“നീ അവളെ കണ്ടു എന്ന് അറിയുക. നീ അവളുടെ കാര്യം ശ്രദ്ധിച്ചു എന്ന് തോന്നുക. ചിലർക്കത് ചെറിയ കാര്യം ആയിരിക്കാം… പക്ഷേ അവളെ പോലെ ഒരാൾക്ക് അത് വലിയ കാര്യമായിരിക്കും.”
മനു ഒന്നും പറഞ്ഞില്ല.
മെഹർ തുടർന്നു.
“പിന്നെ എന്ത് പറഞ്ഞു ?”
“ഞാൻ പറഞ്ഞു… നീ രാവിലെ പറഞ്ഞത് പോലെ… ആ ഡ്രസ്സ് ഒക്കെ സ്കൂളിലേക്ക് ഇട്ട് വരരുത് എന്ന്.”
“എന്നിട്ട് ?”
“ചിരിച്ചു…”
മനുവിന്റെ ശബ്ദത്തിൽ ചെറിയൊരു മടിപ്പ്.
“നാണം കലർന്ന പോലെ.”
“ഹ്മ്മ്…”
മെഹർ പതുക്കെ മൂളി.
“പിന്നെ ചോദിച്ചു… ‘സാർ കണ്ടോ അത്?’ എന്ന്.”
“നീ കണ്ടു എന്ന് പറഞ്ഞോ?”
“പറഞ്ഞു.”
“അവൾക്ക് അതാണ് വേണ്ടിയിരുന്നത്.”
ഫോട്ടോ എങ്ങിനെ ഉണ്ടായെന്ന് ചോദിച്ചോ ?>
ഹ്മ്മ്… മനു ഒന്ന് മൂളി
എന്നിട്ട് നീ എന്ത് പറഞ്ഞു..
നല്ലതായിരുന്നു,.. പക്ഷെ ഡ്രെസിന് ലെങ്ത് അല്പം കുറവാണെന്ന് പറഞ്ഞു…
അയ്യോ അങ്ങിനെ പറഞ്ഞോ ?
ഹാ…
അത് വേണ്ടായിരുന്നു…. മെഹർ പറഞ്ഞു
അതെന്താ ?
മനുവിന് അത് ഇഷ്ടമയിലെന്ന് കരുതി അതുപോലെ ഡ്രസ്സ് അവൾ ഇട്ടില്ലെങ്കിലോ ?
ഇട്ടില്ലെങ്കിൽ എന്താ……… മനു ഒന്ന് അസ്വസ്ഥനായി.
“മെഹർ… നീ പറയുമ്പോൾ എല്ലാം വളരെ സിമ്പിൾ പോലെ തോന്നുന്നു. പക്ഷേ എനിക്ക് അങ്ങനെ എടുക്കാൻ പറ്റുന്നില്ല.”
“എന്തിനാ?”
“അവൾ സ്റ്റുഡന്റ് അല്ലേ…”
“നീ ഓരോ കാര്യത്തെയും ഇങ്ങനെ പേടിച്ച് കാണുന്നത് എന്തിനാ .”
“ഞാൻ പേടിക്കുന്നതല്ല. ശരിയല്ലാത്തതിനെ ശരിയല്ലെന്ന് കാണുന്നതാണ്.” മനു പറഞ്ഞു
“അങ്ങിനെയെങ്കിൽ നമ്മളെ കുറിച്ചും അത് പറയാത്തത് എന്തേ ?…” മെഹർ ചോദിച്ചു
ആ വാക്ക് വന്നതോടെ ഇരുവരും മിണ്ടാതെയായി.
മനുവിന്റെ ശബ്ദം അല്പം മാറി.
“മെഹർ…”
“എന്താ?”
“നീ ഇന്നലെ മുതൽ എന്താണ് ചെയ്യുന്നത്?
എന്തിനാണ് നീ ഇങ്ങനെ എന്നെ ആ വഴിക്ക് തള്ളുന്നത് പോലെ സംസാരിക്കുന്നത്?”
മെഹർ കുറച്ച് നേരം മിണ്ടിയില്ല.
പിന്നെ വളരെ പതുക്കെ പറഞ്ഞു.
“ഞാൻ നിന്നെ എവിടെയും തള്ളുന്നില്ല മനു…”
“പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നു.” മനു പറഞ്ഞു
“അങ്ങനെ തോന്നാൻ സാധ്യത ഉണ്ട്. കാരണം ഞാൻ പറയുന്നത് നിനക്ക് ഇഷ്ടമാകില്ലെന്ന് എനിക്ക് അറിയാം.”
“പിന്നെ എന്തിനാ അത് പറയുന്നത്?”
മെഹറിന്റെ ശബ്ദം ഒന്ന് വിറച്ചു.
“കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു.”
മനു മിണ്ടാതെ നിന്നു.
“അതുകൊണ്ടാണ് പറയുന്നത്,” മെഹർ തുടർന്നു.
“എനിക്ക് നിന്നെ എന്റേതായി മാത്രം പിടിച്ച് വയ്ക്കണം എന്ന് തോന്നാത്തതല്ല.
തോന്നും മനു… ഒരുപാട് തോന്നും. നീ മറ്റൊരാളോട് ചിരിക്കുമ്പോൾ പോലും എനിക്ക് ഉള്ളിൽ എന്തോ കുത്തും. പക്ഷേ അതുകൊണ്ട് ഞാൻ കണ്ണടച്ച് സെൽഫിഷ് ആകാൻ പാടില്ലല്ലോ…”
“സെൽഫിഷ് ആണെങ്കിൽ ആയിക്കോ,” മനു അല്പം വേദനയോടെ പറഞ്ഞു. “എനിക്ക് അതിൽ പ്രശ്നമില്ല.”
“എനിക്കുണ്ട്.”
അവളുടെ മറുപടി പെട്ടെന്ന് വന്നു.
“എനിക്ക് ഉണ്ട് മനു. കാരണം നിന്റെ ജീവിതം ഇനിയും മുന്നിലാണ്.
നിനക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കി ഉണ്ട്.
ഒരു വീട്…
ഒരു കുടുംബം…
ഒരു പെൺകുട്ടി മുഴുവൻ നിനക്കായി ഉണ്ടാകുന്ന ഒരു ജീവിതം…”
“എനിക്ക് വേണ്ടത് നീയാണെങ്കിൽ?” മനു ചോദിച്ചു
മെഹർ കണ്ണുകൾ അടച്ചു.
“അത് കേൾക്കാൻ എനിക്ക് സന്തോഷമില്ലെന്ന് വിചാരിക്കണ്ട. ആ വാക്കിനായി ഞാൻ എത്ര രാത്രി കാത്തിരുന്നിട്ടുണ്ടെന്ന് നിനക്കറിയില്ല…”
അവളുടെ ശബ്ദം ഇപ്പോൾ മൃദുവായിരുന്നു.
കരയാതിരിക്കാൻ ശ്രമിക്കുന്ന ശബ്ദം.
“പക്ഷേ ഞാൻ എന്താണ് മനു? ഞാൻ വിവാഹം കഴിഞ്ഞ സ്ത്രീയാണ്.
ഒരു കുഞ്ഞിന്റെ അമ്മയാണ്.
എന്റെ ജീവിതം പകുതി കഴിഞ്ഞൊരു വഴി പോലെയാണ്.
അതിൽ നീ വന്ന് എന്നെ വീണ്ടും ജീവിപ്പിച്ചു. അതിന് ഞാൻ നിന്നോട് ഒരിക്കലും നന്ദി പറഞ്ഞ് തീർക്കില്ല.”
