെ ആ ചോദ്യം…
“സാർ ബ്ലോക്ക് മാറ്റിയോ?”
അത് ഇപ്പോഴും മനസ്സിൽ ചെറിയൊരു ചിരിയായി ബാക്കി നിന്നു.
അവൻ പതുക്കെ ഫോൺ എടുത്തു.
വാട്ട്സ്ആപ്പ് തുറന്ന് ലക്ഷ്മിയുടെ സ്റ്റാറ്റസ് വീണ്ടും നോക്കി.
ഇന്നലെ കണ്ട അതേ ഫോട്ടോകൾ.
ഒരു നിമിഷം, അവൻ വീണ്ടും അതിൽ നോട്ടമിട്ടു.
ലക്ഷ്മിയുടെ ആത്മവിശ്വാസം…
അവളുടെ നേരെ നോക്കുന്ന ഭാവം…
താൻ കാണണമെന്ന് അറിഞ്ഞിട്ടാണ് ആ ഫോട്ടോ അവൾ ഇട്ടതോ എന്നൊരു സംശയം അവന്റെ ഉള്ളിൽ വീണ്ടും മുളച്ചു.
“ഈ കുട്ടി…”
അവൻ മനസ്സിൽ ചിരിച്ചു.
പക്ഷേ ആ ചിരിയുടെ പിന്നാലെ മറ്റൊരു മുഖം മനസ്സിലേക്ക് വന്നു.
എയ്ഞ്ചൽ.
അവളുടെ മുഖം ലക്ഷ്മിയുടേതുപോലെ വെല്ലുവിളി നിറഞ്ഞതല്ല.
അവളിൽ ഒരു ശാന്തതയുണ്ട്.
ഒരു മൃദുവായ സൗന്ദര്യം.
ടെസ്റ്റ് പേപ്പറിനെ കുറിച്ചും, ഫുൾ മാർക്ക് വാങ്ങുന്നതിനെ കുറിച്ചും പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ആ തിളക്കം
