ഫാസിൽ പതുക്കെ പറഞ്ഞു: “അല്ല ഇത്താ… ഒരു കാര്യം പറയണം എന്ന് വിചാരിച്ചതാ. ഇന്നലെ രാവിലെ ഞങ്ങൾ ഷാജുവിനോട്
പറഞ്ഞത് ഇത്തയും കേട്ടിരുന്നല്ലോ അല്ലേ? സത്യത്തിൽ ഞങ്ങൾ രണ്ടാളും ഷാജുവിന്റെ അടുത്ത് വെറുതെ തമാശയ്ക്ക് അങ്ങോട്ട് പറഞ്ഞതാ. പക്ഷേ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഇത്ത അവിടേക്ക് നടന്നു വരുന്നത് ഞങ്ങൾ കണ്ടില്ലായിരുന്നു.
ഇത്ത അത് കേൾക്കുമെന്നും വിചാരിച്ചില്ല. ഞങ്ങൾ ആണുങ്ങൾ സാധാരണ സംസാരിക്കുമ്പോൾ ഒക്കെ പല തമാശകളും പറയാറുള്ള കൂട്ടത്തിലാണ്, ആ ഒരു ലിമിറ്റിൽ അങ്ങോട്ട് പറഞ്ഞു പോയതാ…
ഇത്തയ്ക്ക് അത് കേട്ടപ്പോൾ വിഷമം ആയിക്കാണും എന്ന് ഞങ്ങൾക്ക് പിന്നീട് തോന്നി.”
ശ്രീരാഗ് പെട്ടെന്ന് കൂട്ടിച്ചേർത്തു: “അതെയതെ … ഷാജു വിനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിൽ പറഞ്ഞുപോയതാ… അതുകൊണ്ട് ചേച്ചിക്ക് വിഷമമായിട്ടുണ്ടെങ്കിൽ സോറി കേട്ടോ.”
അവരുടെ ആ തുറന്നുപറച്ചിൽ കേട്ടപ്പോൾ ഹൻസിബ പതുക്കെ പുഞ്ചിരിച്ചു. അവൾ
വളരെ പാകതയോടെ മറുപടി നൽകി:
“ഏയ്… സാരമില്ല ശ്രീരാഗ്, ഫാസിൽ… എനിക്ക് വിഷമമൊന്നുമില്ല. ഇക്ക എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി തന്നിരുന്നു, പിന്നെ എനിക്ക് നിങ്ങളെ അറിയാലോ….
നിങ്ങൾ
തമാശയ്ക്ക് പറഞ്ഞതാണെന്ന് എനിക്ക് അറിയാം. പക്ഷേ പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ… ഒരു പെണ്ണല്ലേ, പെട്ടെന്ന് കേട്ടപ്പോൾ ഉള്ള ഒരു നാണക്കേടും വിറയലും കൊണ്ടാണ് ഞാൻ….
പിന്നെ ഞങ്ങളും കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു,” അവൾ അവസാന വാക്ക് ഒരു കള്ളച്ചിരിയോടെയും നാണത്തോടെയും പറഞ്ഞു നിർത്തി.
ഹൻസിബയുടെ ആ നാടൻ ശൈലിയിലുള്ള തമാശ മറുപടി കേട്ടതും ഫാസിലും ശ്രീരാഗും ആശ്വാസത്തോടെ പൊട്ടിച്ചിരിച്ചു. ആ സംഭാഷണത്തോടെ ഇന്നലത്തെ ബാക്കി ഉണ്ടായിരുന്ന ചെറിയൊരു ജാള്യതയും മാറി എല്ലാവരുടെയും മനസ്സ് ശരിക്കും റിലാക്സ്
ആയി.
സിനിമ കഴിഞ്ഞ് ഇറങ്ങി ഞങ്ങൾ മാളിലെ ഒരു റസ്റ്റോറന്റിൽ ഡിന്നറിനായി ഇരുന്നു. പ്ലേറ്റുകളും ഭക്ഷണവുമൊക്കെ മേശപ്പുറത്ത് എത്തിയപ്പോൾ കുവൈറ്റിലെ കടുത്ത ചൂടിനെക്കുറിച്ചുള്ള വർത്തമാനത്തോടെയാണ് സംസാരം തുടങ്ങിയത്.
“അല്ല മോളെ… നാട്ടിൽ നിന്നുമിവിടെ വന്നു ഇറങ്ങിയപ്പോൾ നല്ല ചൂട് തോന്നുന്നുണ്ടോ?” രാമേന്ദ്രൻ ചേട്ടൻ ചിക്കൻ കറി പ്ലേറ്റിലേക്ക് പകർന്നു വെച്ചുകൊണ്ട് ചോദിച്ചു. “ഇവിടുത്തെ ഈ ചൂടുമായിട്ട് പൊരുത്തപ്പെട്ടോ?”
“അയ്യോ ചേട്ടാ… നാട്ടിലെ ചൂടുപോലെയല്ല ഇത്, പുറത്തിറങ്ങിയാൽ കാറ്റ് അടിക്കുമ്പോൾ പോലും പൊള്ളുന്ന പോലെ
തോന്നും!” ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതാ ഞാൻ പറഞ്ഞത്! കുവൈറ്റിൽ ഇപ്പോഴത്തെ സമയത്ത് പുറത്തൊന്നും ഇറങ്ങാൻ പറ്റില്ല. പകൽ സമയത്തൊക്കെ മോൾ റൂമിൽ തന്നെയാണല്ലോ ഇരിക്കുന്നത്,” ചേട്ടൻ തുടന്നു.
“റൂമിൽ പിന്നെ എസി എപ്പോഴും ഫുൾ ടൈം ഓണല്ലേ… എസിയുടെ തണുപ്പൊക്കെ മോൾക്ക് പറ്റുമോ? രാത്രിയില് തണുപ്പ് കാരണം കിടക്കുമ്പോൾ അസ്വസ്ഥത വല്ലതും…”
അത്രയും പറഞ്ഞു നിർത്തിയപ്പോഴാണ് ആ വാക്കിന്റെ ഒരു വശം പെട്ടെന്ന് രാമേന്ദ്രൻ ചേട്ടന്റെ മനസ്സിലേക്ക് വന്നത്! രാത്രിയിലെ തണുപ്പും, അപ്പുറത്തെ മുറിയിലേക്ക് കേൾക്കുന്ന കൊഞ്ചലുകളും സൗണ്ടുമൊക്കെ പെട്ടെന്ന് ഓർമ്മ വന്നതും ചേട്ടൻ ആകെ നാണിച്ചുപോയി.
താൻ വളരെ സ്വാഭാവികമായി എസിയുടെ കാര്യം ചോദിച്ചതാണെങ്കിലും, കേൾക്കുന്നവർക്ക്
അത് അനാവശ്യമായ ഒരു ഡബിൾ മീനിംഗായി തോന്നുമോ എന്ന് ചേട്ടന് പെട്ടെന്ന് കത്തി.
ചേട്ടന്റെ മുഖത്ത് വലിയൊരു ജാള്യത പടർന്നു. ചേട്ടൻ വേഗം നാണത്തോടെ തലതാഴ്ത്തി സോറി പറഞ്ഞു:
“അയ്യോ! മോളെ… സോറി കേട്ടോ! ഞാൻ… ഞാൻ പെട്ടെന്ന് പറയാനുള്ള തിടുക്കത്തിൽ ആ അർത്ഥത്തിൽ പറഞ്ഞു പോയതാ… സത്യത്തിൽ
ഞാൻ എസിയുടെ തണുപ്പ് കാരണം അസുഖം വല്ലതും വരുമോ എന്ന് ചോദിച്ചതാ…
അല്ലാതെ വേറെയൊന്നും മനസ്സിൽ വിചാരിച്ചിട്ടല്ല കേട്ടോ! എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വീണുപോയതാ… ക്ഷമിക്കണം.”
