ഹരി മുഖം ഉയർത്തി രേവതിയെ നോക്കി…….
കെവിന്റെ അടുത്ത് ഇരുന്ന് അവനോട് സ്റ്റെപ്പുകളെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഭാര്യയെ അവൻ മിഴി വെട്ടാതെ നോക്കിയിരുന്നു….
വാ തോരാതെ ഡാൻസിനെ പറ്റി, ഡാൻസ് സ്റ്റെപ്പുകളെ പറ്റി സംസാരിക്കുകയും, ഒപ്പം സംശയങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്യുകയായിരുന്ന അവരെ നോക്കി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു വന്നു
സൈറ പതിയെ ചെവിയിൽ പറഞ്ഞു : ഞാൻ പറഞ്ഞില്ലേ, അത്രയേ ഉളളൂ… രേവതിക്ക് ഡാൻസിനോടുള്ള ഭ്രമത്തിന് മേലെ വേറൊന്നും ഇല്ല ……
ഹരി സൈറയെ നോക്കി പതിയെ ഇളിച്ചു…
ഇടയിൽ എപ്പോഴോ തന്നേ നോക്കിയിരിക്കുന്ന തന്റെ ഭർത്താവിനെ ശ്രദ്ധിച്ച രേവതി തല ” എന്താ ” എന്ന അർത്ഥത്തിൽ തല ആട്ടി ചോദിച്ചു…
ഹരി ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു : ഒന്നുല്ല….
ഒപ്പം തമ്പ് ഇപ്രേഷൻ കാണിച്ചു കൊണ്ട് അവൻ പറഞ്ഞു : അടിപൊളി ആയിരുന്നുട്ടോ ഡാൻസ്….
രേവതി പുഞ്ചിരിച്ചു….
അവൻ കെവിനോടും അത് തന്നേ പറഞ്ഞപ്പോൾ, കെവിൻ തിരിച്ച് താങ്ക്സ് എന്ന് പറഞ്ഞു.
തന്നേ തന്നേ നോക്കി ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന സൈറയോട് അവൻ പറഞ്ഞു : എന്തിയാനാ മാം… എന്റെ പെണ്ണല്ലേ… അപ്പോൾ ഒരു അസൂയ ഒക്കെ വരൂല്ലേ…..
സൈറ അടക്കി പിടിച്ച ചിരി പുറത്തെടുത്തു……
” അപ്പോൾ ലാസ്റ്റ് ഫൈവ് സോങ്‌സ്… നോക്കല്ലേ. നാളെ രാവിലെ നേരത്തെ ജോലിക്ക് പോവാൻ ഉള്ളതാ “…… കെവിൻ രേവതിയോട് ചോദിച്ചപ്പോൾ, രേവതി ഹരിയെ നോക്കി……..
ഹരി കൈ കൊണ്ട് ” പോയി വാ ” എന്ന ആംഗ്യം കാണിച്ചു……….
അവർ തിരികെ ഡാൻസ് ഫ്ലോറിലേക്ക് നടന്നതും സൈറ പറഞ്ഞു : ഹരീ…. കഴിഞ്ഞ തവണ ഇങ്ങനെ ആയിരുന്നില്ലാട്ടോ രേവതിയുടെ ഡാൻസ്. അവനിൽ നിന്നും വിട്ട് മാറി, ഇത്രേം ക്ലോസ് ആവാതെ നിന്നായിരുന്നു ഡാൻസ്. ഇന്നാണ് അവൾ ഫുൾ ജോഷിൽ……. അതെന്താ അറിയുമോ?….
ഹരി സൈറയുടെ മറുപടിക്കായി അവളെ നോക്കി…..
സൈറ പറഞ്ഞു : കാരണം നീ ആണ്.. നീ ഇന്ന് ഇവിടെ ഉള്ളത് കൊണ്ടാണ്… നീയാണ് അവളുടെ സ്‌ട്രെങ്ത്…അവൾക്കറിയാം, നീ ഇവിടെ ഇരിക്കുമ്പോൾ അവൾക്കൊന്നും സംഭവിക്കില്ല എന്ന്. അവൾക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല എന്ന്….
ഹരിയുടെ മുഖത്ത് ചിരി വിടർന്നു വന്നു. അവൻ ഡാൻസ് ഫ്ലോറിലേക്ക് നോക്കി മനസ്സിൽ പറഞ്ഞില്ല ” ശേ…. ചുമ്മാ ഓരോന്ന് ആലോചിച്ചിട്ട് “…………..
സൈറ ബിയററെ കൈ ഉയർത്തി വിളിച്ചു വരുത്തി ഓർഡർ കൊടുത്തു കൊണ്ട് ഹരിയോട് പറഞ്ഞു : രേവതി വരുന്നതിനു മുൻപ്, വേഗം രണ്ടെണ്ണം അടിച്ചോ. അവൾ കാണാതെ ഞാൻ നോക്കിക്കൊണ്ട്. വണ്ടി ഓടിക്കൽ ഒക്കെ നമുക്ക് നോക്കാം…. കൂടുതൽ ആവാണേൽ, ടാക്സി വിളിക്കാം… പോരെ….
ഹരി വീണ്ടും സൈറയെ നോക്കി ചിരിച്ചു…….
കെവിൻ ഹരിക്ക് നേരെ കൈ നീട്ടി ഒന്നൂടെ ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ കെവിൻ പറഞ്ഞു : താങ്ക്സ് മാൻ….. രേവതിയെ എന്റെ കൂടെ ഡാൻസ് ചെയ്യാൻ സമ്മതിച്ചതിന്…..
ഹരി ഒരു ചിരിയോടെ ചോദിച്ചു : ഇവിടെ എത്ര നാൾ ഉണ്ട്?..
കെവിൻ : അത് അറിയില്ല… പ്രൊജക്റ്റ് പോലെ ആണ്… കഴിഞ്ഞാൽ ബോസ് പറയും, പിറ്റേന്ന് സ്ഥലം വിടും… അത് നാളെ എങ്കിൽ നാളെ…..
ഹരിയൊന്ന് മൂളി….
ഹരി നോക്കി നിൽക്കെ, മാന്യമായ രീതിയിൽ, രേവതിക്ക് ഒരു ചെറിയ ഹഗ് കൊടുത്ത് നല്ലൊരു പുഞ്ചിരിയോടെ എല്ലാവരോടും ഒന്നു കൂടെ ബൈ പറഞ്ഞു നടന്നു………
കെവിന്റെ മാന്യമായ പെരുമാറ്റം, ഹരി ഒരിക്കൽ കൂടെ തന്റെ ചിന്തകൾ കാട് കയറിയത് ആലോചിച്ച് മനസ്സിൽ തെറി പറഞ്ഞു……….
ഫോർ ദി കപ്പിൾസ്….. എന്ന് പറഞ്ഞു കൊണ്ട്, സ്ലോ സോങ് ഉയർന്നതും, ഹരി തന്റെ ഭാര്യയെയും കൂട്ടി ഡാൻസ് ഫ്ലോറിൽ എത്തി….
ചെറിയ, വളരെ ചെറിയ ചുവടുകളുമായി, അവളെ തന്റെ മാറിൽ അമർത്തി അവൻ അവളുടെ കാതിൽ മന്ത്രിച്ചു : എനിക്കും പഠിപ്പിച്ചു തരണട്ടോ കുറച്ചു സ്റ്റെപ്സ്..
