മസാജ് തെറാപ്പിസ്റ്റ് – 2 38

എന്നിട്ട് ഞാൻ എന്റെ ട്രോളി ബാഗ് വലിച്ചു കൊണ്ട്‌ സ്റ്റെപ്പിന് മുകളില്‍ നില്‍ക്കുന്ന അവർണയ്ക്ക് മുന്നില്‍ ചെന്നു നിന്നു. ഉടനെ അവൾ വഴി മാറി നിന്നിട്ട് എന്തു ചെയ്യണമെന്നറിയാത്ത പോലെ അവളുടെ അച്ഛനെ നോക്കി.

“മോള് വാ, ജിനു വരൂ.” അവർണയുടെ അച്ഛൻ അവളോടും എന്നോടും പറഞ്ഞിട്ട് വീട്ടിനകത്തേ ഹാളിലേക്ക് കേറി. അവർണ എളിയിൽ പിടിച്ചുകൊണ്ട് മുടന്തി, മുടന്തി അവളുടെ അച്ഛനെ പിന്തുടർന്നു. ഞാനും എന്റെ ട്രോളി ബാഗ് ഹാന്‍ഡിലിൽ തൂക്കിപ്പിടിച്ച് അവരെ പിന്തുടർന്നു.

വലിയ വിശാലമായ ഹാളായിരുന്നു. അവിടെ കണ്ട സകലതും വളരെ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളായിരുന്നു. വലിയൊരു ഷോകേസിനകത്ത് നിരയായി അലങ്കരിച്ചിരുന്നത് ഫ്രെയിമിട്ട് ഫാമിലി ഫോട്ടോസായിരുന്നു.

അവർണയുടെ അച്ഛൻ മുകളിലേക്ക് പോകാനുള്ള സ്റ്റെപ്പ്സ് കേറാന്‍ തുടങ്ങി. അവർണ നല്ലതുപോലെ ബുദ്ധിമുട്ടിയാണ് മെല്ലെ കേറിയത്. അവൾ വീഴുമോ എന്ന ഭയത്തില്‍ ഞാന്‍ അവളെ മെല്ലെ പിന്തുടർന്നു…. അവൾ വീണാല്‍ പിടിക്കാന്‍ തയാറായി തന്നെ.

ആ പുള്ളി ഈ പാവം പെണ്ണിനെ ബുദ്ധിമുട്ടിച്ച് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ അവർണയ്ക്ക് മനസിലായത് പോലെ അവള്‍ ഒരിക്കൽ എന്നെ തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു ട്ട് പിന്നെയും മുന്നോട് നോക്കി മന്ദഗതിയിൽ സ്റ്റെപ്പ്സ് കേറി. ഞാനും അവളുടെ സ്പീഡിൽ മാത്രം ഒരു ഗ്യാപ്പ് വിട്ട് പിന്തുടർന്നു.

എന്റെ പുറകിൽ ആരൊക്കെയോ വരുന്നുണ്ടായിരുന്നു, പക്ഷേ ഞാൻ തിരിഞ്ഞ് നോക്കിയില്ല.

അവർണയുടെ അച്ഛൻ ഞങ്ങളെ കൊണ്ടുപോയത് രണ്ടാം നിലയിലുള്ള ജിം റൂമിലേക്കാണ്. അവിടെ സാധാരണ ചില ചെറിയ ജിം എക്യുപ്മെന്റ്സൊക്കെ ഉണ്ടായിരുന്നു.

പക്ഷേ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് അവിടെ കണ്ട കൊൽത്തരി ഉപകരണങ്ങളും അങ്കത്തരി ഉപകരണങ്ങളുമാണ്, ഞാൻ ആശ്ചര്യപ്പെട്ടുപോയി. കാരണം അതൊക്കെ കളരി ഉപകരണങ്ങളാണ്. ഇവിടെ കളരി അറിയാവുന്നത് ആർക്കൊക്കേയാണ്?

ഞാൻ കരുതിയത് ഇതായിരിക്കും ലക്ഷ്യസ്ഥാനമെനാന്, കാരണം, മസാജിന് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് മേശകൾ അവിടെ ഉണ്ടായിരുന്നു.

പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം ജിം റൂം ആയിരുന്നില്ല, ജിം റൂമിൽ അങ്ങേയറ്റത്ത് ഉണ്ടായിരുന്ന ഡോർ തുറന്ന് മറ്റൊരു വിശാലമായ റൂമിലേക്കാണ് ഞങ്ങളെ നയിച്ചത്. ആ റൂമിന് നടുവിലായി കറുത്ത പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്ന ഒരു ടേബിളിനടുത്തേക്കാണ് അദ്ദേഹം ചെന്ന് നിന്നത്. അത് ഒഴികെ ആ റൂമിൽ വേറെ ഒന്നും ഉണ്ടായിരുന്നില്ല.

എന്തോ രഹസ്യം അറിയാവുന്നത് പോലെ അവർണ എന്നെനോക്കി പുഞ്ചിരിച്ചു. എനിക്ക് പുറകിലായി വന്നവർ മുന്നില്‍ കേറി അവർണയക്കടുത്ത് ചെന്ന് നിന്നപ്പോഴാണ്, അത് ആ രണ്ട് പെൺകുട്ടികളായിരുന്നു എന്നറിഞ്ഞത്.

“ഞാൻ റിട്ടയറായപ്പോ ഇത് എനിക്ക് ഗിഫ്റ്റായി കിട്ടിയതാണ്, ജിനു.” അവർണയുടെ അച്ഛൻ എന്നോട് പറഞ്ഞിട്ട് ആ ഷീറ്റ് വലിച്ചു മാറ്റി. അത് കണ്ട് എന്റെ കണ്ണുകൾ തിളങ്ങി.

പല അഡ്ജസ്റ്റ്മെന്റുകളും ചെയ്യാൻ കഴിയുന്ന 5 സെക്ഷനുകളുള്ള ഇലക്ട്രിക് മസാജ് ടേബിൾ ആയിരുന്നു, അതും പ്രീമിയം ക്വാളിറ്റിയാണ്. ഒന്നേകാല്‍ ലക്ഷത്തോളം വില വരും. എന്റെ പാർലറിൽ ഇതുപോലത്തെ അല്ലെങ്കിലും ഇതിന്‌ തുല്യ ക്വാളിറ്റിയുള്ള ഇലക്ട്രിക് ടേബിള്‍ തന്നെയാണുള്ളത്.

“ഇവിടെ ആര്‍ക്കും മസാജോ മറ്റൊ അറിയില്ല, പക്ഷേ വീട്ടിലുള്ള ആർക്കെങ്കിലും നടുവ്, കൈ, കാല്‍ വേദന വന്നാൽ ഇതിൽ കിടത്തി തൈലം വെറുതെയങ്ങ് തേച്ചു കൊടുക്കും.” അവർണയുടെ അച്ഛൻ പറഞ്ഞു, “പിന്നേ, എനിക്കും എന്റെ അച്ഛനും നടുവേദന ഉണ്ടാവുമ്പോഴൊക്കെ ഇതിന്റെ ബാക് റസ്റ്റ്’ സെക്ഷൻ മാത്രം ബോഡിക്ക് വേണ്ടത് പോലെ അഡ്ജസ്റ്റ് ചെയ്തു വച്ചിട്ട് കുറച്ചുനേരം വെറുതെ കിടക്കാറുണ്ട്, നടുവേദന മാറില്ലെങ്കിലും അന്നേരത്തേക്ക് നല്ല ആശ്വാസം കിട്ടാറുണ്ട്.” പുള്ളി ചെറിയൊരു ജാള്യതയോടെ പറഞ്ഞു.

“ആദ്യമൊക്കെ അച്ഛൻ എന്നും രാവിലെ വർക്ക്ഔട് ചെയ്യാനെന്നും പറഞ്ഞ് ഇങ്ങോട്ട് വരുമായിരുന്നു, പക്ഷേ ഞങ്ങൾ വന്നു നോക്കുമ്പോഴൊക്കെ അച്ഛൻ ഇതിൽ കിടന്ന് ഉറങ്ങുന്നത് കാണാം.” അവർണ ഒരു ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *