ഹൻസിബ അതുകേട്ട് തലതാഴ്ത്തി പതുക്കെ ചിരിച്ചു. അവൾ എന്റെ പ്ലേറ്റിലേക്ക് നല്ലൊരു മീൻ കഷണം കൂടി എടുത്തു വെച്ചു തന്നു.
“മതിയെട…കഴിക്കുമ്പോഴെങ്കിലും അവനെ വെറുതെ വിട്,” രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ പറഞ്ഞു. “കഴിച്ചു കഴിഞ്ഞ് നമുക്ക് കുറച്ചു സമയം കിടന്ന് ഉറങ്ങണം. വൈകുന്നേരം പുറത്ത് പോവാൻ ഉള്ളതല്ലേ.”ഭക്ഷണമെല്ലാം കഴിച്ച്, എല്ലാവരും വയറുനിറഞ്ഞ ആ സംതൃപ്തിയോടെ എഴുന്നേറ്റു.
പാത്രങ്ങളൊക്കെ ഒതുക്കിവെക്കാൻ ഞാൻ ഹൻസിബയെ സഹായിച്ചു. അതിനുശേഷം, വൈകുന്നേരത്തെ യാത്രയ്ക്ക് മുൻപ് അല്പം വിശ്രമിക്കാനായി എല്ലാവരും അവരവരുടെ റൂമുകളിലേക്ക് നടന്നു.
മുറിയിൽ കയറി വാതിലടച്ചതും ഹൻസിബ എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു…
ഹൻസിബ എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച് മുഖം എന്റെ നെഞ്ചിലേക്ക് അമർത്തിവെച്ചു. കുളികഴിഞ്ഞ അവളുടെ മുടിയിലെ നല്ല മണവും തുളച്ചുകയറുന്ന സുഗന്ധവും ആ മുറിയിൽ പടർന്നുനിൽക്കുന്നുണ്ടായിരുന്നു.
“എന്താടീ… ബിരിയാണിയൊക്കെ കഴിച്ച് ഉറക്കം വരുന്നുണ്ടോ?” ഞാൻ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് തിരിഞ്ഞുനിന്ന് അവളെ ചേർത്തുപിടിച്ചു.
“ഉറക്കമൊക്കെ പിന്നെ… പക്ഷേ അവന്മാരുടെ ആ വർത്തമാനം കേട്ടില്ലേ,” അവൾ എന്റെ നെഞ്ചിൽ ചെറുതായി തല്ലിക്കൊണ്ട് പതുക്കെ പറഞ്ഞു. “ഉച്ചയ്ക്ക് ബിരിയാണി കഴിക്കുമ്പോഴും അവന്മാർക്ക് രാത്രിയിലെ കാര്യങ്ങളൊക്കെത്തന്നെയാ പറയാനുള്ളത്! എനിക്ക് നാണം വന്നിട്ട് വയ്യ.”
“അതൊക്കെ അവന്മാര് വെറുതെ ചൊറിയാൻ പറയുന്നതല്ലേടീ,” ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകിക്കൊണ്ട് പറഞ്ഞു. “നീ അതൊന്നും
മനസ്സിൽ വെക്കേണ്ട. നമ്മൾ നമ്മുടെ സന്തോഷം നോക്കിയാൽ പോരെ?”
“ഉം…” അവൾ എന്റെ ചുണ്ടുകളിലേക്ക് പതുക്കെ കണ്ണുയർത്തി നോക്കി. “എങ്കിലും പുറത്ത് എല്ലാവരും ഉള്ളപ്പോൾ ഇക്കാ ഇങ്ങനെ അടുക്കളയിലും റൂമിലുമൊക്കെ വന്ന് കെട്ടിപ്പിടിക്കുമ്പോൾ എനിക്ക് എന്തോപോലെയാ… അവന്മാര് കാണുമോ എന്നൊരു പേടി.”
“ആര് കാണാൻ?” ഞാൻ അവളെ കട്ടിലിലേക്ക് ചേർത്തു കിടത്തി, അവളുടെ കവിളിലും കഴുത്തിലും ചുണ്ടുകൾ അമർത്തി.
ഉച്ച നേരത്തെ ആ തണുപ്പുള്ള മുറിയിൽ പ്രണയത്തിന്റെ ചൂട് വീണ്ടും പടരുകയായിരുന്നു.
പുറത്തേക്ക് പോകാനായി റൂമിൽ നിന്ന് ഡ്രസ്സ് മാറി ഹൻസിബ ഇറങ്ങി വന്നതും ഹാളിലെ
സംഭാഷണങ്ങളൊക്കെ ഒന്നു പതുക്കെയായി. നാട്ടിൽ സാധാരണ പെൺകുട്ടികൾ ഇടാറുള്ളതുപോലെ നല്ല ഭംഗിയുള്ള ഒരു ഫ്ലോറൽ കുർത്തിയും മാച്ചിങ് ലെഗ്ഗിങ്സുമായിരുന്നു അവൾ ധരിച്ചിരുന്നത്.
മുടിയൊക്കെ ഭംഗിയായി കെട്ടി ഒതുക്കി, ഉച്ചയിലെ ക്ഷീണം മാറി കവിളുകളിൽ ചെറിയൊരു ചുവപ്പോടെ സുന്ദരിയായി വരുന്ന അവളെ കണ്ടതും ഫാസിൽ അറിയാതെ ഒന്നു നോക്കിനിന്നുപോയി.
ശ്രീരാഗ് അവനെ ഒളികണ്ണാൽ നോക്കി ഒന്നു കൈമുട്ടുകൊണ്ട് തട്ടി.
“ആഹാ ഷാജൂ… ഇത്ത ആകെ ഒരുങ്ങി വളരെ ഭംഗിയായിട്ടാണല്ലോ ഇറങ്ങിയിരിക്കുന്നത്!” ശ്രീരാഗ് ചിരിയോടെ പറഞ്ഞു.
“പിന്നല്ലാതെ…” ഫാസിൽ തമാശ മട്ടിൽ ഏറ്റുപിടിച്ചു. “ഷാജുക്കയുടെ ഒരു യോഗം സമ്മതിക്കണം! ഇത്രയും ഭംഗിയുള്ളൊരു പെണ്ണിനെ കെട്ടാൻ നല്ല ഭാഗ്യം വേണം കേട്ടോ.
ഞാൻ വെറുതെ പറഞ്ഞതല്ലേ ഷാജൂ, ഇത്തയെ കാണാൻ ശരിക്കും ഭംഗിയുണ്ട്,” ഫാസിൽ ചിരിയടക്കാൻ പാടുപെട്ടു.
മതിയെടാ വികൃതിക്കൂട്ടങ്ങളേ… ഈ കൊടും ചൂടത്ത് പുറത്തിറങ്ങി കിടന്ന് പറമെയ്യാൻ നിൽക്കണ്ട,” രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ എഴുന്നേറ്റു. “കഴിഞ്ഞ ആഴ്ച നമ്മൾ വലിയ മാളിലും, അതിന് മുൻപത്തെ ആഴ്ച സൗഖ് മുബാറകിയയിലുമൊക്കെ പോയതല്ലേ.
ഇന്ന് നമുക്ക് ഇവിടെ അടുത്തുള്ള ആ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് പോകാം. ചെറിയൊരു ഹൈപ്പർമാർക്കറ്റും കുറെ മൊബൈൽ ഷോപ്പുകളുമൊക്കെ ഉള്ള സ്ഥലം. അത് കഴിഞ്ഞ് തൊട്ടപ്പുറത്തുള്ള ലുലുവിൽ വേണമെങ്കിൽ ജസ്റ്റ് ഒന്ന് കയറി കറങ്ങുകയും ചെയ്യാം.
നല്ല എസിയുടെ തണുപ്പും കൊള്ളാം ബീച്ചിലൊട്ട് വേറെ ഒരു ദിവസം പോകാം”
