20 കിലോമീറ്റർ അകലെയാണ് പള്ളി. ബന്ധുക്കളേയും മറ്റുള്ളവരെയും കൊണ്ടുപോകാൻ കുറെ വണ്ടികള്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആളുകൾ അതിലേക്ക് കേറി.
അങ്ങനെപള്ളിയില്‍ വച്ച് ആഹ്ലാദകരമായി കെട്ടും കഴിഞ്ഞ് ഓഡിറ്റോറിയത്തിലെത്തി. അവിടെ വച്ച് ഭക്ഷണം കഴിക്കലും ആഘോഷങ്ങളും കഴിഞ്ഞ് കല്യാണ പാർട്ടിക്കൾ തിരിച്ച് വീട്ടിലെത്തി.
ഷീനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട, അതിനെ സ്വന്തമാക്കണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്ന കാർ തന്നെയാണ് അവള്‍ക്ക് ഗിഫ്റ്റായി ഞാൻ കരുതിയത്. അതിന്റെ കീയും അവളുടെ പേരില്‍ റെജിസ്ട്രേഷൻ ചെയ്ത ബില്ലും ഡോക്യുമെന്റ്സും അവള്‍ക്ക് കൊടുത്തപ്പോ അവളുടെ സന്തോഷം കാണേണ്ടതായിരുന്നു.
“നിന്റെ സൗകര്യം അനുസരിച്ച് ഷോറൂമിൽ എപ്പോ വേണമെങ്കിലും ചെന്ന് എടുത്താൽ മതി.” ഷീനയോട് ഞാൻ പറഞ്ഞു. എന്നിട്ട് അവളുടെ ഭർത്താവിന് ഷേക്ഹാന്‍ഡും കൊടുത്തിട്ട് ഞാൻ അവരോട് താല്‍ക്കാലികമായ യാത്ര പറഞ്ഞു.
പിന്നേ ജെസ്സിയും, അമ്മയോടും, പപ്പയോടും വില്യം അങ്കിളും, മറ്റുള്ളവരോടും പറഞ്ഞിട്ട്… അന്ന് അവിടെ തന്നെ തങ്ങണമെന്ന അവരുടെയൊക്കെ നിര്‍ബന്ധത്തിന് വഴങ്ങാതെ, ഞാൻ വില്ല്യം അങ്കിളിന്റെ വീട്ടില്‍ നിന്നും മൂന്ന് മണിക്ക് ഇറങ്ങി.
അര മണിക്കൂറില്‍ ഞാൻ എന്റെ വീട്ടിലെത്തി വാതിൽ തുറക്കുന്ന നേരം ഹില്‍ഡ ആന്റിയുടെ കോൾ എന്റെ പേഴ്സണല്‍ നമ്പറിലേക്ക് വന്നു.
“പറയു ആന്റി.” കോൾ എടുത്ത് പറഞ്ഞിട്ട് ഞാൻ വീട്ടില്‍ കേറി. ബാത്റൂമിനടുത്ത് ചെന്ന് ഇട്ടിരുന്ന ഡ്രസ് ഊരി മാറ്റാൻ തുടങ്ങി.
“നീ തിരിച്ചെത്തിയോ, ജിനു?”
“എത്തി, എന്താ ആന്റി?”
“ഇന്ന് 5 മണിക്ക് അവർണയുടെ ഷെഡ്യൂൾ ഉള്ളത് നിന്നെ ഓർമ്മിപ്പിക്കാൻ വിളിച്ചതാ.”
“ഓ, ഞാൻ മറന്നിട്ടില്ല, ആന്റി. ഇനിയും സമയം ആവശ്യത്തിന് ഉണ്ടല്ലോ.”
ആന്റിയോട് സംസാരിക്കുന്നതിനിടെ എന്റെ പാന്റും, ഷർട്ടും, അടിബെനിയനും, ഷഡ്ഡിയും ഊരി അലക്ക് ബക്കറ്റിലിട്ടിട്ട് ബാത്റൂമിൽ നിന്ന് ടവലെടുത്ത് ഉടുത്തു.
“എന്നാ, ഓക്കെ ജിനു.” ആന്റി കോൾ കട്ട് ചെയ്തു.
ആ കോൾ കട്ടായതിന് പിന്നാലെ മറ്റൊരു കോൾ വന്നു, വിളിച്ച ആളിന്റെ പേര് കണ്ടിട്ട് മനസ്സിന് ചെറിയൊരു കുളിര് കോരി.
ഗോള്‍ഡ മിസ്സ് ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആള്. മിസ്സിനെ കാണുമ്പോ തന്നെ മനസ്സിന് ഒരു സുഖം. എന്തുകൊണ്ടോ മിസ്സിനോട് എപ്പോഴും ഞാൻ അഡിക്റ്റാണ്.
ഗോള്‍ഡ മിസ്സ് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. 35 വയസ്സായി. പല എക്സാമുകളും എഴുതി ഇപ്പൊ കന്യാകുമരി ഡിസ്ട്രിക്റ്റിലുള്ള ഒരു ഗവണ്മെന്റ് ആർട്സ് ആന്‍ഡ് സയൻസ് കോളേജില്‍ നല്ല ശമ്പളത്തിന് ലെക്ചറരായി ജോലി ചെയ്യുകയാണ്. താമസവും കന്യാകുമാരി ഡിസ്ട്രിക്ട് തന്നെയാണ്, മാർത്താണ്ടം എന്ന സ്ഥലത്ത് ഒരു വാടക വീട്ടില്‍.
മിസ്സിന്റെ കൂടെ വേറെ ഒരു ടീച്ചറും താമസിക്കുന്നുണ്ട്. വെട്ടുകാടിലാണ് അവരുടെ വീട്. പേര് നിത്യ, 26 വയസ്സിൽ കല്യാണം കഴിഞ്ഞു, പക്ഷേ വന്ധ്യത കാരണം കല്യാണം കഴിഞ്ഞ അടുത്ത വർഷത്തിൽ തന്നെ അവരുടെ ഭർത്താവ് അവരെ ഡിവേർസ് ചെയ്തിട്ട് വേറെ കെട്ടി. പക്ഷേ നിത്യ ടീച്ചർക്ക് പിന്നെയും കല്യാണം കഴിക്കാൻ താൽപര്യമില്ലാതെ ഒറ്റക്ക് ജീവിക്കുന്നു. അവര്‍ക്ക് ഇപ്പൊ 34 വയസ്സായി. അവര്‍ക്ക് പറ്റിയ കൂട്ടുകെട്ട് തന്നെയാണ് ഗോള്‍ഡ മിസ്സ്.
ഞാനും ഗോള്‍ഡ മിസ്സും പഴയതിനേക്കാളും ഭയങ്കര ക്ലോസായി എപ്പോഴോ മാറിക്കഴിഞ്ഞിരുന്നു. പല കാര്യങ്ങളും ഞങ്ങൾ ക്യാഷ്വലായി തന്നെ സംസാരിക്കരുണ്ട്. ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഒന്നുകില്‍ ഞാനോ അല്ലെങ്കിൽ മിസ്സോ കോൾ ചെയ്ത് എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്. പിന്നെ മാസത്തിൽ രണ്ട് വട്ടമൊക്കെ ഗോള്‍ഡ മിസ്സിന്റെ ആ വാടക വീട്ടിലേക്ക് ഞാൻ പോകാറുമുണ്ട്. ഞാൻ ചെല്ലുന്നത് മിസ്സിന് വലിയ സന്തോഷമാണ്. ഞാൻ അങ്ങോട്ട് ചെല്ലുമ്പോ ഞങ്ങൾ വെറുതെ കറങ്ങിയെടുത്ത് പുറത്ത് നിന്ന് ഫുഡ്ഡും കഴിച്ചിട്ട് വരും. ചിലപ്പോ ഏതെങ്കിലും നല്ല സിനിമയ്ക്കും പോകാറുണ്ട്. പക്ഷേ ചില തിരക്കുകൾ കാരണം അങ്ങോട്ട് പോകാതെ കുറെയായി, പിന്നെ ഞാൻ കോൾ ചെയ്യാതെയും കുറെ ദിവസമായി, മിസ്സ് വിളിക്കുമ്പോ പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല.
