അഹങ്കാരം നിറഞ്ഞതാണ് എന്ന് തോന്നുമെങ്കിലും, എന്നാൽ തന്റെ പവർ എന്താണ് എന്ന് പറഞ്ഞ സൈറയുടെ മറുപടിയിൽ, ഹരി ചെറുതായി ഒന്നു ചൂളി………..
സൈറ തുടർന്നു : നോക്ക് ഹരീ…….. തന്നോട് നാളെ ഓഫീസിൽ വരുമോ എന്ന് ചോദിക്കാൻ കാരണം………….
…………..മ്മ്മ്മ്….ഐ റിയലി ഫീൽ കംഫർട്ടബിൾ വർക്കിംഗ് വിത്ത് യൂ……
ഹരിയും രേവതിയും ഒരേ സമയം സൈറയെ സൂക്ഷിച്ചു നോക്കി…..
സൈറ : ഇത്ര സീനിയർ ആയ, ജെറിൻ പോലും വായെന്ന് വെള്ളം ഒലിപ്പിച്ചോണ്ടാണ് എന്നെ നോക്കാറ്… ബട്ട് യൂ….. നീ ഒരിക്കൽ പോലും എന്നെ അങ്ങിനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ല……….
സേറ മുഖം ചെരിച്ചുകൊണ്ട് രേവതിയെ നോക്കി പറഞ്ഞു : ഉള്ളത് പറയാലോ രേവതി… യൂ ഹാവ് എ ഗുഡ് ഹസ്ബൻഡ്…… ഇങ്ങനെ ഒരു ഭർത്താവ്… ഇട്സ് കൈൻഡ് ഓഫ് റെയർ…………
തന്റെ ഭർത്താവിനെ കുറിച്ച് കേട്ട വാക്കുകൾ, അതുവരെ എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്ന് ആലോചിച്ച്, തനിക്കിതിൽ ഇപ്പൊ എന്താ റോൾ എന്ന് ചിന്തിച്ചിരുന്ന രേവതി… അവൾ നിറഞ്ഞ പുഞ്ചിരിയുമായി, അഭിമാനം നിറഞ്ഞ മനസും കണ്ണുമായി ഹരിയെ നോക്കി…..
തന്റെ ഭാര്യയുടെ മുഖത്തെ ആ ചിരി… തന്നെ ഓർത്തു കൊണ്ടുള്ള അഭിമാനം നിറഞ്ഞ ആ ചിരി… അവൻ അറിയാതെ ചൂളി ഇരുന്ന് കൊണ്ട് പുഞ്ചിരിച്ചു…………
സൈറ കൂട്ടി ചേർത്തു : പിന്നെ ഇവിടെ വന്നപ്പോൾ അല്ലെ, കാരണം മനസ്സിലായത്….
രേവതിയും ഹരിയും ഒരേ സമയം ഒരേ കണ്ണുകളോടെ സൈറയെ നോക്കി…
സൈറ ചിരിച്ചു കൊണ്ട് : രേവതിയെ പോലെ ഒരു നാച്ചുറൽ ബ്യൂട്ടി, ഭാര്യ ആയി ഉള്ളപ്പോൾ…. ഹരിക്ക് അതിന്റെ ഒരു ആവശ്യം ഇല്ലല്ലോ അല്ലെ……
രേവതിക്ക് കുളിരു കോരി.. സൈറയുടെ വാക്കുകൾ കേട്ട്…
” അയ്യടാ “…. ഹരി അറിയാതെ കുളിർമയി കൊള്ളുന്ന രേവതിയെ നോക്കി പറഞ്ഞു….. രണ്ടു പെരും പരസ്പരം കൊഞ്ഞനം കുത്തി കാണിച്ചു…
സൈറ ഹരിയെ നോക്കി തുടർന്നു : അല്ല… ഐ ഹാവ് എ ഡൌട്ട്…… താൻ എം ബി എ ഇൻ മാർക്കറ്റിംഗ് കഴിഞ്ഞതല്ലേ……. പിന്നെന്താ മെഡിക്കൽ റെപ് ആയി സെയിൽസിൽ?……
ഹരി : മാം…. അത്…. പ്രാരാബ്ദങ്ങൾ ഒരുപാട് ഉണ്ടാർന്നു… അല്ല ഉണ്ട്…… ഇന്ന ജോലി എന്ന് പറഞ്ഞു കാത്തിരിക്കാൻ സമയം ഉണ്ടായിരുന്നില്ല…..
സൈറ ചിന്തിച്ചുകൊണ്ട് നീട്ടി മൂളി പറഞ്ഞു : മ്മ്മ്മ്….. ഹരിക്ക് വേണം എങ്കിൽ, ഐ ക്യാൻ ഹെൽപ് യൂ…. അതായത്, തന്റെ പഠിത്തത്തിനു അനുസരിച്ചൊരു ജോലി…. ഇപ്പോൾ കിട്ടുന്നതിനേക്കാൾ ഡബിൾ സാലറി… ഉറപ്പ് പറയുക അല്ല… ഐ വിൽ ട്രൈ….
ഹരി അശ്ചര്യത്തോടെ സൈറയെ നോക്കി എങ്കിലും, അവന് ആ സമയം ഒന്നും പറയാൻ കഴിഞ്ഞില്ല…..
സൈറ വീണ്ടും മുഖത്തെ പുഞ്ചിരി മായ്ച്ചു കളഞ്ഞു കൊണ്ട് ചോദിച്ചു : സൊ… വീണ്ടും ചോദിക്കുന്നു… ഇവിടെ കുറേ കാലത്തേക്ക് വന്നതല്ല ഞാൻ.. ഫോർ എ ടൈം പിരിയട് ഒൺലി…. അത് വരെ ഹരിക്ക് കൂടെ നിൽക്കാമോ?….. ഐ ക്യാൻ പേ എക്സ്ട്രാ ടെൻ………….
“എക്സ്ട്രാ പത്ത് എന്നാൽ…. ഇരുപതിനായിരം രൂപ “…. ഹരി അന്തം വിട്ടപ്പോൾ…….ഹരിയെ ഞെട്ടിച്ചു കൊണ്ട് രേവതി ആണ് മറുപടി കൊടുത്തത് : ഹരി വന്നോളും ചേച്ചി…ഞാനാ പറയുന്നേ …
ഹരി അത്ഭുതത്തോടെ രേവതിയെ നോക്കി ചോദിച്ചു : അത് ശരി… അത് നീ അങ്ങട് തീരുമാനിച്ചോ?……
രേവതി വേഗം ഹരിയുടെ അടുത്തേക്കിരുന്ന് അവന്റെ കൈ ചുറ്റി പിടിച്ചു പറഞ്ഞു : ആ തീരുമാനിച്ചു. എന്തേലും പ്രശ്നം ഉണ്ടോ?…
ഹരി : എന്ത് പ്രശ്നം…. ഒരു പ്രശ്നവും ഇല്ലാ…..
ഹരി സൈറയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്ത് ചെയ്യാനാ മാം… സ്നേഹിച്ചു കെട്ടിയതല്ലേ… അപ്പോൾ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ..
സൈറ പുഞ്ചിരിച്ചു കൊണ്ട് : എന്നോട് പറഞ്ഞിരുന്നു…. നിങ്ങളുടെ ലവ് മാര്യേജിനെ പറ്റി…….
