“അല്ല… സത്യത്തിൽ ഇന്നത്തെ ദിവസം അടിപൊളിയായിരുന്നു കേട്ടോ,” സോഫയിൽ ചാരിയിരുന്ന് വെള്ളം കുടിച്ചുകൊണ്ട് ശ്രീരാഗ് പറഞ്ഞു. “കുറെക്കാലത്തിന് ശേഷമാ നമ്മൾ എല്ലാവരും ഒന്നിച്ച് ഇങ്ങനെ ഇറങ്ങി ഒരു
സിനിമയൊക്കെ കണ്ട് ഫുഡും കഴിച്ച് നടക്കുന്നത്. നല്ലൊരു മൈൻഡ് റിലാക്സേഷൻ കിട്ടി.”
“അതു ശരിയാ ശ്രീരാഗേ…” രാമേന്ദ്രൻ ചേട്ടൻ പുഞ്ചിരിച്ചു. “നമ്മൾ ദിവസവും ജോലിയും റൂമും മാത്രമായി കഴിയുന്നവരാ. പിന്നെ ഹൻസിബ മോൾ വന്നതുകൊണ്ടാ ഇന്നത്തെ ഈ യാത്ര ഇത്രയും
രസമായത്.”
“അല്ല ചേട്ടാ…” ഫാസിൽ കുസൃതിയോടെ ശ്രീരാഗിനെ നോക്കി ഒന്ന് ചുമച്ച് തൊണ്ട നന്നാക്കി. “ഇന്നിപ്പോ യാത്രയൊക്കെ രസമായെങ്കിലും, ചില ആളുകളുടെ നാക്കിന്റെ ചില പ്രയോഗങ്ങൾ കാരണം ഇടയ്ക്ക് അന്തരീക്ഷം ആകെ ഒന്ന് കനത്തു കേട്ടോ!
ഞാന് വിചാരിച്ചു ഇന്ന് ചിലരുടെ മാനം പോകും എന്നാണ് !”
ഫാസിൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായതും ശ്രീരാഗ് വായ പൊത്തി ചിരിക്കാൻ തുടങ്ങി. രാമേന്ദ്രൻ ചേട്ടൻ വേഗം തലയിണയെടുത്ത് മുഖം മറച്ച് ചമ്മി ചിരിച്ചു.
“ഒന്ന് പോയേ… നീ അതിനെ വീണ്ടും കുത്തിപ്പൊക്കേണ്ട!” ചേട്ടൻ നാണത്തോടെ തലയുയർത്തി പറഞ്ഞു.
“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ചേട്ടാ,” ഫാസിൽ കൈമലർത്തി. “ചിലർ വർത്തമാനം പറയുമ്പോൾ പെട്ടെന്ന് റൂമിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചൊക്കെ ഓർമ്മ വരുമല്ലോ… അതിനെപ്പറ്റി പറഞ്ഞതാ!”
“ഹാ… ഇനി അതിൽ പിടിച്ച് തൂങ്ങേണ്ട!” ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു. “ചേട്ടൻ അത് മനസ്സിൽ വെച്ചുകൊണ്ടല്ല ചോദിച്ചതെന്ന് നമുക്കറിയില്ലേ… എന്തായാലും ഹൻസിബ അത് അന്നേരം തന്നെ തമാശയായി എടുത്ത് കൊണ്ട് ആ അധ്യായം അവിടെ പൂട്ടി.”
“അതാ ഞാൻ നോക്കിയത്…” ശ്രീരാഗ് ഹൻസിബയെ നോക്കി പറഞ്ഞു. “പൊതുവേ ഇങ്ങനത്തെ കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ചിലർ മാറിയിരിക്കും, അല്ലെങ്കിൽ വലിയ കാര്യമൊക്കെയാക്കും. പക്ഷേ ഹൻസിബ ചേച്ചി അന്നേരം തന്ന
റിപ്ലൈ ഉണ്ടല്ലോ… അത് കേട്ടപ്പോഴാ ചേട്ടന്റെ ശ്വാസം നേരെ വീണത്!”
“ഇതിലിപ്പോ നമ്മൾ വലിയ കാര്യമാക്കാൻ മാത്രം ഒന്നുമില്ലല്ലോ,” ഹൻസിബ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ചേട്ടൻ ചോദിച്ചതിൽ ഒരു തെറ്റുമില്ല. നമ്മൾ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നതുകൊണ്ടാ അത് വലിയ സംഭവമായി തോന്നുന്നത്. എല്ലാവരും ഒന്നിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെയൊക്കെയല്ലേ വരിക…”
ഹൻസിബയുടെ ആ ലളിതമായ വിശദീകരണം കേട്ടപ്പോൾ എല്ലാവരുടെയും മുഖത്ത് ആശ്വാസവും ചിരിയും പടർന്നു.
“അതു ശരിയാ,” രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു. “നമ്മുടെ മനസ്സിൽ കള്ളത്തരമില്ലെങ്കിൽ കാര്യങ്ങളൊക്കെ പക്കാ സിമ്പിളാണ്.”
പിന്നീട് കുറെനേരം നാട്ടിലെ പഴയ വിശേഷങ്ങളും അടുത്ത ആഴ്ചയിലെ പ്ലാനുകളുമൊക്കെ സംസാരിച്ച്, സമയം ഒരുപാട് വൈകിയപ്പോഴാണ് എല്ലാവരും
ഉറങ്ങാനായി എഴുന്നേറ്റത്.
“ശരി എന്നാ… എല്ലാവരും പോയി കിടന്നോ, നാളെ രാവിലെ ഡ്യൂട്ടിയുള്ളതാ,” രാമേന്ദ്രൻ ചേട്ടൻ ഗുഡ് നൈറ്റ്
പറഞ്ഞ് സ്വന്തം മുറിയിലേക്ക് നടന്നു.
ഞാനും ഹൻസിബയും ഞങ്ങളുടെ റൂമിൽ കയറി വാതിലടച്ചു. ബാഗും മറ്റും മാറ്റിവെച്ച് അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി അഴിച്ചിട്ടു. ഞാൻ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
“രാമേന്ദ്രൻ ചേട്ടനെ പിള്ളേര് ചുമ്മാ പരോക്ഷമായിട്ട് ഇട്ട് താങ്ങുന്നത് കണ്ടോ ഡി?” ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.
“ഉം… ചേട്ടൻ പെട്ടെന്ന് ആകെ പതറിപ്പോയത് കൊണ്ടല്ലേ അവന്മാർക്ക് തമാശ പറയാൻ ഒരു അവസരം കിട്ടിയത്?” അവൾ കണ്ണാടിയിലൂടെ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.
“ഞാൻ അങ്ങനെ റിലാക്സ് ചെയ്ത് സംസാരിച്ചതുകൊണ്ട് എല്ലാവരുടെയും മൂഡ്
ഓഫാവാതെ രക്ഷപ്പെട്ടു.”
“അതെ… നീ സാഹചര്യം വളരെ നീറ്റായിട്ട് ഹാൻഡിൽ ചെയ്തു,” ഞാൻ അവളെ എന്റെ നേരെ തിരിച്ചു.
ഞാൻ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
“ഡി… നിനക്ക് അവരുടെ ആ സംസാരം കേട്ടിട്ട് കാര്യമായിട്ട് വല്ല ബുദ്ധിമുട്ടും തോന്നിയോ? അവന്മാർക്ക് എന്തെങ്കിലും ഒന്ന് കിട്ടിയാൽ പിന്നെ നാക്കിന് ഒരു ബ്രേക്കും ഇല്ലാതെയാ കളിയാക്കുന്നത്!
