മനു ഒന്നും പറഞ്ഞില്ല.
“പക്ഷേ അതേ സ്നേഹം കൊണ്ട് തന്നെയാണ് എനിക്ക് പേടി തോന്നുന്നത്. നീ എന്നിൽ മാത്രം ഒതുങ്ങിപ്പോയാൽ?
നിന്റെ ജീവിതം മുഴുവൻ ഈ രഹസ്യത്തിന്റെ ചുവരിനുള്ളിൽ അടഞ്ഞുപോയാൽ?
നാളെ ഒരിക്കൽ ഞാൻ നിന്നെ നഷ്ടപ്പെടുത്തേണ്ടി വന്നാൽ, നീ തകർന്നുപോയാൽ?”
“നീ എന്തിനാ അങ്ങനെ ചിന്തിക്കുന്നത്?”
“കാരണം എനിക്ക് എന്റെ ഭാഗ്യം അറിയാം മനു…”
അവൾ പതുക്കെ പറഞ്ഞു.
“എനിക്ക് ജീവിതം ഇതുവരെ ഒന്നും പൂർണ്ണമായി തന്നിട്ടില്ല. നിന്നെ തന്നപ്പോൾ പോലും പൂർണ്ണമായി തന്നിട്ടില്ല. ഒളിച്ചും പേടിച്ചും മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലാണ് തന്നത്.”
ആ വാക്കുകൾ മനുവിനെ നിശ്ശബ്ദനാക്കി.
“അതുകൊണ്ടാണ് ഞാൻ പറയുന്നത്,” മെഹർ തുടർന്നു.
“നീ കുറച്ച് മാറണം. എല്ലാം അമിതമായി മനസ്സിൽ വെച്ച് നടക്കരുത്.
ആരെങ്കിലും നിന്നെ നോക്കിയാൽ, ആഡ്മേയർ ചെയ്താൽ…
അതിനെ ലോകാവസാനം പോലെ കാണേണ്ട. നീ ഒരു മനുഷ്യനാണ് മനു.
നിനക്കും മനസുണ്ട്. ആഗ്രഹങ്ങൾ ഉണ്ടാകും. അതിനാൽ നീ മോശക്കാരനാകില്ല.”
അതും ഇതും തമ്മിൽ എന്താണ് ബന്ധം ? മനു ചോദിച്ചു
ബന്ധമുണ് മനു…… നീ ഒന്നിലേക്ക് മാത്രം ഒതുങ്ങി പോകുന്ന ഒരാളായാൽ അത് നിന്നെ പെട്ടെന്ന് തകർക്കും….
എങ്ങിനെ ?
മനൂ……….. അവൾ അവനെ നീട്ടി വിളിച്ചു
നമ്മുടെ ഈ ബന്ധം എപ്പോൾ വേണമെങ്കിലും നിന്നുപോകാം മനു..
അതിന് പലവിധ കാര്യങ്ങൾ ഉണ്ട്, അതിന്റെ പ്രധാന കാരണം നമ്മുടെ ബന്ധം നേർവഴിക്ക് അല്ലെന്നതാണ്.
അതും ലക്ഷ്മിയും തമ്മിൽ എന്താണ് ബന്ധം ? മനു ചോദിച്ചു….
“ലക്ഷ്മിയുടെ കാര്യം ഞാൻ പറയുന്നത് അത് നിനക്ക് വേണ്ടിയാണ്, നീ ഒന്നിലേക്ക് മാത്രം ഒതുങ്ങാതിരിക്കാൻ വേണ്ടിയാണ്, മെഹർ പറഞ്ഞു
“നീ ഇതെല്ലാം വളരെ ഈസി ആക്കുകയാണ്.”
“അല്ല.”
മെഹറിന്റെ ശബ്ദം ഈ തവണ അല്പം കനത്തു.
“എനിക്കാണ് ഏറ്റവും താത്പര്യമെന്ന് നീ കരുതുന്നുണ്ടോ,?
നീ മറ്റൊരാളിലേക്കു പോകുന്നത് കാണാൻ എനിക്ക് എളുപ്പമാണെന്ന് തോന്നുന്നുണ്ടോ ?
നിന്റെ ഒരു നോട്ടം പോലും ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവളാണ് ഞാൻ. പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നത് എന്റെ ആവശ്യം മാത്രം നോക്കിയല്ല.”
മനുവിന്റെ കോപം പതിയെ മങ്ങി.
അവൻ വേദനയോടെ ചോദിച്ചു.
“അപ്പോൾ നീ എന്നെ ഒഴിവാക്കുകയാണോ?”
“ഇല്ലടാ…”
ആ “ടാ”യിൽ മെഹറിന്റെ സ്നേഹം പൊട്ടി പുറത്തുവന്നു.
“ഒഴിവാക്കാൻ ആണെങ്കിൽ ഞാൻ നിന്നെ ഇങ്ങനെ പിടിച്ചു നിർത്തുമോ?
ഇന്നലെ രാത്രി നിന്നെ കാണാൻ ഞാൻ വിളിക്കുമായിരുന്നോ?
നിന്റെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും എനിക്ക് കഴിയും എന്ന് നിനക്കു തോന്നുന്നുണ്ടോ?”
മനുവിന്റെ ശ്വാസം പതുക്കെ മാറി.
“എനിക്ക് നിന്നെ വേണം മനു…”
അവൾ പറഞ്ഞു.
“ഇത് പറയുമ്പോഴും എനിക്ക് നിന്നെ വേണം. അതാണ് എനിക്ക് ഏറ്റവും വേദന. നിന്നെ ഞാൻ വിട്ടുകളയാൻ തയ്യാറല്ല…
പക്ഷേ നിന്നെ ഞാൻ നശിപ്പിക്കാനും തയ്യാറല്ല.”
“നീ പറയുന്നത് കേൾക്കുമ്പോൾ… ഞാൻ നിന്നെ സ്നേഹിച്ചതെല്ലാം എനിക്ക് വേണ്ടി മാത്രമാണെന്ന് തോന്നുന്നു.”
“അല്ല…”
മെഹർ ഉടനെ പറഞ്ഞു.
“നിന്റെ സ്നേഹമാണ് എനിക്ക് ഇപ്പോൾ ജീവിക്കാൻ ഉള്ള കാരണം.
പക്ഷേ അതേ സ്നേഹം നിന്റെ ജീവിതത്തിന് ശിക്ഷ ആകുമോ എന്ന പേടിയാണ് എനിക്ക്.”
ഫോണിന്റെ ഇരുവശത്തും നിശ്ശബ്ദത പടർന്നു.
മനു ഒടുവിൽ മന്ദമായി പറഞ്ഞു.
“എന്റെ മനസ് വല്ലാതെ നീറുകയാണ്.”
“അത് കേട്ട് മെഹറിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി,…..
അവൾക്ക് മറുപടി പറയാൻ സാധിച്ചില്ല……
ഫോണിന്റെ ഇരു തലയ്ക്കലും മൗനം മാത്രം……
“ഗുഡ് നൈറ്റ് പറയട്ടെ?” അവൻ ചോദിച്ചു.
“ദേഷ്യം ആണോ മനു ?”
മനു അതിന് മറുപടി പറഞ്ഞില്ല….
ഗുഡ് നൈറ്റ്…… കുറച്ചു നേരം കഴിഞ്ഞ് അവൻ പറഞ്ഞു.
മെഹറിന്റെ കണ്ണുകൾ നിറഞ്ഞു.
കാൾ മനു അവസാനിപ്പിച്ചു.
