മസാജ് തെറാപ്പിസ്റ്റ് – 2 38

എന്റെ ലാബില്‍ കുറച് വിദഗ്ദ്ധരെ ഞാൻ ജോലിക്ക് നിര്‍ത്തിയിട്ടുണ്ട്. ചില സ്പെഷ്യൽ നാട്ടു മരുന്നുകള്‍, തൈലം, എണ്ണ, തുടങ്ങിയവ ഉണ്ടാക്കാനായി. ചില ജോലികള്‍ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്യാനായി 16 മുതൽ 26 മണിക്കൂറുകൾ വേണ്ടിവരും, അതും തടസ്സമൊന്നും വരുത്താതെ തുടർച്ചയായി ചെയ്തു തീര്‍ക്കണം. അതുകൊണ്ടാണ് 24 മണിക്കൂറും ജോലികള്‍ തുടർന്ന് നടക്കാനായി മൂന്ന്‌ ഷിഫ്റ്റായി സ്റ്റാഫ്സിനെ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ഷിഫ്റ്റ്‌ കഴിയുന്നതിനു മുമ്പ് അടുത്ത ഷിഫ്റ്റ്‌ വന്ന് ഏറ്റെടുത്തിരിക്കും.

ഞാൻ അവര്‍ക്ക് കൊടുക്കുന്ന ഘടകവസ്‌തുക്കളുടെ
വിവരങ്ങളും നിർദ്ദേശങ്ങൾ അനുസരിച്ചാവും പുതിയ നാട്ടുമരുന്നുകളും, തൈലം, കുഴമ്പ്, ഔഷധങ്ങൾ മാത്രമല്ല, മറ്റ് ഒരുപാട്‌ ആരോഗ്യ പരിഹാര ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങുന്നത്. പരീക്ഷണങ്ങള്‍ വിജയിച്ച് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഞാൻ അതിലേക്ക് എന്റെ ചില രഹസ്യ കൂട്ടുകൾ ചേര്‍ത്തു കൊടുത്ത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആ സമയം തെറ്റിയാൽ പിന്നെ എല്ലാം പാഴായി പോകും, പിന്നെ ഒന്നേന്ന് തുടങ്ങേണ്ടി വരും. എന്റെ രഹസ്യ കൂട്ടുകൾ ചേര്‍ത്ത ശേഷം അതൊക്കെ സെറ്റായി വരാനുള്ള സമയം കൊടുക്കണം. എല്ലാം കഴിഞ്ഞ്, ഒടുവില്‍ ആ ഉല്‍പ്പന്നങ്ങളുടെ അപ്റൂവലിനായി ഞാൻ അതിന്റെ ഡോക്യുമെന്റ്സും സാമ്പിളും വേണ്ട സ്ഥലത്ത്‌ സമർപ്പിച്ച്, അവരുടെ പരീക്ഷണങ്ങൾ കഴിഞ്ഞ് അംഗീകാരം മേടിച്ച ശേഷമാണ് ഞാൻ അതൊക്കെ മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാറുള്ളത്.

ഇപ്പൊ എന്റെ ലാബില്‍ എട്ട് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നില്‍ക്കുകയാണ്. വെളുപ്പിന് രണ്ട് മണിക്ക് മുമ്പെങ്കിലും, ഓരോന്നിനും വ്യത്യസ്തമായ എന്റെ രഹസ്യ കൂട്ടുകൾ ചേര്‍ത്തു കൊടുത്തിരിക്കണം. പക്ഷേ ആ രഹസ്യ കൂട്ടുകളെ നേരത്തെ ഉണ്ടാക്കി സൂക്ഷിച്ച്‌ വച്ചാൽ അതിന്റെ ഗുണങ്ങൾ നഷ്ടമായി പോകും, അതുകൊണ്ട്‌, ഇനി ഞാൻ എന്റെ ലാബില്‍ പോയിട്ട് വേണം ഇനി ആ രഹസ്യ കൂട്ടുകളെ ഉണ്ടാക്കാൻ. അതിനായി എന്റെ ലാബിനകത്ത് തന്നെ മറ്റൊരു പേഴ്സണല്‍ ലാബ് കൂടിയുണ്ട്. അതിലേക്ക് ഞാനൊഴികെ മറ്റാര്‍ക്കും കേറാനുള്ള അനുവാദം ഞാൻ കൊടുത്തിട്ടില്ല.

അതുകൊണ്ടാണ് എത്രയും വേഗം ഈ ആളുകള്‍ക്ക് വേണ്ടത് ചെയ്തിട്ട് പോകാൻ ഞാൻ വെപ്രാളപ്പെടുന്നത്.

ഞാൻ വേഗം വീട്ടിന് പുറത്ത് ചെന്ന് എന്റെ കൺസൾടിങ് റൂമിൽ കേറി. അവിടെവെച്ച് തന്നെയാണ് വേണ്ടവർക്ക് നാട്ടുവൈദ്യവും ഞാൻ ചെയ്യുന്നത്. ഓരോരുത്തരെയായി ഞാൻ അകത്തേക്ക് വിളിച്ച് വേണ്ട കാര്യങ്ങൾ ചെയ്തു.

ഒടുവില്‍, അവിടെ ഉണ്ടായിരുന്നവരുടെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഞാൻ ലാബില്‍ പോകാൻ തയാറായി. ലാബില്‍ പോകുന്ന വഴിക്ക് ചിലരൊക്കെ ആളുകളും അത്യാവശ്യമായി ചോദിക്കാൻ സാധ്യതയുള്ള കുറെ വക മരുന്നുകളും, തൈലവും, മറ്റു ചില ഉല്‍പ്പന്നങ്ങളും എടുത്ത് എന്റെ ഷോൾഡർ ബാഗിലാക്കിക്കൊണ്ട് ഞാൻ വീടും പൂട്ടിയിറിങ്ങി.

ഇവിടെ നിന്ന് വെറും എട്ട് മിനിറ്റ് നടക്കേണ്ട ദൂരമേയുള്ളു, കാറിൽ പോയാൽ ബുദ്ധിമുട്ടാണ്, കാരണം ഒരുപാട്‌ ആളുകൾ എന്നെ വഴിക്ക് വച്ച് നിര്‍ത്തിയായിരിക്കൂം അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പറയാറുള്ളത്, അപ്പൊ ഇടക്കിടക്ക് വണ്ടി നിര്‍ത്തി, വണ്ടി പാര്‍ക്ക് ചെയ്യാൻ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടേണ്ടിയും വരും…, അങ്ങനെയുള്ള പ്രശ്നങ്ങൾ കാരണമാണ് ഞാൻ എപ്പോഴും വീട്ടില്‍ നിന്നും ലാബിലേക്ക് നടന്നു മാത്രം ചെല്ലുന്നത്.

പിന്നേ, നാട്ടുവൈദ്യവും, മരുന്നും, തൈലം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രം എന്നെ കോണ്ടാക്റ്റ് ചെയ്യാനായി ഞാൻ എന്റെ പേഴ്സണല്‍ നമ്പറല്ല, മറ്റൊരു മൊബൈലും സിമ്മുമാണ് ഉപയോഗിക്കുന്നത്. ആ സർവീസ് നമ്പറിലാണ് വേണ്ടവര്‍ എന്നെ വിളിച്ചുകൊണ്ടിരുന്നത്. എന്റെ നാട്ടു പ്രദേശത്തുള്ള ആളുകൾ മാത്രമല്ല, വേറെ സ്ഥലങ്ങളിലുള്ള ഒരുപാട്‌ ആളുകളും വിളിക്കാറുണ്ട്…. എന്റെ വീട്ടിലേക്കും വരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *