ഹരിയുടെ ഇടത് വശത്തായി ഇരുന്നിരുന്ന സൈറ പതിയെ രേവതി കേൾക്കാത്ത രീതിയിൽ ചോദിച്ചു : കഴിക്കുന്നോ?..
ഹരി ഉടൻ തന്നേ തല ആട്ടി ” വേണ്ട ” എന്ന രീതിയിൽ……..
സൈറ കൈ ഉയർത്തി……….. സിഗ്നൽ കാണിച്ചു…
ബിയറർ വരുന്നതിനു മുൻപ് സൈറ ഹരിയുടെ ചെവിയിൽ ചോദിച്ചു : ഹരി വണ്ടി ഓടിക്കില്ലേ…. ഞാൻ കഴിക്കാൻ പോവാണ്…….
ഹരി ഒരു പുഞ്ചിരിയോടെ ഓടിക്കാം എന്ന അർത്ഥത്തിൽ തല ആട്ടി….
സൈറ പതിയെ വീണ്ടും ഹരിയുടെ ചെവിയിൽ ചോദിച്ചു : രേവതിക്ക് കൊടുക്കണോ ?…
ഹരിയുടെ തോളിൽ തല ചായ്ച്ചു കൊണ്ട്, നടുവിൽ തുള്ളി ചാടി ഡാൻസ് കളിക്കുന്ന ആൺ പെൺ കൂട്ടത്തിലേക്ക് കണ്ണ് നട്ട് കൊണ്ട്, കാലിൽ പാട്ടിനു തല പിടിച്ച് ഇരുന്നിരുന്ന രേവതി അത് കേട്ടില്ല…..
” വേണോ…. വേണ്ടയോ”… ഹരി മനസ്സിൽ ചോദിച്ചപ്പോൾ, ചെറിയ കുസൃതി ഉണർന്നു…..
അവൻ പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ കൊണ്ട് ” ഓക്കേ… അല്ലെങ്കിൽ കൊടുത്തോളാൻ ” പറഞ്ഞു……
സൈറയും പുഞ്ചിരിച്ചു……
അടുത്ത് വന്ന ബിയററിനോട് ചെവിയിൽ കുറച്ചു നീളത്തിൽ നിർദേശങ്ങൾ നൽകി സൈറ….
” മോഹിതോ… പിനാ കോളാടാ” ഈ രണ്ടു വാക്കുകളും, ഉണ്ടാക്കേണ്ട നിർദേശങ്ങളും ആയിരുന്നു അത്…
മോഹിതോ ടി വിയിൽ മാത്രം കണ്ടിട്ടുണ്ട് ഹരി, രണ്ടാമത്തെ സാധനം ആദ്യമായി ആണ് ഹരി കേൾക്കുന്നത്….
ഒരുവട്ടം വീട്ടിൽ ബിയർ ടേസ്റ്റ് ചെയ്യിപ്പിക്കാൻ നോക്കി, മനഃപൂർവം അല്ലെങ്കിൽ കൂടെ അത് തന്റെ മുഖത്തേക്ക് തുപ്പി വിട്ടവൾ ആണ് തന്റെ ഭാര്യ……. അതറിയാവുന്നത് കൊണ്ട് തന്നേ…. ഹരിക്ക് ആകാംഷ ഏറി….
ഹരിക്ക് ഒരു കോക്കും…. ബാക്കി രണ്ടെണ്ണം സൈറക്കും രേവതിക്കും മുന്നിലായി ബിയറർ കൊണ്ട് വച്ചു….
കണ്ടാൽ, പൈനാപ്പിൾ ജ്യൂസ് പോലെ തോന്നുന്ന ഗ്ലാസിൽ നിന്നും രേവതി സ്ട്രോ ചുണ്ടിൽ വച്ച് ഉള്ളിലേക്ക് ഒരു സിപ് വലിച്ചു….
ഹരിയോടൊപ്പം, സൈറയും ഒരേ സമയം ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… രേവതിയുടെ ഭാവം അറിയാൻ ആയി……
ആദ്യ സിപ് എടുത്ത ശേഷം ഒന്ന് നാവ് നൊട്ടി നുണച്ചു കൊണ്ട് ഹരിയെ നോക്കി…
ഹരി ചോദിച്ചു : എങ്ങിനുണ്ട്?….
രേവതി : ചെറിയൊരു ചവർപ്പ് ഉണ്ട്… ബാക്കി അടിപൊളി…..
രേവതി വീണ്ടും നീട്ടി വലിച്ചു കൊണ്ട് സിപ് എടുത്തു….
ഹരി കള്ള ചിരിയോടെ സൈറയെ നോക്കിയപ്പോൾ അതേ ചിരിയുമായി സൈറയും തിരിച്ചു നോക്കി…..
” മാം ഇങ്ങോട്ട് ഇടക്കിടക്ക് വരാറുണ്ടല്ലേ “…. ഹരി ചോദിച്ചു…
സൈറ : ഈ നാട്ടിൽ ഓപ്ഷൻസ് കുറവല്ലേ ഹരീ…
ഹരി : കുടിച്ച ദിവസം എന്ത് ചെയ്യും?..
സൈറ : രണ്ടെണ്ണം വരെ ഓകെ… ഞാൻ ഡ്രൈവ് ചെയ്യും… അതിൽ കൂടുന്ന ദിവസം ഇവിടെ നമ്മുടെ കമ്പനിക്ക് റൂം ഉണ്ട്….. അവിടെ ക്രാഷ് ചെയ്യും…..
ഹരി കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല…. കാരണം ഇത്ര വലിയ ഹോട്ടലിൽ, കമ്പനിയുടെ റൂമിൽ എപ്പോൾ വേണമെങ്കിലും നിൽക്കാൻ തന്റെ ബോസിന് പറ്റും എന്നത് ചെറിയ വാർത്ത അല്ലായിരുന്നു….
സൈറ രേവതിയോട് : എങ്ങിനുണ്ട് രേവതി?… ഇഷ്ടപ്പെട്ടോ ഇവിടെ ?..
രേവതി : പിന്നെ…. അടിപൊളി…….
സൈറ : കണ്ടിട്ട് ഡാൻസ് ചെയ്യണം എന്നുണ്ട് തോന്നുന്നു….
രേവതി ഇപ്പോഴും തുള്ളി കളിക്കുന്ന കൂട്ടത്തെ നോക്കി : അവര് അവിടെ ചുമ്മാ തുള്ളി കളിക്കല്ലേ…..
സൈറ ഹരിയോട് : ഒന്ന് കൊണ്ട് പോ ഹരീ….
ഹരി ഞെട്ടലോടെ : ഞാനോ…. ഡാൻസോ?…
സൈറ ഹരിയെ ഒന്ന് തുറിച്ചു നോക്കി, പതിയെ എഴുന്നേറ്റു….. അപ്പോഴേക്കും രേവതി ഗ്ലാസ് കാലിയാക്കി കഴിഞ്ഞിരുന്നു……..
സൈറ രേവതിയുടെ അടുത്തേക്ക് നടന്ന് ചെന്ന് തന്റെ കൈ നീട്ടി പറഞ്ഞു : രേവതി വാ…. നമുക്ക് ഡാൻസ് ചെയ്യാം…… ഹരി ഇവിടെ ഇരിക്കട്ടെ…
രേവതി ഹരിയെ തല ഉയർത്തി നോക്കി വ്യത്യസ്തമായ ഒരു ചിരിയോടെ….
ആ ചിരിയിൽ, അവളുടെ കണ്ണുകളിൽ നിന്നും ഹരിക്ക് മനസ്സിലായി, തന്റെ പെണ്ണിന് ചെറുതായി തലക്ക് പിടിച്ചിട്ടുണ്ട് എന്ന്………….
