മസാജ് തെറാപ്പിസ്റ്റ് – 2 38

“കല്യാണം വേണ്ടെന്ന് പറഞ്ഞു നടക്കാനുള്ള കാരണം പറഞ്ഞില്ലെങ്കിൽ ഞാനും ചേട്ടനോട് ഇനി മിണ്ടില്ല.” ഷീനയും ഭീഷണി പോലെ പറഞ്ഞു.

“ശെരി, ശെരി.. ഇതിന്റെ പേരില്‍ നിങ്ങളെന്നോട് പിണങ്ങണ്ട. ഞാൻ പറയാം — വിവാഹം കഴിക്കുന്ന കാര്യം ചിന്തിക്കുമ്പോ തന്നെ എനിക്കൊരു മടുപ്പ് തോന്നും, എന്റെ ലൈഫ് സ്ട്രക്കായി നിന്നത് പോലത്തെ ഫീലുമുണ്ടാകും.. അതാണ് ആദ്യത്തെ കാരണം. പിന്നെ, എന്റെ ഈ മസാജ് തെറാപ്പി ജോലിയും വിവാഹവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെട്ടു പോവില്ല… കാരണം, എനിക്ക് വരുന്ന ഭാര്യ ആദ്യമൊക്കെ എത്രതന്നെ എന്നെ മനസ്സിലാക്കി ജീവിച്ചാലും, പിന്നീട് എപ്പോഴെങ്കിലും തീര്‍ച്ചയായും അവളുടെ ദൃഷ്ടിയിൽ എന്നെക്കുറിച്ച് സംശയങ്ങളും, തെറ്റിധാരണകളും ഉണ്ടാവാനുള്ള സാധ്യത 90 ശതമാനത്തിലും കൂടുതലാണ്, അതുകൊണ്ട്‌ വിവാഹം എന്ന റിസ്കെടുത്തിട്ട് ഒടുവില്‍ എല്ലാം നഷ്ട്ടപ്പെട്ട് നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നത് രണ്ടാമത് കാരണം. പിന്നെ വിവാഹമെന്ന് വരുമ്പോ, മസാജ് തെറാപ്പിയും എന്റെ ജോലിയുടെ ഒരു ഭാഗമാണെന്ന് അറിയുന്ന പെണ്‍കുട്ടികൾ എടുത്തുചാടി എന്നെ കെട്ടാനൊന്നും തയാറാവില്ല എന്നത് മൂന്നാമത് കാരണം. തല്‍കാലത്തേക്ക് ഇത്രയും കാരണങ്ങൾ അറിഞ്ഞാൽ പോരെ?”

എന്റെ ചിന്താഗതിക്ക് അനുസരിച്ചുള്ള കാരണങ്ങൾ കൊടുത്തപ്പോള്‍ ജെസ്സിയും ഷീനയും കുറച്ച് നേരത്തേക്ക് മിഴിച്ചു നിന്നു.

“അച്ചാച്ചാ, അച്ചാച്ചൻ പറഞ്ഞ മൂന്നാമത്തെ കാരണം സത്യമല്ലേ, കേട്ടോ. എത്രയോ ആളുകൾ കല്യാണം കഴിച്ച് ജീവിക്കുന്നു. മസാജ് തെറാപ്പിസ്റ്റ് ആണെന്ന് പറഞ്ഞ്‌ അങ്ങനെ പെൺകുട്ടികൾ ചേട്ടനെ വേണ്ടെന്ന് പറയില്ല.” ഒടുവില്‍ ജെസ്സി തര്‍ക്കിച്ചു.

“കൂടാതെ, മസാജ് തെറാപ്പി മാത്രമല്ലല്ലോ ചേട്ടൻ ചെയ്യുന്നത്, ചേട്ടൻ എത്രയോ ചെയ്യുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമല്ലേ മസാജ് തെറാപ്പി. തീര്‍ച്ചയായും ഒരു പെണ്‍കുട്ടിയും ചേട്ടനെ റിജക്റ്റ് ചെയ്യില്ല. എനിക്കും ജെസ്സിയുടെ അഭിപ്രായം തന്നെയാ.” ഷീനയും പറഞ്ഞു.

“ആണോ, എന്നാല്‍ ആ പെണ്‍കുട്ടികളുടെ സ്ഥാനത്ത് നിങ്ങളാണെങ്കിൽ എന്തു ചെയ്യും. ആയിരം ബിസിനസ്സിന്റെ കൂട്ടത്തിൽ ഈ മസാജ് തെറാപ്പിയും ചെയ്യുന്ന ആളാണ് ഞാനെന്ന് പറഞ്ഞാല്‍ നിങ്ങൾ ഉടനെ ഓക്കെ പറയുമോ?” ഞാൻ അവരോട് ചോദിച്ചിട്ട് ബെഡ് വിട്ട് എഴുനേറ്റ് നിന്നു.

“ഞാൻ… അതുപിന്നെ—”

“എനിക്ക്… ഞാൻ—”

ജെസ്സിയും ഷീനയും ഒരുപോലെ ഉത്തരംമുട്ടി നിന്നു, അവർ തമ്മില്‍ പരസ്പ്പരം വിഷമത്തോടെ ഒന്ന് നോക്കി. എന്നിട്ട് നല്ല സങ്കടത്തോടെ ജെസ്സിയൂം ഷീനയും എന്റെ മുഖത്ത് തന്നെ നോക്കി നിന്നു.

“കണ്ടോ, എന്നെ അറിയാവുന്ന നിങ്ങള്‍ക്ക് പോലും ആ ജോലി ദഹിക്കുന്നില്ല, അപ്പോ വേറെ ഏതെങ്കിലും പെണ്‍കുട്ടി എന്നോട് സഹകരിച്ച് ജീവിക്കുമെന്നതിൽ എന്താണുറപ്പ്.”

ഉടനെ ജെസ്സി നല്ല വിഷമത്തോടെ പാഞ്ഞു വന്ന് എന്നെ കെട്ടിപ്പിടിച്ചു. “സാരമില്ല, വിഷമിക്കേണ്ട.” അവളെ ചേര്‍ത്തു പിടിച്ച് മുടിയില്‍ തഴുകി ഞാൻ പറഞ്ഞു. അന്നേരം ഷീനയും വന്ന് എന്റെ ഇടുപ്പിൽ കൈകൾ ചുറ്റി എന്റെ തോളില്‍ മുഖം അമർത്തി നിന്നു.

“ശെരി, ശെരി, രണ്ടും കൂടി ഡ്രാമ കളിക്കാതെ ഇവിടെ ആകേണ്ട കാര്യങ്ങൾ നോക്ക്. ഞാനും പോയി വില്ല്യം അങ്കിളെ സഹായിക്കട്ടെ.” അതും പറഞ്ഞ്‌ ഞാൻ അവരെ എന്നിൽ നിന്നും പതിയെ അകറ്റി മാറ്റി നിര്‍ത്തി.

അന്നേരം ഷീനയുടെ ബന്ധത്തിൽ പെട്ട ചില സ്ത്രീകൾ റൂമിൽ കേറി വന്നു.

“ശെരി, ഞാൻ താഴേ പോകുന്നു.” അതും പറഞ്ഞ്‌ ഞാൻ വേഗം താഴേക്ക് പോയി.

പിന്നേ ആ ജോലി, ഈ ജോലി എന്ന് ഒരുപാട്‌ ജോലികള്‍ ഉണ്ടായിരുന്നു. ശെരിക്കും തിരക്കുപിടിച്ച ഓട്ടമായിരുന്നു. ഇടക്ക് വച്ച് എന്റെ അമ്മയും പപ്പയേയും ഞാൻ കണ്ടപ്പോ അവരോട് ചെന്ന് അല്‍പ്പനേരം ഞാൻ സംസാരിച്ചു.

ഒടുവില്‍ വീട്ടില്‍ വച്ചുള്ള മറ്റ് പരുപാടികളും പെണ്ണിന് കുരിശിടൽ ചടങ്ങും കഴിഞ്ഞ് കല്യാണപ്പെണ്ണിനെ ഇറക്കി നിശ്ചയിച്ചിരുന്ന കാറിൽ കേറ്റി.

Leave a Reply

Your email address will not be published. Required fields are marked *