“അതേ, അതുതന്നെയാണ് ഞങ്ങടെ പ്ലാൻ.” രണ്ടുപേരും ഒരുമിച്ച് പറഞ്ഞു.
ഒടുവില്‍ അവരുടെ പരാതി പറച്ചിലും എന്റെ സമാധാനം പറച്ചിലുമായി കുറെ നേരം അങ്ങനെ പോയി. അവസാനം, എന്റെ ലാബിനടുത്ത് എത്താറായപ്പോഴാണ് അവർ രണ്ടുപേരേയും ഒരുവിധത്തിൽ സമാധാനിപ്പിച്ച ശേഷം കോൾ കട്ടാക്കാൻ കഴിഞ്ഞത്.
ലാബില്‍ ചെന്നതും ഞാൻ എന്റെ സ്റ്റാഫ്സ് മായി ചെറിയൊരു ചർച്ചയിലേർപ്പെട്ടു. അത് കഴിഞ്ഞ് ഞാൻ എന്റെ പേഴ്സണല്‍ ലാബ് റൂമിൽ കേറി അകത്ത് നിന്നും ലോക്ക് ചെയ്തു.
വെളുപ്പിന് രണ്ടരയോടെയാണാ എന്റെ ജോലി കഴിഞ്ഞത്. ഒടുവില്‍ അതൊക്കെ എടുത്തു കൊണ്ട് പേഴ്സണല്‍ ലാബില്‍ നിന്നും പുറത്തേക്ക് വന്ന് ആ രഹസ്യ കൂട്ടുകൾ ചേര്‍ക്കേണ്ട വിധത്തിൽ എല്ലാത്തിലും ചേര്‍ത്തിട്ട് അത് സെറ്റാവാനായി വിട്ടു. ഒടുവില്‍ സ്റ്റാഫ്സിന് മറ്റു ചില നിര്‍ദേശങ്ങളും കൊടുത്ത ശേഷം ഞാൻ ലാബില്‍ നിന്നിറങ്ങി.
“ഹോ, ഇനി വീട്ടില്‍ ചെന്ന് ഒരു മണിക്കൂറെങ്കിലും ഉറങ്ങണം.” സ്വയം പറഞ്ഞിട്ട് വേഗം വീട്ടിലേക്ക് നടന്നു.
***************
4:45 ന് അലാറം തൊള്ള തുറന്ന് വിളിയിട്ടു.
“നാശം…!!*ശപിച്ചുകൊണ്ട് ഞാൻ എഴുനേറ്റ് അതിനെ ഓഫാക്കിയിട്ട് അല്‍പ്പനേരം വെറുതെയിരുന്നു.
ശേഷം, വാട്ടർ ബോട്ടിലിൽ നിന്നും ഗ്രാമ്പ് കുതിര്‍ത്ത വെള്ളം ഒരു ഗ്ളാസിൽ ഒഴിച്ച് കുടിച്ചിട്ട് ബാത്റൂമിൽ കേറി. അവിടത്തെ കലാപരിപാടികളും കുളിയും കഴിഞ്ഞു വന്നിട്ട് ഞാൻ അടുക്കളയില്‍ കേറി.
ഇപ്പോഴേ നന്നായി വിശക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി കഴിക്കാത്തതാണ് കാരണം… പോരാത്തതിന് ഇത്തയുമായുള്ള ആ കളിയും.
ഞാൻ അദ്യം ഒരു സ്ട്രോംഗ് കോഫി തയ്യാറാക്കി, അത് കുടിക്കുന്നതിനിടയ്ക്ക് തന്നെ ചപ്പാത്തിക്ക് മാവും കുഴച്ചു വച്ചു. പിന്നെ രണ്ട് മുട്ട എടുത്ത് റോസ്റ്റ് ഒണ്ടാക്കിയ ശേഷം നാല് ചപ്പാത്തിയും ചുട്ടെടുത്തു. അതൊക്കെ കഴിച്ച ശേഷം ഞാൻ റെഡിയായി.
വിഴിഞ്ഞത്താണ് വില്ല്യം അങ്കിളിന്റെ വീട്. എന്റെ കാറിൽ പോയാൽ അര മണിക്കൂറില്‍ എത്താൻ കഴിയും. ഏഴു മണിക്ക് കല്യാണപെണ്ണിനെ ഒരുക്കാൻ ബ്യൂട്ടിഷൻ എത്തും, അപ്പൊ ആ സമയം കഴിഞ്ഞാൽ അവളുടെ ഒരുങ്ങലിനിടയ്ക്ക് ഷീനയെ കണ്ടു സംസാരിക്കാന്‍ പോലും കഴിയില്ല, അതുകൊണ്ടാണ് ഞാൻ 5:45ന് തന്നെ എന്റെ വീട്ടില്‍ നിന്നിറങ്ങിയത്.
6:15 ന് ഞാൻ വില്ല്യം അങ്കിളിന്റെ വീട്ടിലെത്തി. ഗേയിറ്റിന് പുറത്ത് കുറച്ച് മാറി ഒരു തുറസ്സായ സ്ഥലത്ത് വണ്ടികളൊക്കെ പാർക്ക് ചെയ്തിരുന്നു, ഞാനും അവിടെ കൊണ്ട് പാർക്ക് ചെയ്തിട്ട് നടന്നു ചെന്ന് തുറന്നിട്ടിരുന്ന ഗെയിറ്റ് കടന്ന് മുറ്റത്ത് കേറി.
ചില ബന്ധുക്കളും അയല്‍ക്കാരുമൊക്കെ തിരക്കുപിടിച്ച് കേറി വരുന്നതും, ചിലര്‍ എങ്ങോട്ടോ പോകുന്നതും, വേറെ ചിലർ ഓടിച്ചാടി പല കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യന്നുമുണ്ടായിരുന്നു.
“ഹാ, പെണ്ണിന്റെ ജ്യേഷ്ഠന്‍ വരുന്ന സമയം കൊള്ളാം!!” കല്യാണ ആവശ്യമായി ഏതോ സ്ത്രീയോട് എന്തോ നിര്‍ദേശം കൊടുത്തുകൊണ്ടിരുന്ന ഷീനയുടെ അമ്മ, ലിസി ആന്റി, മുറ്റത്ത് കേറിച്ചെന്ന എന്നെ കണ്ടതും ഗൗരവത്തിൽ ഒരു എളിക്ക് കൈ കൊടുത്ത് പരാതി പറഞ്ഞു.
“സോറി ആന്റി, ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നലെ വരാൻ കഴിയാത്തത്.”
“അതേയതെ, അനിയത്തിടെ കല്യാണത്തേക്കാളും ഒഴിച്ചുകൂടാനാവാത്ത വേറെ കാര്യങ്ങൾക്കല്ലേ പ്രാധാന്യം..” ആന്റി ദേഷ്യപ്പെട്ടു.
“അയ്യോ ആന്റി അങ്ങനെയല്ല—”
“മതി മതി, അങ്ങോട്ട് ചെല്ല് ഷീന നിന്നെ കുഴിച്ചുമൂടാൻ റെഡിയായി നിക്കുവാ, ചെന്ന് കിട്ടുന്നതൊക്കെ മേടിച്ചോ.” ആന്റി ഒടുവില്‍ ഗൗരവവും ദേഷ്യവും കളഞ്ഞ് ചിരിയോടെ പറഞ്ഞു.
“എടാ മിന്നി തെളിഞ്ഞ ഉടനെ അപ്രത്യക്ഷമാകുന്ന വാൽ നക്ഷത്രമെ, ഇപ്പഴാണോ നിനക്ക് വരാൻ സമയം കിട്ടിയത്? രണ്ട് ദിവസംകൂടിയ കഴിഞ്ഞിട്ട് വരാമായിരുന്നില്ലേ!!” അന്നേരം വില്ല്യം അങ്കിൾ എവിടെനിന്നോ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് രണ്ട് എളിയിലും കൈകൾ കുത്തി നല്ല ദേഷ്യത്തില്‍ നിന്നു.
