ഇപ്പോൾ അവന് തോന്നുന്നത്… ജീവിതം താൻ ഇതുവരെ കരുതിയതുപോലെ നേരെ പോകുന്ന ഒരു വഴിയല്ല. അത് വളവുകളും, ഇരുട്ടും, ആകർഷണങ്ങളും, വീഴ്ചകളും നിറഞ്ഞ ഒരു വഴിയാണ്.
ആ വഴിയിൽ മെഹർ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു.
പിന്നിൽ ലക്ഷ്മിയുടെ വാശിയുള്ള നോട്ടം.
ഒരു വശത്ത് എയ്ഞ്ചലിന്റെ മൃദുവായ പുഞ്ചിരി.
മറ്റൊരു കോണിൽ ആർദ്രയുടെ ജാഗ്രതയുള്ള കണ്ണുകൾ.
എന്തോ വലിയ ഒന്ന് വരാനിരിക്കുകയാണെന്ന് മനുവിന്റെ ഉള്ളിൽ ഒരു സൂചന ഉണ്ടായിരുന്നു.
അത് അപകടമാണോ…
ആനന്ദമാണോ…
അല്ലെങ്കിൽ രണ്ടും കൂടിച്ചേർന്നൊരു വഴിത്തിരിവാണോ…
അവന് അറിയില്ലായിരുന്നു.
പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു ഇനി ആരും പഴയപോലെ ആകാൻ പോകുന്നില്ല.
———————————
രാവിലെ ഉറക്കം ഉണർന്ന ഉടനെ ലക്ഷ്മി അവൾ സാധാരണയായി ചെയ്യുന്ന പോലെ ഫോൺ എടുത്ത് നോക്കി
അത് അവളുടെ പതിവായിരുന്നു. പ്രത്യേകിച്ച്, ഫോട്ടോ സ്റ്റാറ്റസ് ഇട്ട ദിവസങ്ങളിൽ.
സ്റ്റാറ്റസിന് എത്ര ലൈക്ക് കിട്ടി..
ആരൊക്കെ റിയാക്റ് ചെയ്തു…
ആരൊക്കെ കമന്റ് അയച്ചു…
ആരൊക്കെ വെറുതെ കണ്ടിട്ട് പോയി…
അതെല്ലാം നോക്കുന്നതിൽ അവൾക്ക് ഒരു പ്രത്യേക രസം ഉണ്ടായിരുന്നു. കാരണം, അങ്ങനെയൊരു ഫോട്ടോ ഇടുന്നത് തന്നെ ആരെങ്കിലും കാണാൻ വേണ്ടിയല്ലേ…?
ആരുടെയെങ്കിലും കണ്ണ് ഒരു നിമിഷം തനിക്കു മേൽ നിൽക്കാൻ വേണ്ടിയല്ലേ…?
അവൾ സ്റ്റാറ്റസ് വ്യൂവേർസ് ലിസ്റ്റ് തുറന്നു.
ആദ്യം പരിചിതമായ പേരുകൾ…
ക്ലാസ്സിലെ കുട്ടികൾ…
ചില സീനിയേഴ്സ്…
ചില പഴയ ഫ്രണ്ട്‌സ്…
പതിവ് പോലെ കുറച്ച് lലൈക്സ്, ചില ഫയർ ഇമോജി, രണ്ട് മൂന്ന് കമന്റ്സ്…..
അവൾ അതൊക്കെ സാധാരണ പുഞ്ചിരിയോടെ നോക്കി കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അവളുടെ കണ്ണ് ഒരു പേരിൽ നിശ്ചലമായത്.
മനു സാർ
ലക്ഷ്മി ഒരു നിമിഷം ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.
തെറ്റായി കണ്ടതാണോ എന്ന് തോന്നി.
അവൾ ലിസ്റ്റ് ഒന്ന് മുകളിലേക്കും താഴേക്കും സ്ക്രോൾ ചെയ്തു.
വീണ്ടും നോക്കി.
അതെ.
മനു സാർ അവളുടെ സ്റ്റാറ്റസ് കണ്ടിരിക്കുന്നു.
അവളുടെ ഹൃദയം ഒന്ന് ശക്തമായി മിടിച്ചു.
ഇതിനുമുൻപ് അവൾ എത്രയോ തവണ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.
ചിലപ്പോൾ കാഷ്വൽ സെൽഫി…
ചിലപ്പോൾ ഫ്രണ്ട്സും ആയുള്ള ഫോട്ടോസ്,…
പലപ്പോളും അവൾ നോക്കിയിട്ടുണ്ട് മനു സാർ കണ്ടോ എന്ന്.
പക്ഷേ ഒരിക്കലും ആ പേര് viewer list ൽ വന്നിട്ടില്ല.
അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സാർ തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടാകുമോ എന്ന്.
അല്ലെങ്കിൽ തന്റെ സ്റ്റാറ്റസ് കാണാതിരിക്കാൻ മ്യൂട്ട് ചെയ്തിട്ടുണ്ടോ എന്ന്.
താൻ ഒരിക്കൽ തുറന്ന് ഇഷ്ടം പറഞ്ഞതിന് ശേഷം,
അവൻ ബൗണ്ടറി വരച്ചതിന്റെ ഭാഗമായിരിക്കുമോ അതെന്ന്.
പക്ഷേ ഇന്നലെ…
ഇന്നലെ ഇട്ട സ്റ്റാറ്റസ് അവൻ കണ്ടിരിക്കുന്നു.
അപ്പോൾ… സാർ ബ്ലോക്ക് മാറ്റിയോ?
അല്ലെങ്കിൽ സ്റ്റാറ്റസ് വീണ്ടും കാണാൻ തുടങ്ങിയത് എന്തുകൊണ്ട്?
“എന്തായിരിക്കും പെട്ടെന്ന് സാർ അങ്ങനെ ചെയ്തത്…?”
അവൾ സ്വയം ചോദിച്ചു.
ഒരു വ്യക്തമായ ഉത്തരം അവൾക്ക് കിട്ടിയില്ല.
പക്ഷേ മറുപടി കിട്ടാത്ത ചോദ്യങ്ങൾക്കുപോലും ചിലപ്പോൾ സന്തോഷം തരാൻ കഴിയും.
അവൾ ഫോൺ നെഞ്ചിനരികിൽ പിടിച്ച് ഒരു ചെറിയ ചിരി ചിരിച്ചു.
“കണ്ടല്ലോ…”
ആ ഒരു ചെറിയ കാര്യം തന്നെ അവളുടെ മൂഡ് മാറ്റി.
സ്കൂളിലേക്ക് തയ്യാറാകുമ്പോഴും അവളുടെ മനസ്സ് അതേ ചിന്തയിൽ തന്നെ.
യൂണിഫോം ധരിക്കുമ്പോൾ…
മുടി ശരിയാക്കുമ്പോൾ…
മിററിന് മുന്നിൽ അവസാനമായി സ്വയം നോക്കുമ്പോൾ…
ഇന്ന് സാർ തന്നെ കാണുമ്പോൾ,
ഇന്നലെ കണ്ട ആ ഫോട്ടോ ഓർക്കുമോ?
അവൾക്ക് അറിയില്ല.
പക്ഷേ ആ സാധ്യത മാത്രം മതി ആയിരുന്നു അവളുടെ മുഖത്ത് പതിവിലധികം ഒരു ആത്മവിശ്വാസം വിരിയാൻ.
ആ സന്തോഷം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും,
