മസാജ് തെറാപ്പിസ്റ്റ് – 2 38

അയ്യോ, എന്റെ പുണ്യാളന്‍മാരെ, ഇന്ന്‌ എത്രപേരുടെ വായിൽ നിന്നുളള ശകാരം കേൾക്കാനാ വിധിച്ചിരിക്കുന്നത്?!, മനസ്സിൽ ഞാൻ കരഞ്ഞു.

“ഡാ വില്ല്യം മോനെ, ആ പാവത്തിനെ വെറുതെ വിട്ടിട്ട് കല്യാണത്തിന് വേണ്ട കാര്യങ്ങൾ നോക്കിക്കേ.” വില്ല്യം അങ്കിളിന്റെ അമ്മ പെട്ടന്ന് എന്റെ രക്ഷയ്ക്കായെത്തി.

ഉടനെ അങ്കിൾ എന്നെ തുറിച്ചൊരു നോട്ടം നോക്കി ഇരുത്തി മൂളിയിട്ട് അപ്രത്യക്ഷമായി.

“ഇങ്ങനെ കണ്ണടച്ച് തുറക്കും മുമ്പ് പ്രത്യക്ഷപ്പെട്ടും അപ്രത്യക്ഷമാവുകയും ചെയ്യുന്നു അങ്കിളാണ് എന്നെ വാല്‍നക്ഷത്രമെന്ന് വിളിച്ചത്, അമ്മാമ്മേ..!!” വില്ല്യം അങ്കിളിന്റെ അമ്മയോട് ഞാൻ പരാതി പറഞ്ഞു.

“ഹാ, ഹാ… നീ തമാശ പറഞ്ഞ്‌ നില്‍ക്കാതെ ഷീന മോളെ ചെന്ന് കാണ്. അവളുടെ വായീന്ന് കേട്ട് കഴിഞ്ഞിട്ട് ചെന്ന് വില്ല്യംനെ എന്തെങ്കിലുമൊക്കെ സഹായിക്ക്.”

“ഓക്കെ. താങ്ക്സ് അമ്മാമ്മേ.” എന്നെ രക്ഷിച്ച അമ്മാമ്മയ്ക്ക് ഞാൻ നന്ദി പറഞ്ഞിട്ട് വേഗം രണ്ടാം നിലയിലുള്ള ഷീനയുടെ റൂമിലേക്ക് പോകാനായി ധൃതിയില്‍ സ്റ്റെപ്പ്സ് കേറി.

ഷീനയുടെ തുറന്നുകിടന്ന റൂമിനടുത്തായി വന്നതും അകത്തുനിന്ന് കുറെ പെണ്‍കുട്ടികൾ തമ്മിലുളള തമാശ പറച്ചിലും കളിയാക്കലുമൊക്കെ കേട്ടു.

“ജിനു ചേട്ടാ….! സ്നേഹമില്ലാത്ത ചെറ്റ ചേട്ടാ…!!” ഞാൻ റൂം വാതില്‍ക്കല്‍ എത്തിയതും എന്നെ കണ്ട് ഷീന അലറി.

അതുകേട്ട് അവിടെ ഉണ്ടായിരുന്ന സകല പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു, എന്റെ അനിയത്തി ജെസ്സി ഉള്‍പ്പെടെ.

“ശെരി, ഞങ്ങൾ പോയിട്ട് പിന്നെ വരാം, നിങ്ങൾ അനിയത്തിമാരും ചേട്ടനും കൂടി അടിച് തെളിക്ക്.” അതും പറഞ്ഞ്‌ ഷീനയും ജെസ്സിയുടേയും 12 കൂട്ടുകാരികൾ ചിരിച്ചോണ്ട് ഇറങ്ങിപ്പോയി. അതിൽ ഒരു പെണ്‍കുട്ടി എന്നെ ആര്‍ത്തിയോടെ വിഴുങ്ങാൻ കൊതിക്കുന്നത് പോലെ നോക്കീട്ടാണ് പോയത്.

കൂട്ടുകാരികളൊക്കെ പോയതും ഞാൻ റൂമിൽ കേറിച്ചെന്നു.

ഷീന കുളി കഴിഞ്ഞ് ഒരു കറുത്ത ടോപ്പും ഫുൾ പാവാടയുമാണ് ഇട്ടിരുന്നത്. തലമുടി ഉണങ്ങാനായി പിരിച്ചിട്ടിരുന്നു. ഇനി ബ്യൂട്ടിഷൻ വന്ന് അവളെ ഒരുക്കിക്കോളും.

ജെസ്സിയും കുളി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു, ജെസ്സി ഒരു മെറൂൺ ടോപ്പും പാവാടയുമാണ് ഇട്ടിരുന്നത്.

കൂട്ടുകാരികൾക്ക് കാണിച്ചുകൊടുത്ത കല്യാണ സാരിയും, മോഡൽ ചെരുപ്പും, ആഭരണങ്ങളും ഒക്കെ ബെഡിൽ നിരത്തിയിട്ടിരുന്നു. അതൊക്കെ വാങ്ങിക്കാനായി എന്നെയും കൂടെ ചെല്ലാൻ വില്ല്യം അങ്കിൾ വിളിച്ചിരുന്നെങ്കിലും എന്റെ തിരക്ക് കാരണം എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ എന്റെ നോട്ടം ഷീനയുടെ കടുപ്പിച്ച് വച്ചിരുന്ന മുഖത്തേക്ക് വീണു.

“ഷീന മോളെ—”

“പോ ചേട്ടാ, എന്നോട് ഒന്നും പറയണ്ട, ഒന്നും ന്യായീകരിക്കണ്ട, ഇന്നലെ തന്നെ ഇങ്ങോട്ട് വരാത്തത് തെറ്റ് തന്നെയാ.” ഷീന ദേഷ്യത്തില്‍ എന്നെ സ്ട്രോങായി പിടിച്ചുതള്ളി.

അത് ഞാൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു, അതുകൊണ്ട്‌ ഞാൻ ചെറുതായി തെന്നി ചെന്ന് ജെസ്സിയെ ഇടിച്ച് നിന്നു.

“ഇന്നലെ ഞാൻ 30 വട്ടം വിളിച്ചിട്ടും കോൾ എടുത്തില്ല, ഇന്നിപ്പോ ഇങ്ങോട്ട് വന്നത് തൊട്ട് എന്നെ നോക്കുക പോലും ചെയ്തില്ല, ഒരു വാക്ക് പോലും എന്നോടും സംസാരിച്ചില്ല, അപ്പൊ അച്ചാച്ചൻ എന്നെ മറന്നു!” ജെസ്സി ചുണ്ടുകൾ കോട്ടിവച്ചിട്ട് അവളും എന്നെ പിടിച്ചുതള്ളി, ഷീനയുടെ നേര്‍ക്ക്.

അതും അപ്രതീക്ഷിതമായിരുന്നത് കൊണ്ട്‌ ഞാൻ പിന്നെയും തെന്നിച്ചെന്ന് ഷീനയെ ഇടിച്ചു നിന്നു.

“കഴിഞ്ഞ ആഴ്ച നടന്ന എന്റെ എൻഗേജ്മന്റിനും അവസാന നിമിഷമാണ് ചേട്ടൻ വന്നത്.” ഷീന പിന്നെയും എന്നെ തള്ളിവിട്ടു.

“എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങോട്ട് വന്നതും എന്നോട് സംസാരിക്കുമായിരുന്നു.” ജെസ്സി എന്റെ തലയ്ക്ക് ഒരു കൊട്ട് തന്നിട്ട് പിടിച്ചു തള്ളി.

“എന്നോടും സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ കാര്യത്തിനും തലേ ദിവസം തന്നെ വരുമായിരുന്നു.” ഷീനയും എന്റെ തലയ്ക്ക് കൊട്ടി തള്ളിവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *