മുഹബത്ത് – 4 1അടിപൊളി  

സംസാരിക്കുക, കൂടാതെ ഇവിടെ വേറെ എന്താ ഉള്ളത് സംസാരിക്കാന്, റൂം വിട്ടാല് ഓഫീസ് അതു കഴിഞ്ഞാല് റൂം പിന്നെ വെള്ളിയാഴ്ച കിട്ടുന്ന ഓഫ് ഡേ,അപ്പൊ അതിനെ പറ്റിയല്ലേ സംസാരിക്കാന് പറ്റുക!

എന്തായാലും നാട്ടിൽ നിന്ന് ഹൻസിബ കൂടെ വന്നതിൽ പിന്നെ ഈ ഫ്ലാറ്റിനൊരു ജീവൻ വെച്ചിട്ടുണ്ട്. നാട്ടിലെ നമ്മുടെ സ്വന്തം വീടിന്റെ ഒരു ഫീൽ.”

“അത് സത്യമാ രാമേട്ടാ,” ശ്രീരാഗ് ഗൗരവത്തോടെ പറഞ്ഞു. “പണ്ടൊക്കെ വൈകുന്നേരം വന്നാൽ ഓരോരുത്തരും അവരവരുടെ ഫോണും പിടിച്ച് റൂമിൽ കയറി കിടക്കും.

ഇപ്പോൾ എല്ലാവരും ഹാളിൽ ഒന്നിച്ച് ഇരുന്ന് ചായ കുടിക്കാനും വർത്തമാനം പറയാനുമൊക്കെ ഒരു ടൈം കണ്ടെത്തുന്നുണ്ട്.”

അവന്മാരുടെ ആ വർത്തമാനവും സ്നേഹവും കേട്ടപ്പോൾ ഹൻസിബയുടെ മുഖത്ത് വിരിഞ്ഞത് സന്തോഷം നിറഞ്ഞ ഒരു

പുഞ്ചിരിയായിരുന്നു.

“അതുപിന്നെ… നാട്ടിൽ നമ്മളൊക്കെ കുടുംബത്തോടെ ഒരുമിച്ചിരുന്ന് രാത്രി ചായ കുടിക്കുന്ന ആ ഒരു ശീലമല്ലേ,” ഹൻസിബ പതുക്കെ പറഞ്ഞു. “ഇവിടെ വന്ന് ആദ്യമൊക്കെ എനിക്കും ഭയങ്കര ബോറടിയായിരുന്നു.

പക്ഷേ നിങ്ങൾ എല്ലാവരും കൂടെയുള്ളതുകൊണ്ട് ഇപ്പോൾ നല്ല സന്തോഷമുണ്ട്.”

“അബ്ബാ! ഇത്ത അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി മുതൽ വൈകുന്നേരത്തെ ചായ കുടിയും വർത്തമാനവും ഒരു സ്ഥിരം പരിപാടിയാക്കാം!” ഫാസിൽ ആവേശത്തോടെ പറഞ്ഞു.

അല്ല ഷാജുക്കാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്,” ഫാസിൽ ചിരിയോടെ പറഞ്ഞു. “നാട്ടിൽ വെച്ച് ഇത്ത ഉണ്ടാക്കുന്ന വിഭവങ്ങളുടെ അളവും, ഇവിടെ വന്നതിന് ശേഷമുള്ള അളവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?”

“അതെന്താടാ ഫാസിലേ നീ അങ്ങനെ ഒരു ചോദ്യം?” രാമേന്ദ്രേട്ടൻ കൗതുകത്തോടെ ചോദിച്ചു.

“ഏയ്… ഒന്നുമില്ല രാമേട്ടാ,” ഫാസിൽ

ശ്രീരാഗിനെ നോക്കി ചെറുതായി ഒന്നു ചിരിച്ചു. “നമ്മുടെ ഷാജുക്കയുടെ ഒരു മാറ്റം കണ്ടിട്ട് ചോദിച്ചതാ. നാട്ടിൽ നിന്ന് ഇത്ത വരുമ്പോൾ ആകെ മെലിഞ്ഞൊരു കോലമായിരുന്നു.

ഇപ്പോൾ ദാ രണ്ടു മാസം കൊണ്ട് കവിളൊക്കെ വീർത്ത്, നല്ല ഗ്ലാമറായി… ഇത്ത ഷാജുവിനു മാത്രം പ്രത്യേകിച്ചു നല്ല ഭക്ഷണം വെച്ചു കൊടുക്കുന്നുണ്ടോ?

അതോ ഞങ്ങൾക്ക് തരുന്നതിൽ എന്തെങ്കിലും കുറവുണ്ടോ എന്ന് അറിയാനാ!”

അതു കേട്ടതും ശ്രീരാഗ് ഉറക്കെ ചിരിച്ചുപോയി. “അതുപിന്നെ ഫാസിലേ, ഷാജു വീട്ടിലെ ഭക്ഷണം കഴിക്കുന്നതിന്റെ ഒരു മാറ്റമുണ്ട്. അല്ലാതെ നമ്മൾ ഹോട്ടലിൽ നിന്ന് മേടിക്കുന്നതുപോലെയല്ലല്ലോ.”

“എടാ എടാ… അളവ് കൂടിയത് ഭക്ഷണത്തിന്റെ മാത്രമല്ലടാ,” ഞാൻ വിട്ടുകൊടുക്കാതെ അവന്മാരെ നോക്കി തമാശയായി പറഞ്ഞു. “മനസ്സിന് ഒരു സമാധാനം വരുമ്പോൾ ശരീരത്തിലും അതിന്റെ മാറ്റം കാണും.

നിങ്ങൾക്കും ഇതുപോലെ ഓരോന്ന് ഒപ്പിച്ചു തരാൻ ആളാകുമ്പോൾ മനസ്സിലാകും!”

“അയ്യോ… ഞങ്ങൾക്ക് ഇപ്പോൾത്തന്നെ ആവശ്യത്തിന് സമാധാനമുണ്ട് ഷാജുക്കാ,” ശ്രീരാഗ് കൈകൾ കൂപ്പി ചിരിച്ചു. “പക്ഷേ ഇത്ത വന്നതിൽ പിന്നെ ഞങ്ങളുടെ വയറും നിറയുന്നുണ്ട്.

പണ്ടൊക്കെ രാത്രി എന്തെങ്കിലും ഉണ്ടാക്കാൻ മടിയായി ബ്രെഡും ജാമും തിന്നു കിടന്ന ദിവസങ്ങളാ ഓർമ്മ.”

“അത് സത്യമാ,” രാമേന്ദ്രേട്ടൻ ചായക്കപ്പ് താഴെ വെച്ച് പറഞ്ഞു. “ഇപ്പോൾ കൃത്യ സമയത്ത് ചൂട് ഭക്ഷണവും കിട്ടുന്നുണ്ട്, നാലുപേരും ഒന്നിച്ച് ഇരുന്ന് കഴിക്കുകയും ചെയ്യാം. അതിലും വലിയ സന്തോഷം

വേറെന്താ ഉള്ളത്.”

രാമേന്ദ്രേട്ടന്റെ ആ വാക്ക് കേട്ടപ്പോൾ ഹൻസിബയുടെ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നിയതാണ്. പക്ഷേ, അപ്പോഴാണ് ഫാസിൽ സോഫയിൽ ചാരിയിരുന്ന് അവളുടെ നേരെ നോക്കി പതുക്കെ ഒന്നു പുഞ്ചിരിച്ചത്.

ആ പുഞ്ചിരിയിലും, അവൻ രണ്ടാമത് അവളെ ഒളികണ്ണിട്ടു നോക്കുന്നതിലും സാധാരണയിൽ കവിഞ്ഞ എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ അവൾക്ക് തോന്നി.

ഞാന് തലേന്ന് രാത്രി മുറിയിൽ വെച്ച് പറഞ്ഞ ആ വാക്കുകൾ പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഓടിയെത്തി—”ആൺപിള്ളേരുടെ

നോട്ടത്തിൽ എപ്പോഴും എന്തെങ്കിലും കുസൃതിയൊക്കെ കാണും…”

Updated: September 3, 2026 — 3:18 pm

Leave a Reply

Your email address will not be published. Required fields are marked *