മെഹർ അവനെ നോക്കി.
“നിനക്ക് കള്ളം പറയാൻ നല്ല പരിചയമുണ്ടല്ലോ?”
“ഹ്മ്മ്…”
അവൾ വീണ്ടും അവന്റെ നെഞ്ചിൽ കൈ വച്ചു.
“നിന്റെ കൂടെ ഇങ്ങനെ കിടക്കുമ്പോൾ… എനിക്ക് നിന്നെ വിട്ട് പോകാനേ തോന്നുന്നില്ല.”
“അപ്പോൾ പോകരുത്.”
“പക്ഷേ എന്നെ കാണാതെ ഉമ്മയ്ക്ക് ടെൻഷൻ ആകും.”
“എന്നാൽ വിളിച്ച് പറയ്. ആശുപത്രിയിലാണ്, കുറച്ച് കഴിഞ്ഞേ വരൂ എന്ന്.”
“അത് വേണോ?”
“ചെയ്. പിന്നെ പെട്ടെന്ന് പോകേണ്ടി വരില്ല.”
മെഹർ കുറച്ച് നേരം ആലോചിച്ചു.
പിന്നെ ഫോൺ എടുത്തു.
“ഞാൻ വിളിക്കാം…”
അവൾ എഴുന്നേറ്റ് ഇരുന്ന് ഉമ്മയെ വിളിച്ചു.
ശബ്ദം സാധാരണ പോലെ ആക്കാൻ ശ്രമിച്ചു.
“ഉമ്മാ… ഞാൻ ഒന്ന് സുമിത ടീച്ചറുടെ കൂടെ ആശുപത്രിയിലാണ്… ടീച്ചർക്ക് ചെറിയ തലകറക്കം… പേടിക്കാനൊന്നുമില്ല… കുറച്ച് വൈകും… ഞാൻ വരാം…”
മനു അവളെ നോക്കി ഇരുന്നു.
അവൾ കള്ളം പറയുമ്പോഴും, ശബ്ദത്തിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.
അപ്പോഴാണ് മനുവിന്റെ ഫോൺ ഒന്ന് തെളിഞ്ഞത്.
ഒരു മെസ്സേജ് ശബ്ദം.
മനു ഫോൺ എടുത്തു നോക്കി.
എയ്ഞ്ചൽ.
ഉച്ചക്ക് അയച്ച ഹൃദയ ഇമോജിക്ക് അവളുടെ മറുപടി.
“താങ്ക്യൂ സർ 😊”
അത് കണ്ടപ്പോൾ മനുവിന്റെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ ചിരി പൊട്ടി.
അതുവരെ ഉമ്മയോട് സംസാരിച്ചുകൊണ്ടിരുന്ന മെഹർ, ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ ആ ചിരി കണ്ടു.
“ആരാ?”
അവൾ ചോദിച്ചു.
മനു ആദ്യം ഒന്ന് മടിച്ചു.
പിന്നെ പറഞ്ഞു.
“എയ്ഞ്ചൽ.”
————————————–
ആ പേര് അവരുടെ ജീവിതത്തെ മറ്റൊരു വഴിയിലേക്ക് തിരിക്കാൻ പോകുന്ന തുടക്കമായിരുന്നു.
മെഹറിന്റെ സ്നേഹത്തിനും ലക്ഷ്മിയുടെ വാശിക്കും ഇടയിൽ ഒരു പുതിയ മൃദുവായ വികാരത്തിന്റെ വാതിൽ തുറന്നു.
ഇത് തകർച്ചയുടെ തുടക്കം ആയിരുന്നില്ല…
മറിച്ച്, മനുവിനെ ചുറ്റിപ്പറ്റിയ മൂന്ന് ഹൃദയങ്ങളും, തങ്ങളുടേതായ രീതിയിൽ പ്രണയം തിരിച്ചറിയാൻ തുടങ്ങുന്ന ഒരു പുതിയ വഴിത്തിരിവിന്റെ തുടക്കമായിരുന്നു
തുടരും….
എന്റെ മറ്റു കഥകൾക്ക് ലഭിച്ചത്ര പ്രോത്സാഹനം ഈ കഥയ്ക്ക് ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു.
അതിന്റെ അർത്ഥം, ഈ കഥ വായനക്കാരിലേക്ക് അത്രത്തോളം എത്തിച്ചേരാനായില്ല എന്നായിരിക്കും.
അതിനാൽ അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
എങ്കിലും, ഇതുവരെ കൂടെ നിന്നവർക്കും അഭിപ്രായങ്ങൾ അറിയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി.
കഥയ്ക്ക് ഒരു ഹാപ്പി എൻഡിങ് തന്നെയായിരിക്കും.
