മസാജ് തെറാപ്പിസ്റ്റ് – 2 38

എനിക്ക് ചിരി വന്നെങ്കിലും ഞാൻ ചിരിയടക്കി. പക്ഷേ അവർണയും മറ്റ് രണ്ട് പെൺകുട്ടികളും പുള്ളിയെ നോക്കി പൊട്ടിച്ചിരിച്ചു.

“പിന്നെപ്പിന്നെ അച്ഛനും അച്ചച്ചനും എന്നും രാവിലെ ഇങ്ങോട്ട് വന്ന്, ആദ്യം ആരാണ്‌ അതിൽ കിടക്കേണ്ടതെന്നും പറഞ്ഞ്‌ വഴക്കടിക്കുന്നത് നിത്യ കാഴ്ചയാണ്. അവർണയുടെ കൂടെ നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളിൽ ഒരാൾ പറഞ്ഞു.

“അങ്ങനെ എപ്പോഴും ഞങ്ങൾ കളിയാക്കി ചിരിക്കാറുള്ളത് കൊണ്ട്‌ അച്ഛൻ ചെറിയ കുഞ്ഞുങ്ങളെ പോലെ ഞങ്ങളോടും വഴക്കിടാൻ വരും.” അവർണയുടെ കൂടെ നില്‍ക്കുന്ന രണ്ടാമത്തെ പെണ്‍കുട്ടി എന്നോട് പറഞ്ഞു.

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. പുള്ളിക്കാരൻ ജാള്യതയോടെ എന്നെ നോക്കിയ ശേഷം ആ പെണ്‍കുട്ടികളെ നോക്കി ഗൗരവത്തിൽ മുഖം വീർപ്പിച്ചു, പക്ഷേ പെണ്‍കുട്ടികൾ കൂടുതൽ ഒച്ചത്തിൽ ചിരിക്കുകയാണ് ചെയ്തത്.

“ഹാ, ഞാൻ ആരെയും ജിനുവിന് പരിചയപ്പെടുത്തിയില്ലലോ!” അവർണയുടെ അച്ഛൻ കാര്യം മാറ്റാനെന്ന പോലെ അല്‍പ്പം ധൃതിയില്‍ പറഞ്ഞിട്ട് അവരെ തുറിച്ചുനോക്കി. പക്ഷേ ആ മൂന്ന്‌ പെണ്‍കുട്ടികളും പിന്നെയും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

അപ്പോ അദ്ദേഹത്തെ കാണും പോലെ അത്ര ഗൗരവക്കാരനല്ല, വീട്ടിലുള്ള എല്ലാവരോടും സ്നേഹത്തോടെ, സോഷ്യലായും പെരുമാറുന്ന ടൈപ് ആണെന്ന് മനസ്സിലായി. ഇല്ലെങ്കില്‍ ആ പെണ്‍കുട്ടികൾ ഇദ്ദേഹത്തെ ഇങ്ങനെ കളിയാക്കില്ലായിരുന്നു.

“ജിനുവിന് എന്റെ മോൾ അവർണയെ അറിയാമല്ലോ, അവൾ എന്റെ ലാസ്റ്റ് മോളാണ്, എം എസ് സി ഐ ടി പഠിത്തം കഴിഞ്ഞതതേയുള്ളു. 6 മാസം മുമ്പ് കല്യാണം കഴിഞ്ഞു. അവളുടെ ഭർത്താവ് സുനില്‍ നേവിയിലാണ്, രണ്ട് മാസം മുമ്പാണ് ലീവ് കഴിഞ്ഞ് അവന്‍ തിരികെ പോയത്. ഇനി ഇവളുടെ ഡെലിവറി സമയത്ത്‌ മാത്രമേ ലീവെടുത്ത് വരാൻ കഴിയൂ.

“പിന്നെ ഇത് എന്റെ രണ്ടാമത്തെ മോള്, സ്വര്‍ണ്ണ, അവർണയുടെ ചേച്ചി, എം ബി എ കഴിഞ്ഞു, ഓൺലൈൻ ജോബ് ചെയ്യുന്നു.” കുറച്ച് മുമ്പ്‌ എന്നോട് സംസാരിച്ച പെണ്‍കുട്ടിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു, “ഇവളുടെ ഭർത്താവ് ഹര്‍ഷന്‍ ആര്‍മിയിലാണ്. അവന്‍ അവർണയുടെ കല്യാണത്തിനായി ലീവെടുത്ത് വന്നിട്ട് കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതും തിരികെ പോയി. ഇനി ഒരു വര്‍ഷമെങ്കിലും ആവാതെ വരാൻ പറ്റില്ലെന്നാണ് പറഞ്ഞിട്ട് പോയത്.”

അപ്പോ ഞാൻ സ്വര്‍ണ്ണയെ നോക്കിയതും അവള്‍ പുഞ്ചിരിച്ചു, ഞാനും പുഞ്ചിരിച്ചു. ഒരു കൗതുകത്തോടെയാണ് അവളെന്നെ ആദ്യം നോക്കി നിന്നത്. ഒരു കുസൃതിത്തരവും ആ കണ്ണുകളിൽ ഉണ്ടായിരുന്നു… അത് കൂടാതെ എന്നോട് ആകര്‍ഷിക്കപ്പെട്ടത് പോലത്തെ ഒരു ഭാവം പെട്ടന്ന് മിന്നിമറഞ്ഞത് ഞാൻ കണ്ടു. ചിലപ്പോ എനിക്ക് തോന്നിയതാവുമോ!. എന്തെങ്കിലുമാവട്ടെ, ഞാൻ വേഗം അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി.

“പിന്നെ ഇത് എന്റെ മരുമകളാണ്, കാര്‍ത്തിക, എന്റെ മൂത്ത മകന്‍ അര്‍ജ്ജുനന്‍ ന്റെ ഭാര്യ. കാര്‍ത്തിക ഫാഷന് ഡിസൈനറാണ്. ചില വർക്ക്സൊക്കെ എടുത്ത് ഇവിടെ വീട്ടില്‍ വച്ചു തന്നെ ചെയ്യുന്നു. എന്റെ മോന്‍ അര്‍ജ്ജുനന്‍ ആസ്ത്രേലിയയിലുള്ള ഒരു ഹൈടെക് കമ്പനിയിൽ മാനേജരാണ്. ഒന്നര മാസം മുമ്പാണ് ലീവിന് വന്നിട്ട് പോയത്. കാര്‍ത്തിക മോളെ അവന്‍ അങ്ങോട്ട് കൊണ്ട്പോയതാണ്, പക്ഷേ അവിടത്തെ കാലാവസ്ഥാ മോള്ക്ക് ചേര്‍ന്നില്ല, എപ്പോഴും അസുഖവും ആശുപത്രിയുമായി കഴിഞ്ഞത് കൊണ്ട്‌ മോള് തിരികെ വന്നു.”

ഞാൻ അവളെയും ഒന്ന് നോക്കി. അവൾ പുഞ്ചിരിച്ചപ്പൊ ഞാനും പുഞ്ചിരിച്ചു.

അപ്പോ അദ്ദേഹം തുടർന്നു, “എന്റെ പേര്‌ സുബാഷ് മേനോന്‍, ആര്‍മിയിലായിരുന്നു. കഴിഞ്ഞ മാസമാണ് റിട്ടയറായത്. എന്റെ ഭാര്യ അംബിക ഒരു പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പലാണ്. പിന്നെ ജിനുവിനെ മോശമായി പറഞ്ഞത് എന്റെ അമ്മ, കൂടെ ഉണ്ടായിരുന്നത് എന്റെ അച്ഛന്‍. പിന്നെ പുറത്ത്‌ കണ്ട ആ 4 കുട്ടികളിൽ 2 പേർ സ്വർണ്ണയുടേയും മറ്റ് 2 കുട്ടികൾ കാര്‍ത്തികയുടേയുമാണ്.”

സുബാഷ് സർ എല്ലാവരെയും പരിചയപ്പെടുത്തിയിട്ട് ആദ്യമായി പുഞ്ചിരിച്ചു. നല്ല സ്റ്റാറ്റസുള്ള ഫാമിലി.

Leave a Reply

Your email address will not be published. Required fields are marked *