മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 4 17അടിപൊളി 

 

അവൾ ഫോൺ എടുത്തു.
വാട്ട്സ്ആപ്പ് തുറന്നു.

 

അടുത്ത നിമിഷം തന്നെ അവളുടെ മുഖം പ്രകാശിച്ചു.

മനു സാർ.

അവൾ വേഗം ചാറ്റ് തുറന്നു.

 

ഓണം സെലിബ്രേഷൻ ദിവസം എടുത്ത ആ ഫോട്ടോ…
അതിന് താഴെ ഒരു ലവ് റിയാക്ഷൻ.

 

ഒരു ചെറിയ ഹൃദയം മാത്രം.

 

പക്ഷേ എയ്ഞ്ചലിന് അത് ഒരു ചെറിയ കാര്യമായി തോന്നിയില്ല.

അവളുടെ മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടുന്നതുപോലെ ആയി.

 

ലക്ഷ്മിക്ക് രാവിലെ ഉണ്ടായ സന്തോഷം അവൾ കണ്ടിരുന്നു.
മനു സാർ സ്റ്റാറ്റസ് കണ്ടു എന്ന സന്തോഷം.

 

പക്ഷേ ഇപ്പോൾ എയ്ഞ്ചലിന് തോന്നിയത്
തനിക്ക് കിട്ടിയത് അതിനേക്കാൾ വലുതാണ്…

 

കാരണം ഇത് ഒരു സ്റ്റാറ്റസ് വ്യൂ അല്ല.

ഇത് അവളുടെ ചാറ്റിലാണ്.

അവൾ അയച്ച ഫോട്ടോയിലാണ്.

അവൾ ഏറെക്കാലം മറന്നതായി നടിച്ചിരുന്ന ആ ചെറിയ ഓർമ്മയിലാണ്.

 

അവൾ കുറച്ച് നേരം ആ ഫോട്ടോയും അതിന്റെ താഴെയുള്ള ഹൃദയവും നോക്കി കിടന്നു.

 

മറുപടി അയക്കണം എന്ന് തോന്നി.

 

അവൾ ടൈപ്പ് ചെയ്തു.

 

Thank you sir…

 

ഒരു നിമിഷം നോക്കി നിന്നു.
പിന്നെ പെട്ടെന്ന് ഡിലീറ്റ് ചെയ്തു .

 

“ഇത് വളരെ സാധാരണമായിപ്പോയി…”

 

വീണ്ടും ടൈപ്പ് ചെയ്തു.

 

സാർ ഇപ്പോഴാണോ കണ്ടത്?

അതും ഡിലീറ്റ് ചെയ്തു .

“അയ്യോ… അങ്ങനെ ചോദിച്ചാൽ ഞാൻ കാത്തിരുന്നപോലെ തോന്നുമോ…”

 

അവളുടെ മുഖത്ത് നാണച്ചിരി പടർന്നു.

ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കുറച്ച് നേരം കണ്ണുകൾ അടച്ചു.

വീണ്ടും തുറന്നു.

ചാറ്റ് ഇപ്പോഴും അതേപടി.

 

അവൾ വീണ്ടും ടൈപ്പ് ചെയ്തു.

 

ഫോട്ടോ ഇഷ്ടമായോ സാർ?

 

അതും രണ്ടുസെക്കൻഡിനകം ഡിലീറ്റ് ചെയ്തു.

 

“ഇല്ല… ഇത് അയക്കണ്ട…”

 

അവൾക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു.

പക്ഷേ എന്ത് പറഞ്ഞാലും തന്റെ സന്തോഷം പുറത്തു കാണുമോ എന്ന പേടി.

 

അവൾ ഒടുവിൽ ഒരു ചെറിയ സ്മൈലി അയക്കാമെന്ന് വിചാരിച്ചു.

സ്മൈലി തിരഞ്ഞു.

പക്ഷേ അത് അയക്കുന്നതിന് മുൻപേ തന്നെ നിർത്തി.

 

“വേണ്ട…”

 

അവൾ ഫോൺ ഓഫ് ചെയ്ത് വച്ചു.

പക്ഷേ രണ്ട് സെക്കൻഡ് പോലും കഴിഞ്ഞില്ല, വീണ്ടും എടുത്തു.

 

ചാറ്റ് വീണ്ടും തുറന്നു.
ആ ഹൃദയം വീണ്ടും നോക്കി.

 

ഒരു ചെറിയ റിയാക്ഷൻ മാത്രമായിരുന്നെങ്കിലും,
അത് അവളുടെ ഉള്ളിൽ വലിയൊരു രഹസ്യമായി മാറി കഴിഞ്ഞിരുന്നു.

 

ലക്ഷ്മിയോടോ ആർദ്രയോടോ ഇത് പറയില്ല.
ഒരിക്കലും പറയില്ല.

 

ഇത് തനിക്കു മാത്രം ഉള്ള ഒരു കാര്യം.

അവൾ ഫോൺ പതുക്കെ തലയണയുടെ അരികിൽ വച്ചു.

 

പക്ഷേ ആ സമയം മുഴുവൻ, അയക്കാത്ത ആ മെസ്സേജുകൾ തന്നെ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ടൈപ്പ് ചെയ്യപ്പെട്ടു.

Thank you sir…
സാർ ഇപ്പോഴാണോ കണ്ടത്…?
എനിക്ക് ഈ ഫോട്ടോ വളരെ ഇഷ്ടമാണ്…

 

ആ മെസ്സേജ് അവൾ അവളുടെ മനസ്സിൽ കുറിച്ചു…..

 

പക്ഷേ ഫോണിൽ അയക്കാൻ അവൾക്ക് ധൈര്യം വന്നില്ല

 

—————————————-

 

അതേ സമയം വീട്ടിൽ എത്തിയ ലക്ഷ്മി മറ്റൊരു ആലോചനയിൽ ആയിരുന്നു,

 

രാവിലെ സ്റ്റാഫ്‌റൂമിൽ വച്ച് നടന്ന സംഭാഷണം

 

തന്റെ ആ ഫോട്ടോ മനു സാർ കണ്ടതിനെ കുറിച്ച്,

 

തന്റെ ഹൊട്നെസ്സ് മനു സാർ ശ്രദ്ധിച്ചത്,

 

സ്റ്റാറ്റസ് അടിപൊളിയാണെന്ന് പറഞ്ഞത്…..

 

അതിനർത്ഥം എന്താണ് ? അവൾ അവളോട് തന്നെ ചോദിച്ചു

 

ഇനിയും അതുപോലെ ഫോട്ടോസ് ഇട്ടാൽ സാറിന് അത് ഇഷ്ടമാകുമെന്നാണോ

 

അതോ സാറിന് എന്നെ തന്നെ ഇഷ്ടമാണെന്നാണോ ?

 

അപ്പോൾ മെഹർ മിസ്….

 

തന്റെ ആ സ്റ്റാറ്റസ് കാര്യം രണ്ടാളും ചർച്ച ചെയ്തിരിക്കണം

 

അതുകൊണ്ടല്ലേ രണ്ടാളും ഉള്ളപ്പോൾ തന്നെ മെഹർ മിസ് അത് ചോദിച്ചത്..

 

ഇനി താൻ അന്ന് മനു സാറിനോട് പറഞ്ഞ കാര്യവും മെഹർ മിസ്സിനോട് സാർ പറഞ്ഞു കാണുമോ ?

 

അവർ അത്ര ക്ലോസ് ആണെങ്കിൽ പറഞ്ഞു കാണും,…

 

പക്ഷേ എന്നിട്ടും സാറിൽ നിന്നും ഒരു പോസിറ്റീവ് സൈൻ………… അത് അവളെ സന്തോഷിപ്പിച്ചു…….

Leave a Reply

Your email address will not be published. Required fields are marked *