രാമേന്ദ്രൻ ചേട്ടനും അത് കേട്ട് ചിരിച്ചു. ഹൻസിബ നാണം താങ്ങാൻ വയ്യാതെ വീണ്ടും അടുക്കളയിലേക്ക് തന്നെ ഓടി.
ശ്രീരാഗിന്റെയും ഫാസിലിന്റെയും പ്രയോഗം
കേട്ട് ഹൻസിബ നാണിച്ച് അടുക്കളയിലേക്ക് ഓടിയെങ്കിലും, മുൻപത്തെപ്പോലെ ഒരു പ്രയാസമോ അന്യതാബോധമോ അവൾക്ക് ഒട്ടും ഉണ്ടായിരുന്നില്ല. ആ കളിയാക്കലുകൾക്ക് പിന്നിലെ സ്നേഹവും പ്രവാസത്തിലെ സൗഹൃദവും അവൾക്ക് നല്ലപോലെ ബോധ്യമായിരുന്നു.
അടുക്കളയിൽ ചായപ്പാത്രങ്ങൾ ഒതുക്കിവെക്കുന്നതിനിടയിലും അവളുടെ അമർത്തിയുള്ള കൊച്ചു ചിരികൾ പുറത്തേക്ക് കേൾക്കാമായിരുന്നു. ഞാൻ പ്ലേറ്റിലെ ദോശയിലേക്ക് അല്പം ചമ്മന്തി ഒഴിച്ച് അവന്മാരെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“ഡാ ചെറുക്കന്മാരെ… രാവിലെ തന്നെ എന്നെയും എന്റെ പെണ്ണിനെയും ഇട്ട് താങ്ങി സന്തോഷിക്കാൻ നിൽക്കണ്ട,” ഞാൻ അവരെ നോക്കി പതുക്കെ പറഞ്ഞു.
“നിങ്ങൾക്ക് ഇതൊക്കെ പറഞ്ഞ് ചിരിക്കാം… പക്ഷേ, ഒരു സമയം വരും, അന്ന് നിങ്ങൾക്കൊക്കെ ഒരു കൂട്ട് വരുമ്പോൾ
ഇതിന്റെ ഇരട്ടി ഞാൻ തിരിച്ചു തരും!”
“ഹൊ! അതൊക്കെ നടക്കുമ്പോൾ നടക്കട്ടെ ഷാജൂ,” ശ്രീരാഗ് പൊട്ടിച്ചിരിച്ചു. “ഇപ്പോൾ ഞങ്ങൾക്ക് ഈ കളിയാക്കാനുള്ള അവസരം കിട്ടുന്നുണ്ട്, അത് ഞങ്ങൾ പരമാവധി ഉപയോഗിക്കുന്നു!”
പിന്നല്ലാതെ!” ഫാസിൽ ചിരിച്ചുകൊണ്ട് ഏറ്റുപിടിച്ചു. “ഇന്നലെ രാത്രിയിൽ റൂമിൽ നിന്ന് കേട്ട ഓരോ കൊച്ചു കൊച്ചു ശബ്ദങ്ങളും, രാവിലെ കാണുമ്പോഴുള്ള നിന്റെയീ തപ്പി തടയലും ഒക്കെ കാണുമ്പോൾ കാര്യം വ്യക്തമാണ്. ഇനിയിപ്പോ ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല!”
രാമേന്ദ്രൻ ചേട്ടൻ ചിരി അടക്കാനാവാതെ ചായ കുടിക്കാൻ തുടങ്ങി. “മതിയെടാ…, രാവിലെ തന്നെ ആ കൊച്ചിനെ വീണ്ടും നാണം കെടുത്തല്ലേ. പാവം അടുക്കളയിൽ നിന്ന് ഇറങ്ങില്ല!”
അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഇറങ്ങിവന്ന ഹൻസിബ, എന്റെ അടുത്ത് വന്ന്
ചായക്കപ്പ് മേശപ്പുറത്തേക്ക് വെച്ചു. അവൾ ആരുടെയും മുഖത്തേക്ക് നോക്കാതെ നാണം കടിച്ചമർത്തി പെട്ടെന്ന് പറഞ്ഞു:
“ഇതിപ്പോ നിങ്ങളാരും കഴിക്കുന്നില്ലേ? ഈ വർത്തമാനമൊക്കെ അല്പം കഴിഞ്ഞ് പറഞ്ഞാൽ പോരേ, ഉണ്ടാക്കി വെച്ചത് മുഴുവൻ തണുത്തു വിറച്ചു പോകും! വേഗം കഴിക്ക്…”
ഹൻസിബ അത്രയും പറഞ്ഞ് പെട്ടെന്ന് തലതാഴ്ത്തി അടുക്കളയിലേക്ക് തന്നെ തിരിഞ്ഞു നടന്നു. അവളുടെ ആ വെപ്രാളവും ചുവന്നുതുടുത്ത കവിളുകളും കണ്ടതും ഹാളിൽ വീണ്ടും വലിയൊരു ചിരി ഉയർന്നു.
“കണ്ടോടാ… പാവത്തിന് നല്ല നാണം വരുന്നുണ്ട്,” രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ പറഞ്ഞു. “മോളെ ഹൻസിബേ, നീ അവിടെ നിന്നു സമയം കളയാതെ ഇങ്ങോട്ട് വന്ന് ഇരിക്ക്.
ഇവന്മാരുടെ വർത്തമാനം കേട്ട് നിന്നാൽ ഇവിടുന്ന് ഭക്ഷണം കഴിക്കൽ നടക്കില്ല!”
ഹൻസിബ നാണം മറയ്ക്കാൻ ഒരു ചെറിയ ചിരിയോടെ തിരികെ വന്ന് എന്റെ അടുത്തിരുന്നു. ശ്രീരാഗ് പ്ലേറ്റിലേക്ക് ഒരു ദോശ കൂടി എടുത്തുവെച്ചുകൊണ്ട് അവളെ നോക്കി വളരെ നാച്ചുറലായി പറഞ്ഞു:
“അല്ല ഇത്താ… ഞങ്ങൾ വെറുതെ ചുമ്മാ ചൊറിയാൻ വേണ്ടി പറയുന്നതാ കേട്ടോ. ഇതിപ്പോൾ ഷാജുക്കയോട് ആണെങ്കിലും ഞങ്ങൾക്ക് ഈ ഒരു ഫ്രീഡം ഉള്ളത് കൊണ്ടല്ലേ സംസാരിക്കുന്നത്. അതുകൊണ്ട് ഇത്ത ഇതൊന്നും വലിയ കാര്യമാക്കേണ്ട.”
“അതെയതേ,” ഫാസിൽ ചായ കുടിച്ചുകൊണ്ട് കൂട്ടിപ്പിടിച്ചു. “ഞങ്ങളൊക്കെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് കിടക്കുന്നതല്ലേ ഇത്താ… രാത്രി ഓരോ സൗണ്ട് കേൾക്കുമ്പോഴും ഞങ്ങൾക്ക് മനസ്സിലാകും ആൾക്കാരുടെ മൂഡ്!
അതൊക്കെ ഇങ്ങനെയൊരു ഫ്ലാറ്റിൽ ഉണ്ടാകുന്നത് വളരെ നാച്ചുറലായ കാര്യമാ. ഇനിയിപ്പോ ഇതിന്റെ പേരിൽ ഇത്ത നാണിച്ച് മാറിനിൽക്കൊന്നും വേണ്ട!”
ഫാസിൽ വളരെ സ്വാഭാവികമായി, യാതൊരു
ഒളിച്ചുകളിയുമില്ലാതെ അത് തുറന്നു പറഞ്ഞതും ഹൻസിബയുടെ മുഖം വീണ്ടും ചുവന്നു. അവൾ വായ പൊത്തി എന്റെ ചുമലിലേക്ക് ചാരി ചിരി ഒതുക്കാൻ നോക്കി.
“ഡാ ഫാസിലേ… നിന്റെ നാക്കിന് ഒരു ബ്രേക്കുമില്ലേടാ?” ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയ്ക്കിട്ട് ഒന്നു കൊടുത്തു.
