കെവിൻ സ്വയം പരിചയപ്പെടുത്തി……… ഹരി തിരിച്ചും…….
അവർക്കുള്ള ഡ്രിങ്ക്സ് കൂടെ അങ്ങോട്ടേക്ക് വന്നു……..
കെവിന്റെ ചിരിച്ച മുഖത്തോടെ ഉള്ള ഉള്ള് തുറന്നുള്ള സംസാരം, ഹരിയും അവനോട് നന്നായി സംസാരിച്ചു തുടങ്ങിയിരുന്നു. അതിനിടയിൽ ആണ് കെവിന്റെ ചോദ്യം വരുന്നത് ” ഹരിയെന്താ കോക്, ഹോട് ഇല്ലേ?..”
രേവതി കേട്ടു കൊണ്ട് തന്റെ തൊട്ടടുത്ത് ഇരിക്കുന്നത് കൊണ്ട് തന്നേ ഹരി പറഞ്ഞു : ബിയർ കഴിക്കും…. പക്ഷെ, തിരിച്ചു വണ്ടി ഓടിക്കാൻ ഉള്ളതാ…. അറിയാലോ ഈ നാട്ടിലെ ചെക്കിങ്?…
കെവിൻ തല ആട്ടി കൊണ്ട്,: ആ പറഞ്ഞത് കറക്റ്റാ…. അതിനൊക്കെ നമ്മുടെ സ്ഥലം….. ഗോവ…. ആ പേടി പേടിക്കണ്ട….
മലയാളികൾ ആണെങ്കിൽ കൂടെ, ജനിച്ചതും വളർന്നതും എല്ലാം ഗോവയിൽ ആണെന്ന് കെവിൻ ആദ്യമേ പറഞ്ഞിരുന്നു…
ഹരി ഒന്ന് രേവതിയെ നോക്കിയിട്ട് പറഞ്ഞു : ഒരു ദിവസം അങ്ങോട്ട് വരണം, ഗോവക്ക്……..
കെവിൻ ചിരിച്ചു കൊണ്ട് ഹരിയുടെ തോളിൽ തട്ടി പറഞ്ഞു : ഒരു ദിവസമോ?… ഒരു ദിവസം കൊണ്ട് എന്ത് ആവാൻ ആണ്…. ഹരി മിനിമം പത്തു ദിവസം പ്ലാൻ ചെയ്ത് വാ… വരുമ്പോൾ എന്നെ വിളിച്ചാൽ മതി… ഫുൾ സെറ്റ് ചെയ്ത് തരാം…….
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഡാൻസ് ഫ്ലോറിൽ ആളുകളുടെ എണ്ണം കൂടി വന്നു തുടങ്ങിയിരുന്നു..
കെവിൻ : പറയാൻ മറന്നു…. മാൻ…. രേവതി ഒരു രക്ഷയും ഇല്ലാട്ടോ… സ്ട്രീറ്റ് ഡാൻസിൽ പുലി ആയ എന്നെ വെള്ളം കുടിപ്പിച്ചില്ലേ രേവതി…
രേവതി നാണത്തോടെ ഹരിയുടെ കയ്യിലേക്ക് മുഖം ചേർത്തു അത് കേട്ടിട്ട്…
ഹരി അഭിമാനത്തോടെ അവളെ നോക്കി ചിരിച്ചു …..
ഹരി : സ്ട്രീറ്റ് ഡാൻസ് എന്ന് പറഞ്ഞാൽ, സ്റ്റെപ് അപ് സിനിമയിൽ ഒക്കെ ഉള്ള….
കെവിൻ ” അതേ ” എന്ന് പറഞ്ഞു കൊണ്ട് തന്റെ ഫോൺ എടുത്ത് അവന്റെ ഒരു ഡാൻസ് വീഡിയോ പ്ലേ ചെയ്ത് ഹരിക്ക് നേരെ നീട്ടി…..
ഈ സമയം അൽവിനെയും കൂട്ടി സൈറ ഡാൻസ് ഫ്ലോറിലേക്ക് നടന്നിരുന്നു…….
വീഡിയോ കണ്ട ഹരിയും രേവതിയും കണ്ണോട് കണ്ണ് നോക്കി മിഴിച്ചിരുന്നു… അത്രക്കും അടിപൊളി ആയിരുന്നു കെവിന്റെ ബ്രേക്ക് ഡാൻസ്………..
ഫോൺ കെവിന് തിരിച്ചു കൊടുക്കുമ്പോൾ ഹരി പറഞ്ഞു : വാവ്… സൂപ്പർ മാൻ….
കെവിൻ ചിരിച്ചു കൊണ്ട് പറഞ്ഞു : താങ്ക് യൂ ബ്രോ…….
പിന്നെ തുടർന്നു : സത്യം പറയാലോ ഹരീ …. രേവതിയെ ഇന്നിവിടെ കാണണെ എന്ന്, കർത്താവിനോട് പ്രാർത്ഥിച്ചാ ഞാൻ വന്നത്…. ഐ മീൻ… സാറ്റർഡേ ആയത് കൊണ്ട്… അന്ന് പറഞ്ഞിരുന്നു….സാറ്റർഡേയ്സ് വരാറുണ്ട് എന്ന്……
തന്നേ നോക്കിയിരിക്കുന്ന ഹരിയെയും രേവതിയെയും നോക്കി കെവിൻ തുടർന്നു : സത്യം പറയാലോ, എനിക്ക് ഡാൻസ് എന്ന് പറഞ്ഞാൽ പ്രാന്താണ്… അതുകൊണ്ട് ആവണം, രേവതിയെ പോലെ ഒരു എക്ഷ്പെർട്ടിന്റെ കമ്പനി ക്ലബ്ബിൽ വച്ച് കിട്ടുന്നത്, ഇത് ആദ്യം ആണ്……. ടു ബി ഫ്രാങ്ക് മാൻ… യുവർ വൈഫ് ഈസ് ഡാം ഗുഡ്……
ഉടനടി ഹരി ചിരിച്ചു പറഞ്ഞു : ഐ നോ…………
രേവതി സന്തോഷത്തോടെ ഹരിയെയും കെവിനെയും നോക്കി പുഞ്ചിരിച്ചു.
കെവിൻ അൽപ്പം നിരാശയോടെ ആണ് ചോദിച്ചത് : പിന്നെ, ഇന്ന് ഒരു ഡ്യൂവൽ എക്സ്പെക്റ്റ് ചെയ്താ ഞാൻ വന്നത് തന്നേ…. പക്ഷെ ഹരി ഉള്ളത് കൊണ്ട്, അതിനൊരു ചാൻസ് ഇല്ല അല്ലെ?…
കെവിൻ ഹരിയെയും രേവതിയെയും മാറി മാറി നോക്കി…..
ഹരി തന്നേ പിടിച്ചിരിക്കുന്ന രേവതിയെ നോക്കി, അതിന് ശേഷം അവനോട് പറഞ്ഞു : എനിക്ക് ഡാൻസ് അറിയില്ല…. അത്കൊണ്ട്, രേവതിയുടെ ഇഷ്ടം….. ഇവൾക്ക് ഡ്യൂവലിന് താല്പര്യം ഉണ്ടെങ്കിൽ, എനിക്കും പ്രോബ്ലം ഇല്ല….
ഹരിയുടെ വാക്കുകൾ കേട്ട് രേവതി അത്ഭുതപ്പെട്ടു………
ഹരിയുടെ ഈഗോ ഇവിടെ ഹരിയുടെ അസൂയയെ മറികടന്ന സാഹചര്യം ആയിരുന്നു അത്. അല്ലെങ്കിൽ, തനിക്ക് അസൂയ ഒന്നും ഇല്ല എന്ന് തന്റെ ഭാര്യയുടെ മുന്നിൽ തെളിയിക്കാൻ ആയൊരു അവസരം ആയി തന്നേ അവൻ ഇതിനെ കണ്ടു.
