വിദേശികൾ അടക്കം , പത്തു മുപ്പത് പേര് അടങ്ങിയ കൂട്ടത്തിന് മുന്നിൽ, രേവതി നൃത്തം അവസാനിപ്പിച്ച്, കൈ കൂപ്പികൊണ്ട് നോക്കിയപ്പോൾ കണ്ടത്, വിടർന്ന മുഖവുമായി സന്തോഷത്തോടെ, തന്റെ നൃത്തം കാണാൻ ഇരുന്ന ആളുകളെ നോക്കി, അവരോടൊപ്പം തന്നേ കയ്യടിക്കുന്ന ഹരിയെ…. അല്ലെങ്കിൽ തന്റെ ഭർത്താവിനെ ആണ്……… അവന്റെ സന്തോഷത്തിൽ ഉണ്ടായിരുന്നു, തനിക്ക് കിട്ടിയ കയ്യടികൾക്ക് തന്നെക്കാൾ ഏറെ അവനെ സന്തോഷിപ്പിക്കുന്നു എന്ന് …
അന്ന് കിട്ടിയ പതിനായിരം രൂപയുടെ ചെക്ക്, ഹരിയുടെ കയ്യിൽ കൊടുത്ത്, അവന്റെ കാല് തൊട്ട് വന്ദിച്ച തന്നേ, സൈറ നോക്കി നിൽക്കെ ആണ് വാക്കുകൾക്കായി പരതി, നിറ കണ്ണുകളോടെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു .
അതിന് ശേഷം ആ ചെക്ക്, സൈറയുടെ കയ്യിൽ നിർബന്ധിച്ച് പിടിപ്പിച്ച ശേഷം ഹരി പറഞ്ഞു : ഇത് മാമിന് അവകാശപ്പെട്ടതാണ്…… വേണ്ട എന്ന് പറയരുത്…..
സൈറ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ സൈറയെ കെട്ടിപിടിച്ചു……..
അവൻ വീണ്ടും പറഞ്ഞു : താങ്ക് യൂ മാം……
ആ സീനിന് നിറ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് രേവതി കാഴ്ചക്കാരി ആയി നിന്നു.
രേവതി അവന്റെ മാറിൽ ചാഞ്ഞു കിടന്ന് ആ രംഗങ്ങൾ ഓർക്കുന്നതിനിടയിൽ ആണ്….
ഹരി : ശേ……എന്നെ പോലെ പ്രാരാബ്ദം നിറഞ്ഞ ഒരുത്തനെ കെട്ടിയില്ലാരുന്നു എങ്കിൽ, എവടെ എത്തിയേനെ എന്റെ പെണ്ണ്… അല്ലേടി………
അവന്റെ മാറിൽ പെട്ടെന്നു മുഖം വലിച്ചെടുത്തു കൊണ്ട് ഹരിയുടെ മുഖത്തേക്ക് നോക്കി രേവതി……
പക്ഷെ, സങ്കടം ആയിരുന്നില്ല അവളുടെ കണ്ണുകളിൽ, ആളി കത്തുന്ന അവനെ ദഹിപ്പിക്കാൻ ഉതകുന്ന ദേഷ്യം ആയിരുന്നു……..
ഹരി എന്തെങ്കിലും പറയുന്നതിന് മുൻപേ, പടെ…. പടെ…. ഹരിക്ക് തന്റെ രണ്ടു കൈ കൊണ്ടും കൊടുത്തു അവന്റെ കയ്യിലും തുടയിലുമായി കുറേ തല്ല്….
ഹരി ഉറക്കെ പറഞ്ഞു : എടീ വേദനിക്കുന്നു…. ആാാാ…. ഊഓഫ്… പതുക്കെ…. അമ്മേ…… അയ്യോ…..അയ്യോ… ആാാ….
ഇതേ സമയത്ത് ആണ്, വർക്ക് ഔട്ട് ഡ്രെസ്സിൽ ഈ കാഴ്ചയും കണ്ടു കൊണ്ട് സൈറ അങ്ങോട്ടേക്ക് കയറി വരുന്നത്.
ഇത്രയും ദിവസങ്ങൾ മതിയായിരുന്നു, കോളിങ് ബെൽ അടിക്കാതെ, അനുവാദം ചോദിക്കാതെ തനിക്ക് ഈ വീട്ടിലേക്ക് കടന്ന് വരാൻ അധികാരം ഉണ്ട് എന്ന് സൈറ ഉറപ്പിക്കാൻ………
സൈറ ഹരിക്ക് ബോസ് ആണെങ്കിൽ കൂടെ, ഹരിയുടെ ബോസ് എന്നതിൽ ഉപരി അടുത്ത കൂട്ടുകാരി, അല്ലെങ്കിൽ ചേച്ചിയായി മാറാൻ ഇത്രയും ദിവസങ്ങൾ മതിയായിരുന്നു രേവതിക്ക്….
അതുകൊണ്ട് തന്നേ, സൈറയെ കണ്ടിട്ടും രേവതി നിർത്തിയില്ല… രേവതി ദേഷ്യത്തിൽ അലറി ചോദിച്ചു : എന്താടാ പട്ടീ പറഞ്ഞത്…..
ഹരി വേദന കടിച്ചു പിടിച്ച് പറഞ്ഞു : ഒന്ന് തമാശിക്കാനും പറ്റില്ലേ….
രേവതി പല്ല് കടിച്ചു കൊണ്ട് : അന്റെ ഒരു തമാശ…. തെണ്ടി…. പട്ടി… ചെറ്റേ..
ഹരി ഇളിച്ചു കൊണ്ട് സൈറയെ നോക്കി പറഞ്ഞു : മാം…. ഇവളെ ഇനി ജിമ്മിന് വിട്ടാൽ ശരിയാവില്ല… പണ്ടത്തെ പോലെ അല്ല… നല്ല വേദന ഉണ്ട് തല്ലിന്…….
സൈറ മുന്നിലെ സോഫയിൽ ഇരുന്ന് കൊണ്ട് ചിരിച്ചു ചോദിച്ചു , : അത് ശരീ… ഇത് സ്ഥിരം പരുപാടി ആയിരുന്നോ?…
പ്ലേ മാറ്റിൽ ഇരുന്ന് കൊണ്ട് തങ്ങളെ നോക്കി ചിരിക്കുന്ന ആദിയെ നോക്കി ഹരീ പറഞ്ഞു : നീയും ചിരിക്കാണ് അല്ലെ ചെക്കാ… നാണം വേണം… സ്വന്തം തന്തയെ, തള്ള തല്ലുന്നത് കണ്ട് ചിരിച്ചോണ്ടിരിക്കാണ് അവൻ…
അതുകൊണ്ടൊന്നും അവളുടെ കലി അടങ്ങിയിരുന്നില്ല……. സൈറയുടെ മുന്നിൽ വച്ച്, ഹരിയുടെ കവിളിൽ അമർത്തി കടിച്ചു…….
” അമ്മേ…….. ആആആആ ….. “… എന്ന് വേദന എടുത്ത് ഹരിക്ക് അലറേണ്ടി വന്നു……
ഈ വട്ടം വേദന എടുത്ത്, ഹരിയുടെ കണ്ണ് നിറഞ്ഞിരുന്നു……..
