പക്ഷേ ലക്ഷ്മി പെട്ടെന്ന് തന്നെ സ്വയം സ്വാബോധത്തിലേക്ക് വന്നു.
“അത് ചുമ്മാ ഫോട്ടോ എടുക്കാൻ വേണ്ടി ഇട്ടുനോക്കിയതാ, മിസ്…”
അവൾ അല്പം ധൈര്യം കൂട്ടി പറഞ്ഞു.
മെഹർ ഒന്നും വലിയ പ്രതികരണം കാണിച്ചില്ല.
“ഹ്മ്മ്…”
ഒരു ചെറിയ മൂളൽ മാത്രം.
പക്ഷേ ആ മൂളലിന്റെ അർത്ഥം ലക്ഷ്മിക്ക് എളുപ്പത്തിൽ മനസ്സിലായില്ല.
“പോകട്ടെ, മിസ്,” എയ്ഞ്ചൽ പറഞ്ഞു.
“ശരി,” മെഹർ മറുപടി നൽകി.
എയ്ഞ്ചൽ മനുവിന്റെ മുഖത്തേയ്ക്കും നോക്കി…. പക്ഷേ ഒന്നും പറഞ്ഞില്ല…
എയ്ഞ്ചലും ലക്ഷ്മിയും അവിടെ നിന്ന് പതുക്കെ നടന്നു നീങ്ങി.
കുറച്ച് അകലെ എത്തിയതും എയ്ഞ്ചൽ പതുക്കെ ചോദിച്ചു.
“ലച്ചൂ… എന്താ മിസ് പറഞ്ഞത് ?”
അവിടെ അവസാനം നടന്ന സംഭാഷണം ഒന്നും തന്നെ എയ്ഞ്ചലിന് മനസ്സിലായിരുന്നില്ല.
കാരണം ലക്ഷ്മിയുടെ സ്റ്റാറ്റസ് എയ്ഞ്ചൽ കണ്ടിരുന്നില്ല….
അത് ഞാൻ ഇന്നലെ ഇട്ട സ്റ്റാറ്റസിന്റെ കാര്യമാണ്……
എന്ത് സ്റ്റാറ്റസ്…. ?
വാ കാണിക്കാം….. അവൾ ക്ലാസ്സിൽ എത്തിയതും ഫോൺ എടുത്ത് ആ ഫോട്ടോ എയ്ഞ്ചലിനെ കാണിച്ചു
ഈ ഫോട്ടോ മനു സാർ കണ്ടു……
ഇത്രയും നാൾ എന്റെ സ്റ്റാറ്റസ് സാർ കാണില്ലായിരുന്നു പക്ഷെ ഇന്നലെ അത് കണ്ടു…
എന്നിട്ട് സാർ എന്തെങ്കിലും റിപ്ലൈ തന്നോ ? എയ്ഞ്ചൽ ചോദിച്ചു
ഇല്ലാ……
പക്ഷേ മെഹർ മിസ് അതെങ്ങിനെ അറിഞ്ഞെന്നാണ് ഞാൻ ആലോചിക്കുന്നത്….
മെഹർ മിസ്സും കണ്ടുകാണും…. എയ്ഞ്ചൽ പറഞ്ഞു
അത് കേട്ട് ലക്ഷ്മി സ്റ്റാറ്റസ് സീൻ വീണ്ടും നോക്കി……
മെഹർ മിസ്സ്
അതേ മെഹർ മിസ്സും കണ്ടിട്ടുണ്ട്…..
അതോടെ ആ ഒരു സംശയത്തിന് അവിടെ അറുതിയായി….
അതേ സമയം ലക്ഷ്മിയും എയ്ഞ്ചലും പോയി കഴിഞ്ഞതോടെ മനു മെഹറിനെ നോക്കി.
മെഹറിന്റെ ചുണ്ടിൽ ഇപ്പോഴും ചെറിയൊരു ചിരിയുണ്ടായിരുന്നു.
“എന്തിനാടോ താൻ അങ്ങനെ പറഞ്ഞത്?”
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“അതും എന്റെ മുന്നിൽ വെച്ച്?”
മെഹർ വളരെ ശാന്തമായി അവനെ നോക്കി.
“നമ്മൾ ഫോട്ടോ കണ്ട കാര്യം അവൾ അറിഞ്ഞോട്ടെ എന്ന് വിചാരിച്ചു.”
“അതറിയിച്ചിട്ട് ഇപ്പോൾ എന്താ കാര്യം?”
“കാര്യം ഉണ്ട്,” മെഹർ പറഞ്ഞു. “അവൾ സ്റ്റാറ്റസ് ഇട്ടത് ആരെങ്കിലും കാണാനല്ലേ?
കണ്ടെന്ന് അറിഞ്ഞാൽ അല്ലേ അവൾക്ക് ഒരു ആശ്വാസം ഉണ്ടാകൂ.”
അവൾക്ക് ആശ്വാസം ഉണ്ടാക്കി കൊടുക്കുന്ന ആളാണോ മെഹർ മിസ്…… മനു ചോദിച്ചു
മനു എന്തിനാ ആവശ്യമില്ലാതെ ടെൻഷൻ അടിക്കുന്നത്…..
ഒരാളെ കുറിച്ച് ചെറിയൊരു കമന്റ് പറയുന്നത്,
കളിയാക്കുന്നത്,….
ടീസ് ചെയ്യുന്നത്,……
ഇതൊക്കെ നോർമൽ ആണ്,…..
മെഹർ നേരത്തെ പറഞ്ഞ കാര്യങ്ങളും, എയ്ഞ്ചലിനെയും ലക്ഷ്മിയെയും ഇപ്പോൾ കണ്ടപ്പോൾ അവനുണ്ടായ ഫീലിങ്ങും ചേർന്നതോടെ മനുവിന്റെ തീരുമാനങ്ങൾക്ക് ചെറിയ അയവ് വന്നു…..
മെഹർ പറയുന്നതിലും കാര്യമുണ്ടെന്ന ഒരു തോന്നൽ അവന്റെ മനസ്സിൽ വന്നു തുടങ്ങി…..
അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി തെളിഞ്ഞു…..
മെഹർ തുടർന്നു.
“നീ എല്ലാം വലിയ മോറൽ ഇഷ്യൂ ആക്കുന്നതുകൊണ്ടാണ് നിനക്ക് ഓരോ നോട്ടവും കുറ്റമായി തോന്നുന്നത്. കുറച്ച് നോർമൽ ആയി നോക്ക്.”
“നോർമലായി എങ്ങിനെ?” മനു ചോദിച്ചു.
അവൾ അതിന് മറുപടിയായി ചിരിച്ചു.
മനു അവളെ കുറച്ച് നേരം നോക്കി നിന്നു.
അവളിൽ നിന്നും അതിനൊരു മറുപടി ഉണ്ടായില്ല….
അപ്പോഴേക്കും കുട്ടികൾ കൂടുതൽ കൂട്ടമായി എത്തിത്തുടങ്ങി. വരാന്തയിലെ നിശ്ശബ്ദത പതുക്കെ മാഞ്ഞു… സ്കൂൾ പതിവ് തിരക്കിലേക്ക് മാറി.
മെഹർ മനുവിൽ നിന്ന് അല്പം മാറി, സ്റ്റാഫ് റൂമിലേക്ക് നടന്നു.
അവനും കുറച്ച് നിമിഷങ്ങൾ അവിടെ തന്നെ നിന്നു.
പിന്നെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ, രണ്ടുപേരും സ്കൂളിന്റെ പതിവ് ജീവിതത്തിലേക്ക് ലയിച്ചു.
ആദ്യത്തെ രണ്ട് പിരീഡുകൾ മനുവിന് തിരക്കായിരുന്നു. ക്ലാസുകൾ, ചോദ്യങ്ങൾ, ബോർഡിൽ എഴുതിയ ഫോർമുലകൾ കുട്ടികളുടെ സംശയങ്ങൾ…
എല്ലാം പതിവുപോലെ തന്നെ നടന്നെങ്കിലും, അവന്റെ മനസ്സ് പൂർണ്ണമായി അതിലില്ലായിരുന്നു.
