പാമ്പും കോണിയും – 3 40

 

 

ഹരി : അതാണ് മോളെ വർക്ക്‌ ഔട്ടിന്റെ ഗുണം… അല്ല….ഇങ്ങോട്ട് വന്നിരുന്നോ?…

 

രേവതി : വന്നിരുന്നു. ഞാൻ ഡാൻസ് എടുക്കുന്നത് കുറേ നേരം നോക്കി നിന്നു… പിന്നെ ഞാൻ അങ്ങോട്ട് പോയി. വിളിച്ചിട്ട് ആണുട്ടോ പോയത്. ഗാർഡൻ സെറ്റ് ചെയ്യാൻ എന്തൊക്കെയാ വേണ്ടത് എന്നൊക്കെ ചോദിച്ചു…. എനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുത്തു…. പിന്നെ എന്നോട് ചെടികൾ വാങ്ങാൻ കൂടെ വരാൻ പറഞ്ഞിട്ടുണ്ട്………

 

ഹരി കലിപ്പോടെ : അത് ശരി… എന്നെ 6 മണി വരെ ഇരുത്തി പണി എടുപ്പിച്ച്, മൂന്ന് മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങി ഗാർഡനിങ് ആയിരുന്നല്ലേ മാഡത്തിന്റെ പണി……

 

 

ഹരി ബാഗ് തുറന്ന്, സൈറയുടെ ലാപ്ടോപ് എടുത്ത് രേവതിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു : ഇതൊന്ന് കൊണ്ട് കൊടുത്ത് വാടീ…കഴുത്ത് വേദനിക്കുന്നു. ഇന്ന് മൊത്തം ഈ കോപ്പ് ലാപ്പിന്റെ മുന്നിൽ ആർന്നു….

 

 

രേവതി പുഞ്ചിരിച്ചു കൊണ്ട് ലാപ്ടോപ് വാങ്ങി പുറത്തേക്ക് നടന്നു…

 

 

കുറച്ചു നേരത്തിനു ശേഷം ആദിയെ മടിയിൽ ഇരുത്തി കളിപ്പിക്കുമ്പോൾ ആണ്, രേവതി വരുന്നത്, കൂടെ സൈറയും ഉണ്ടായിരുന്നു, ഒരു ബനിയനും കുട്ടി ട്രൗസറും ഇട്ട്…..

 

 

സൈറയുടെ മുഖഭാവത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ ഹരി ആദിയെയും എടുത്ത് എഴുന്നേറ്റ് പതിയെ പറഞ്ഞു : ഗുഡ് ഈവെനിംഗ് മാം?……..

 

 

തിരിച്ച് ഒന്നും പറയാതെ കൂർപ്പിച്ചു നോക്കി കൈകൾ കെട്ടി നിൽക്കുന്ന സൈറയെ കണ്ട് ഹരി ഒന്ന് പതറി…

 

 

സൈറ അൽപം ഉച്ചത്തിൽ ആണ് പറഞ്ഞത് : ഹരീ…… ദിസ്‌ ഈസ്‌ ടൂ ബാഡ്…….. ഞാൻ ഹരിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല…

 

 

ഹരി കാര്യം മനസ്സിലാവാതെ : എന്താ മാം…… ഞാൻ ഫീഡ് ചെയ്ത ഡാറ്റയിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?..

 

സൈറ : ഞാൻ ഹരിയെ അല്ലെ ലാപ് ഏൽപ്പിച്ചത്. അപ്പോൾ അത് കൊണ്ട് വന്ന് തരേണ്ടതും ഹരി അല്ലെ. ഞാൻ തന്ന ഇൻസ്‌ട്രേക്ഷനും അത് തന്നേ ആയിരുന്നില്ലേ….. ഇനി അതല്ലാ……പറ്റില്ലെങ്കിൽ ഓഫീസിൽ വച്ചാൽ പോരായിരുന്നോ?..

 

 

” ടൂ ബാഡ് ഫ്രം യൂ ഹരീ “… ഇത്രയും പറഞ്ഞു സൈറ കലിപ്പിട്ട് ഇറങ്ങി പോയി

 

 

കാര്യം മനസ്സിലാവാതെ ഹരി രേവതിയെ സംശയത്തോടെ നോക്കി…..

 

 

രേവതി പറഞ്ഞു : എനിക്കൊന്നും മനസ്സിലായില്ല ഹരീ…….. ഞാൻ ലാപ് കൊണ്ട് കൊടുത്തപ്പോൾ, എന്നോട് ചോദിച്ചു ഞാൻ എന്തിനാ കൊണ്ട് വന്നത്. ഹരിയോട് കൊണ്ട് തരാൻ അല്ലെ പറഞ്ഞെ….. വീട്ടിലെ പണി ഹരി ചെയ്യാറുണ്ടോ എന്നൊക്കെ….. പിന്നെ ഹരിയെ കാണണം എന്ന് പറഞ്ഞു എന്റെ പിന്നാലെ അപ്പോൾ തന്നേ ചാടി എഴുന്നേറ്റ് പൊന്നു……..

 

 

അപ്പോഴാണ് ഹരിക്ക് കാര്യം പിടി കിട്ടിയത്…….. ” അതായിരുന്നോ?… അതിനായിരുന്നോ ഈ ഷോ”…..

 

 

എന്തായാലും, തന്റെ ഭാര്യ രേവതിയുടെയും, തന്റെ മകന് തിരിച്ചറിയാൻ പ്രായം ആയില്ല എങ്കിൽ കൂടെ, അവരുടെ മുന്നിൽ വച്ച് സൈറ ഉണ്ടാക്കിയ സീൻ ഹരിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല…….

 

 

ഹരി ഉടനെ ഫോൺ എടുത്ത് ജെറിനെ ഫോൺ വിളിച്ച് കാര്യം ഉച്ചത്തിൽ, ദേഷ്യത്തോടെ കാര്യങ്ങൾ പറഞ്ഞു.

 

 

കലി കയറിയ ഹരി ഉച്ചത്തിൽ ആണ് സംസാരിച്ചത്…………….

 

ഹരി തുടർന്നു : അച്ചായോ… അപ്പോൾ ഇന്നത്തോടെ തീർന്നു പി എ പണി. എനിക്ക് വേണ്ട ആ 10000. വേറെ ആളെ നോക്ക് . എന്റെ ഭാര്യടേം, കുട്ടിടേം മുന്നിൽ വച്ച് ഇമ്മാതിരി സീൻ ഉണ്ടാക്കിട്ട് എന്നെ കൊണ്ട് പറ്റില്ല ഇനി അവളുടെ മുന്നിൽ കുനിഞ്ഞു നിൽക്കാൻ…….. എന്റെ ചെക്കൻ കരഞ്ഞാൽ ഉണ്ടല്ലോ.. എന്റെ കയ്യിന്നു പോവും……..

 

 

തിരിച്ച് ഒന്നും കേൾക്കാൻ നിൽക്കാതെ, ഹരി ഇത്രയും പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു….

 

 

രേവതിക്ക് ചോദിക്കണം എന്നുണ്ടാർന്നു ” ഹരി തൊള്ള ഇട്ടിട്ടല്ലേ ആദി കരഞ്ഞത് എന്ന് “. പക്ഷെ പരിചയപ്പെട്ട നാൾ മുതൽ, അവനെ ഇത്രയും ദേഷ്യത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രേവതി ഒന്നും മിണ്ടാൻ നിന്നില്ല………..

Leave a Reply

Your email address will not be published. Required fields are marked *