മുഹബത്ത് – 3 1അടിപൊളി  

“പോടാ ഷാജൂ, ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത്!” ഫാസിൽ തല തിരുമ്മിക്കൊണ്ട് പറഞ്ഞു. “നമ്മൾ തമ്മിൽ ഇനിയിപ്പോ എന്താ ഒളിച്ചുവെക്കാനുള്ളത്? ഇത്ത നമ്മളെ സ്വന്തം ആങ്ങളമാരെപ്പോലെ കണ്ട് സംസാരിക്കുന്ന ആളല്ലേ, അപ്പോൾ പിന്നെ ഇത്തരം കാര്യങ്ങളൊക്കെ നമ്മളുടെ ഇടയിൽ ഒരു തമാശയല്ലേ…”

“അതുതന്നെ,” രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് ദോശക്കഷണം വായിലിട്ടു. “ഇവന്മാരുടെ ഒരു വർത്തമാനം അങ്ങനെയാ… പക്ഷേ ഹൻസിബയ്ക്കും

ഇപ്പോൾ ഇവന്മാരുടെ സ്വഭാവം മനസ്സിലായിട്ടുണ്ടാകും. അതുകൊണ്ട് ഇതൊക്കെ കേട്ട് ചിരിച്ചു തള്ളിയാൽ മതി.”

“അതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് ചേട്ടാ…” ഹൻസിബ പതുക്കെ തലയുയർത്തി, നാണം കലർന്ന ഒരു പുഞ്ചിരിയോടെ അവന്മാരെ നോക്കി പറഞ്ഞു. “പക്ഷേ നിങ്ങളിങ്ങനെ പരസ്യമായിട്ട് പറയുമ്പോൾ എനിക്ക് നാണം വരാതിരിക്കുമോ?നിങ്ങളെല്ലാം കൂടെ എന്നെ നാണം കെടുത്തി കൊല്ലും,എന്തായാലും വേഗം കഴിച്ചു തീർക്കാൻ നോക്ക്, എനിക്ക് ഈ പാത്രങ്ങളൊക്കെ എടുത്തു വെക്കാനുള്ളതാ.”

“ആഹാ… എന്നാൽ പിന്നെ നമ്മൾ കഴിച്ച് വേഗം എഴുന്നേൽക്കാം,”

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശ്രീരാഗും ഫാസിലും കൈ കഴുകി വന്ന് ലിവിങ് റൂമിലെ സോഫയിലേക്ക് ഒന്നു ചരിഞ്ഞു. രാമേന്ദ്രൻ

ചേട്ടൻ പ്ലേറ്റ് കഴുകിവെച്ച് ഹാളിലെ ഫാനിന്റെ ചുവട്ടിൽ വന്നു വർത്തമാനം പറയാൻ ഇരുന്നു.

ഹൻസിബ മേശപ്പുറത്തു നിന്ന് കപ്പുകളും പാത്രങ്ങളും അടുക്കളയിലേക്ക് എടുത്തുവെക്കുന്നതിനിടയിൽ, ശ്രീരാഗ് എന്നെ ഒളികണ്ണാൽ നോക്കി വീണ്ടും സംഭാഷണം തുടങ്ങി.

“അല്ല ഷാജൂ, ഇന്ന് അവധിയല്ലേ… പകൽ മുഴുവൻ നീ റൂമിൽ തന്നെ ഇരിക്കാനാണോ പ്ലാൻ? വൈകുന്നേരം എന്താ പ്ലാൻ?

അതോ ഞങ്ങളെപ്പോലെ വല്ല മാളിലോ പാർക്കിലോ വരാൻ ഉദ്ദേശമുണ്ടോ?”

“അതിന് ഇവൻ ഇന്ന് റൂമിൽ നിന്ന് പുറത്തിറങ്ങുമെന്ന് നിനക്ക് തോന്നുണ്ടോടാ ശ്രീരാഗേ?” ഫാസിൽ ഇടയിൽ കയറി കുസൃതിയോടെ പറഞ്ഞു. “ആഴ്ച മുഴുവൻ ജോലിത്തിരക്കല്ലേ…

വെള്ളിയാഴ്ച കിട്ടുന്ന ഈ സമയം ഇവന്മാർ അടച്ചിട്ട മുറിയിൽ ചെലവഴിക്കാനല്ലേ നോക്കൂ!”

അടുക്കളയിൽ നിന്ന്

ഉച്ചക്കത്തേക്കുള്ള മീൻ ബിരിയാണിക്ക് മീന് കഴുകുന്നതിനിടയിൽ ഹൻസിബ സവാള പാത്രം ആയിട്ട് ഹാളിലേക്ക് വന്നതായിരുന്നു. ഫാസിലിന്റെ ആ പറച്ചിൽ കേട്ടതും അവൾ അവിടെത്തന്നെ നിന്നു.

രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ പറഞ്ഞു: “ഇവന്മാര് നിന്നെ വെറുതെ അങ്ങ് വിടില്ല ഷാജൂ. എങ്കിലും ഇന്ന് വൈകുന്നേരം എല്ലാവർക്കും കൂടെ പുറത്തൊക്കെ ഒന്ന് ഇറങ്ങാം. ഹൻസിബയ്ക്കും ഒരു ചേഞ്ച് ആകുമല്ലോ.”

“അതെയതേ,” അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന ഹൻസിബ രാമേന്ദ്രൻ ചേട്ടന്റെ വാക്ക് കേട്ട് തലയാട്ടി. “ചേട്ടൻ പറഞ്ഞതാ ശരി… എന്നും ഈ ഫ്ലാറ്റിന്റെ ഉള്ളിൽ തന്നെ ഇരുന്നിട്ട് എനിക്ക് ശരിക്കും മടുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരമെങ്കിലും

എവിടെയെങ്കിലും ഒന്ന് കൊണ്ടുപോകാൻ ഞാൻ ഇക്കയോട് ഇന്നലെ രാത്രി പറഞ്ഞതാ…”

അവൾ ‘ഇന്നലെ രാത്രി പറഞ്ഞതാ’ എന്ന് പറഞ്ഞതും ശ്രീരാഗും ഫാസിലും പരസ്പരം നോക്കി വായ പൊത്തി ചിരിക്കാൻ തുടങ്ങി.

“ആഹാ! ഇന്നലെ രാത്രിയിലെ ആ ഒച്ചപ്പാടിനിടയിൽ ഇതിനെക്കുറിച്ചൊക്കെ ചർച്ച നടന്നല്ലേ?” ശ്രീരാഗ് വിടാതെ എറിഞ്ഞു.

“അയ്യോ… അത് അങ്ങനെയല്ല!” തന്റെ വാക്ക് അവന്മാർ വീണ്ടും മാറ്റി വളച്ചൊടിച്ചെന്ന് മനസ്സിലായതും ഹൻസിബയുടെ മുഖം ആകെ ചുവന്നു. അവൾ ഗ്ലാസ് മേശപ്പുറത്ത് വെച്ച് നാണത്തോടെ എന്റെ തോളിൽ പതുക്കെ തട്ടി.

“ഇക്കാ… നിങ്ങളെങ്കിലും ഒന്നു പറ! ഇവന്മാർ എന്ത് പറഞ്ഞാലും ആ വഴിക്കേ കൊണ്ടുപോകൂ…”

ഡാ അവന്മാരെ… ഓരോ വാക്കും പിടിച്ച് അവളെ വെറുതെ ചൊറിയല്ലേ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇന്ന് വൈകുന്നേരം

നമുക്ക് ബീച്ചിലേക്ക് പോകാം, പോരേ? കുറച്ചു സമയം അവിടെ കാറ്റും കൊണ്ട് ഇരിക്കാം.”

“അത് പൊളിക്കും!” ഫാസിൽ പറഞ്ഞു. “പക്ഷേ ഷാജൂ… വൈകുന്നേരം പോയി തിരികെ വന്നിട്ട് രാത്രി വീണ്ടും നിങ്ങളുടെ ആ പഴയ അടക്കിച്ചിരികളും മൂളലുകളും തുടങ്ങരുത് കേട്ടോ!

Updated: September 1, 2026 — 4:59 pm

Leave a Reply

Your email address will not be published. Required fields are marked *