ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : പോയിട്ട് വാ………
സൈറയുടെ കൈ പിടിച്ച് രേവതി എഴുന്നേറ്റ് ഡാൻസ് ഫ്ലോറിലേക്ക് നടന്നു………..
മുഴങ്ങി കൊണ്ടിരുന്ന പാട്ട് ക്ലാസ്സിക്കൽ സോങ് അല്ലാത്തത് കൊണ്ട്… രേവതി പാട്ടിന്റെ ഈണത്തിനൊത്ത സ്റ്റെപ് കിട്ടാതെ കുറച്ചു നേരം ബുദ്ധിമുട്ടിയപ്പോൾ, സൈറ തന്റെ കൈകൾ ഉയർത്തി, അരക്കെട്ട് ഇളക്കി, പാട്ടിന്റെ ഈണത്തിനനുസരിച്ച് ചുവടുകൾ വച്ചു……
കുറച്ചു ബുദ്ധിമുട്ടി എങ്കിലും രേവതി വൈകാതെ തന്നേ സൈറയെ പിന്തുടർന്ന് കൊണ്ട്, മ്യൂസിക്കിന് അനുസരിച്ച് സ്റ്റെപ് ഇടാൻ തുടങ്ങി…..
തന്റെ പെണ്ണെ എല്ലാം മറന്ന് ചുവടുകൾ വക്കുന്നത് ഹരി പുഞ്ചിരിയോടെ നോക്കിയിരുന്നു….
രണ്ടു പാട്ടുകൾക്ക് ശേഷം സൈറ ഹരിയെ നോക്കി രണ്ടു കണ്ണും അടിച്ചു കൊണ്ട് രേവതിയെയും കൂട്ടി നടന്നത് ബാർ കൗണ്ടറിലേക്ക് ആയിരുന്നു…..
” ഈശ്വരാ…. പണിയാകുമോ? “…. കൗണ്ടറിന്റെ അവിടെ നിന്ന് സന്തോഷത്തോടെ സൈറയുടെ ഒപ്പം മുൻപ് കുടിച്ച അതേ ഡ്രിങ്ക് വീണ്ടും കുടിക്കുന്നത് കണ്ട് ഹരിക്ക് ചെറിയ പേടി തോന്നതിരുന്നില്ല……..
പക്ഷെ…. സൈറ… തന്റെ ബോസ്….. കൂടെ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഹരിയുടെ ടെൻഷൻ പമ്പ കടത്തി…..
ഡ്രിങ്ക്സിനു ശേഷം അവർ തിരിച്ചു ഡാൻസ് ഏരിയയിൽ തിരിച്ചെത്തി…. അപ്പോഴേക്കും വിദേശികൾ അടക്കം ആളുകളുടെ എണ്ണം കൂടിയിരുന്നു അവിടെ……..
ഹരി കൈകെട്ടി ഇരുന്ന്, സന്തോഷത്തോടെ തന്റെ ബോസിന്റെ ഒപ്പം ഡാൻസ് ചെയ്യുന്ന രേവതിയെ നോക്കികൊണ്ടുള്ള പുഞ്ചിരി അവസാനിപ്പിച്ചത്, രേവതിയുടെ അടുത്ത് വന്ന് എന്തോ ചെവിയിൽ ചോദിക്കുന്ന ഒരു വെള്ളക്കാരനെ കണ്ടപ്പോൾ ആണ്…
രേവതി സംശയത്തോടെ, അൽപം പേടിച്ചു സൈറയുടെ അടുത്ത് നീങ്ങി നിൽക്കുന്നത് കണ്ട ഹരി ഉടനടി എഴുന്നേറ്റു….
പക്ഷെ മുന്നോട്ട് നടക്കേണ്ടി വന്നില്ല… അതിന് മുൻപ് സൈറ ഹരിയെ ചൂണ്ടിക്കാട്ടി, പുഞ്ചിരിയോടെ എന്തോ അയാളോട് പറയുന്നത് കണ്ടപ്പോൾ, ഹരി നിന്ന നിൽപ്പിൽ തന്നേ നിന്നു….
രേവതിയുടെ അടുത്ത് നിന്നിരുന്നവൻ ” സോറി ” എന്ന മുഖഭാവത്തോടെ കൈ ഉയർത്തി കാണിച്ച് …….
സൈറ രേവതിയോട് എന്തോ കാതിൽ പറഞ്ഞ ശേഷം സായിപ്പിന് നേരെ തിരിഞ്ഞ് എന്തോ പറഞ്ഞു…
രേവതി ഒരു ചിരിയോടെ സൈറയെ സൂക്ഷിച്ചു നോക്കുന്നതും കണ്ടു അതിന് ശേഷം…..
ശേഷം തലയാട്ടി, രേവതി അവിടെ നിന്ന് ഹരി ഇരിക്കുന്നിടത്തേക്ക് നടന്ന് അടുത്തപ്പോൾ, സൈറ വെള്ളക്കാരന്റെ കൈ പിടിച്ചു കൊണ്ട് ഡാൻസ് സ്റ്റെപ്പുകൾ വക്കാൻ തുടങ്ങി….
കാര്യങ്ങൾ എല്ലാം ഊഹിച്ചെടുത്ത ഹരി, ഉടനടി നടന്നു കൊണ്ട് രേവതിയുടെ അടുത്തെത്തി, അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് തിരിച്ച് ഡാൻസ് ഫ്ലോറിൽ എത്തി………
അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തു നിർത്തി ഹരി രേവതിയുടെ കണ്ണിലേക്കു നോക്കി പറഞ്ഞു : നിനക്ക് അറിഞ്ഞൂടെ, എനിക്ക് ഡാൻസ് പരുപാടി അറിയില്ല എന്ന്……. എന്നാലും എന്റെ പെണ്ണിന് വേണ്ടി ഞാൻ ശ്രമിക്കാം………
അടിച്ച സാധനത്തിന്റെ മത്ത് ആവണം, രേവതി തന്റെ പല്ല് മുഴുവൻ കാണിച്ചു പുഞ്ചിരിച്ചു കൊണ്ട്, ഹരിയുടെ കഴുത്തിലൂടെ കൈ ഇട്ട് ചുറ്റിപ്പിടിച്ച ശേഷം, അവന്റെ ഇടത് കവിളിൽ, പരിസരം നോക്കാതെ അമർത്തി ഉമ്മ വച്ചു രേവതി ഉറക്കെ പറഞ്ഞു : ലവ് യൂ ടാ തെണ്ടി ചെക്കാ………….
ഹരി കണ്ണ് മിഴിച്ചു കൊണ്ട് വാ പൊളിച്ച്, നിന്ന നിൽപ്പിൽ നിന്നും കുറച്ചു നിമിഷങ്ങൾ… തന്റെ നാണം കുണുങ്ങി പെണ്ണ് തന്നേ ആണോ ഇത് എന്ന ചോദ്യം മനസ്സിൽ ചോദിച്ചു കൊണ്ട്…..
ഡാൻസ് അറിയാത്ത ഹരി… അന്ന് ആദ്യമായി തന്റെ ഭാര്യയുടെ ചിരിച്ചു സന്തോഷിച്ച മുഖം കണ്ട്, അവളുടെ കൂടെ ചേർന്ന് നിന്ന് എന്തൊക്കെയോ സ്റ്റെപ് വച്ച് കൊണ്ടിരുന്നു……….. അവന്റെ കണ്ണിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ….. അവന്റെ ഭാര്യ രേവതി മാത്രം…….
