മസാജ് തെറാപ്പിസ്റ്റ് – 2 38

“അപ്പോ ഈ കൊച്ചൻ അത്ര നിസ്സാരക്കാരനല്ല.” പുറകില്‍ നിന്നും ആരോ പറയുന്നത് കേട്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആ അപ്പച്ചനായീരുന്നു.

അപ്പച്ചന്‍ മാത്രമല്ല, ആ അമ്മച്ചിയൂം സുബാഷ്‌ സർ ന്റെ ഭാര്യ അംബിക മേഡവും ഞാൻ പറഞ്ഞതൊക്കെ പുറകില്‍ നിന്ന് കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ ഇവരൊക്കെ എപ്പോ വന്നു!!

ആ അമ്മച്ചിയുടെ കൈയിൽ ആ തൈല കുപ്പിയും ഉണ്ടായിരുന്നു. അവർ എന്നെയും ആ തൈലക്കുപ്പിയും മാറിമാറി നോക്കി. അപ്പൊ ആ മൂന്ന്‌ പെൺകുട്ടികളും, അപ്പച്ചനും, അംബിക മേഡവും പൊട്ടിച്ചിരിച്ചു. സുബാഷ് സർ പോലും ഒന്ന് ചിരിച്ച ശേഷം പിന്നെയും ഗൗരവത്തിൽ നിന്നു. കുറച് നേരമായി എല്ലാവരുടെയും ശ്രദ്ധ എന്റെമേല്‍ ആയിരുന്നത് കൊണ്ട്‌ എനിക്കെന്തോ അസ്വസ്ഥയുണ്ടായി.

“ശെരി മേഡം…,” ഞാൻ പെട്ടന്ന് അവർണയുടെ നേര്‍ക്ക് തിരിഞ്ഞു,

“പിന്നെയും മേഡമോ!!” അവർണ മുഖം ചുളിച്ചു. ഞാൻ അവളെ എപ്പോ മേഡമെന്ന് വിളിച്ചാലും ഇങ്ങനെയായിരുന്നു അവളുടെ റിയാക്ഷൻ. ഇപ്പോഴും മാറ്റമില്ല.

“ക്ലൈയിന്റിന് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. അതാണ് ഞാൻ ചെയ്യുന്ന ജോലിയുടെ പെരുമറ്റ ചട്ടം.” ഞാൻ പറഞ്ഞു, “പിന്നേ മേഡത്തിന് പെയിൻ എവിടെയൊക്കെയാണെന്ന് പറഞ്ഞാൽ അതനുസരിച്ച് നമുക്ക് തെറാപ്പി തുടങ്ങാമായിരുന്നു. ഇവിടെ കഴിഞ്ഞിട്ട് എനിക്ക് വേറെയും കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.”

“ശെരി, ജിനു തുടങ്ങിക്കൊ, ഞാൻ ഒന്ന് നടക്കാൻ ഇറങ്ങുവ.” സുബാഷ് സർ അല്‍പ്പം ഗൗരവം നടിച്ച് ആ റൂമിൽ നിന്നിറങ്ങിപ്പോയി.

“എടാ മോനെ നിക്കടാ, ഞാനും വരുന്നു നടക്കാൻ.” അപ്പച്ചനും പുറത്തേക്ക്‌ പോയി.

അപ്പച്ചന്‍ 85 വയസ്സിലും കുറച്ചൊക്കെ ഫിറ്റായിരുന്നു. നടത്തത്തിന് ചെറിയൊരു വിറയലൊഴികെ മറ്റൊരു ആരോഗ്യ പ്രശ്‌നവും പുറമെ കാണാന്‍ കഴിഞ്ഞില്ല. ആ അമ്മച്ചി ചെറുതായൊന്ന് കൂനിയാണ് നടക്കുന്നത്, സംസാരിക്കുമ്പോ നാക്കിന് ചെറിയൊരു കുഴച്ചിലുണ്ട്, പിന്നെ അപ്പച്ചനേക്കാളും നടത്തത്തിന് വിറയലുണ്ടായിരുന്നെങ്കിലും പരസഹായമില്ലാതെ തന്നെ നടക്കുന്നുണ്ടായിരുന്നു.

“അപ്പോ, ജിനു, അവർണയെ ഈ സാധനത്തിൽ കിടത്തിയാണോ നിങ്ങൾ തെറാപ്പി കൊടുക്കാന്‍ പോകുന്നത്?” സ്വര്‍ണ്ണ എന്നെ നോക്കി ചോദിച്ചു.

“ഞാൻ കൊണ്ടുവന്നിട്ടുള്ള ഫോൾഡ്ഡിങ് മസാജ് ടേബിളേക്കാളും ഇത് തന്നെയാണ് നല്ലത്.” എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.

“ഓക്കെ മേഡം, മേഡത്തിന് ഫുൾ ബോഡി പെയിൻ ഉണ്ടെന്നല്ലേ പറഞ്ഞിരിക്കുന്നത്?”

“അതേ സർ.” അവർണ സീരിയസ്സായി പറഞ്ഞു.

എന്നോട് പകരം വീട്ടാനാണ് അവള്‍ എന്നെ സർ എന്ന് വിളിച്ചതെന്ന് മനസ്സിലായെങ്കിലും ഞാൻ അത് മൈന്റ് ചെയ്തില്ല. ഞാൻ അതിൽ പ്രതികരിക്കുമെന്ന് വിചാരിച്ച അവള്‍ക്ക് നിരാശപ്പെടേണ്ടി വന്നു.

ഇത് മനസ്സിലാക്കിയത് പോലെ കാര്‍ത്തികയും സ്വര്‍ണ്ണയും അവർണയെ നോക്കി കളിയാക്കും പോലെ ചിരിച്ചു.

“ഓക്കെ മേഡം, ആ പെയിനൊക്കെ എത്ര സിവിയറാണെന്നും, വേറെ എന്തെങ്കിലും ബോഡി പ്രശ്നങ്ങൾ ഉണ്ടെങ്കിലും പറഞ്ഞോളൂ.” ഞാൻ അവർണയോടായി പറഞ്ഞു.

അവള്‍ മുഖം വീർപ്പിച്ച് പിടിച്ച് തലയാട്ടി. എന്നിട്ട് പറഞ്ഞു, “പ്രധാനമായി എല്ലാ ബോഡി ജോയിന്റസിലും, പിന്നെ വാരിയെല്ല് ഭാഗത്തും എനിക്ക് കടുത്ത വേദനയുണ്ട്. പിന്നെ കൈ, കാൽ, തുട, നടുവിനുമൊക്കെ മിതമായ വേദനയും; എന്റെ കഴുത്തിന് നേരിയ അസ്വസ്ഥത മാത്രവും. പിന്നെ എന്റെ മുഖത്ത് ചെറിയൊരു കുത്തൽ പോലെയുമുണ്ട്. ഇത്രയുമാണ് എന്റെ പ്രശ്നങ്ങൾ.”

മറ്റുള്ളവർ എന്നെയും അവർണയേയും മാറിമാറി നോക്കി നില്‍ക്കുന്നത് എന്നെ അസ്വസ്ഥതമാക്കുന്നുണ്ടായിരുന്നു.

“മുഖത്ത് കുത്തൽ പോലെ വരാൻ എന്താ കാരണം?” കാര്‍ത്തിക സംശയത്തോടെ എന്നോട് ചോദിച്ചു.

“അത് രക്തയോട്ടം കുറയുമ്പോ സംഭവിക്കും, മേഡം. ഫെയിസ് മസാജ് ചെയ്താൽ ആ കുത്തൽ മാറ്റാൻ കഴിയും.” ഞാൻ മറുപടി പറഞ്ഞിട്ട് പിന്നെയും അസ്വസ്ഥനായി നിന്നു.

“ഞാനും മേഡമോ?!” കാര്‍ത്തിക തല ചൊറിഞ്ഞു. ഉടനെ മറ്റുള്ളവർ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *