ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : അത് ശരീ… ഇന്നലെ നടന്നത് ഒക്കെ ഓർമ ഉണ്ടല്ലേ?….
രേവതി : അതൊക്കെ ഓർമ ഉണ്ട്……
ഹരി പുഞ്ചിരിച്ചു കൊണ്ട് മുഖം കുനിച്ച്, തല ചൊറിഞ്ഞു പറഞ്ഞു : സത്യം പറഞ്ഞാൽ, പേര് എനിക്കും അറിയില്ല… പക്ഷെ നീ ഉദ്ദേശിച്ച സാധനം തന്നേ ആണ്……
രേവതി ദേഷ്യം നിറഞ്ഞ മുഖവുമായി പറഞ്ഞു : ചേച്ചീനെ കാണട്ടെ ഇന്ന്……. കൂട്ട് നിന്ന നിനക്കും ഉണ്ട്…………
രേവതിയുടെ ദേഷ്യം കപടമാണ് എന്ന് മനസ്സിലാക്കി ഹരി അവളുടെ കൈ പിടിച്ച് തന്റെ ദേഹത്തോട്ട് ചേർത്ത് പറഞ്ഞു : അതിനിപ്പോൾ എന്താ ഉണ്ടായത്?… ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ…..
രേവതിക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു : എന്നാലും..
ഹരി : എന്ത് എന്നാലും… ഒരു എന്നാലും ഇല്ല…. എന്റെ പെണ്ണിനെ ഇങ്ങനെ ചിരിച്ച്, സന്തോഷിച്ച് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല……
ഹരി : എന്നെ കിസ്സ് അടിച്ചത് ഓർമ്മയുണ്ടോ?….
രേവതിയുടെ മുഖത്ത് നാണം വിരിഞ്ഞു… അവൾ മൂളിയ ശേഷം ചോദിച്ചു: മ്മ്മ്മ്….. ഇന്നലെ….. അടിപൊളി ആയിരുന്നു… ശോ… ഇങ്ങനെയും ഉണ്ടല്ലേ ലൈഫ്..
ഹരി അൽപം നിരാശയോടെ ആണ് പറഞ്ഞു : ഉണ്ട്…. പക്ഷെ……. എപ്പോഴും….
ഹരി പെട്ടെന്ന് നിർത്തിയപ്പോൾ, രേവതി അവനെ കഴുത്തിലൂടെ കൈ ഇട്ട് മുറുക്കി പറഞ്ഞു : എനിക്ക് അറിയാം ഹരീ… പക്ഷെ….ഇന്നലെ എന്റെ ചെക്കന്റെ കൂടെ ഡാൻസ് ചെയ്തത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം ആയിരുന്നു….
ഹരി തന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് ചേർക്കാൻ തുടങ്ങിയതും അവൾ മൂക്ക് വികസിപ്പിച്ചു പറഞ്ഞു : പോയി പല്ല് തേച്ച് വാടാ തെണ്ടി…….
” തുടങ്ങി വൃത്തി രാക്ഷസി “… ഹരി മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു അവളെ വിട്ട് നടന്നു…
പക്ഷെ അതിനു മുൻപ്, ഹരി അവളുടെ കവിളിൽ നുള്ളി പറഞ്ഞു : ഇന്നലെ രാത്രി കുറേ പ്രതീക്ഷിച്ചാണ് വന്നേ… വന്നതും ഉറക്കം ആയി… ഇന്നിനി ഉറങ്ങാം എന്ന് കരുതണ്ട ട്ടോ….
രേവതി കളിയായി പറഞ്ഞു : മ്മ്മ്മ്….. ആദ്യം പോയി ഫ്രഷ് ആയി വാ നീ…….
ഉച്ച കഴിഞ്ഞു സൈറ വന്നു, രേവതിയെ കൂട്ടി കൊണ്ട് പോവാൻ… നാളെ മുതൽ വർക്ക് ഔട്ടിനു പോവാൻ ഉള്ള വസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി…
ഇറങ്ങുന്നതിനു മുൻപ്, ഹരി രേവതിയോട് സ്വകാര്യം ആയി, കയ്യിൽ എടിഎം കാർഡ് കൊടുത്തു പറഞ്ഞു : മാമിനെ കൊണ്ട് ഒരു കാരണവശാലും ചിലവാപ്പിക്കരുത്… കേട്ടല്ലോ…..
പക്ഷെ രേവതി തിരിച്ചു വന്ന് ഹരിയുടെ കയ്യിൽ എടിഎം തിരിച്ചു കൊടുത്തു പറഞ്ഞു : സമ്മതിച്ചില്ല ഹരീ… ഞാൻ എന്താ ചെയ്യാ…
ഹരി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു : ശ്ശെടാ…. എന്താപ്പോ ചെയ്യാ…
രേവതിക്കും ഉത്തരം ഉണ്ടായിരുന്നില്ല….
……………………………………………………………..
പിറ്റേന്ന് ഓഫീസിൽ ഫീൽഡ് വർക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഹരിക്ക് കുറച്ചു പണികൾ കൊടുത്ത് സൈറ ഇറങ്ങാൻ നേരം ഹരി പതിയെ സൈറയെ വിളിച്ചു : മാം….
തിരിഞ്ഞു നിന്ന് കൊണ്ട് : യെസ്…
ഹരി തല ചൊറിഞ്ഞു പറഞ്ഞു : മാം… ഒരുപാട് പൈസ ചിലവാക്കുന്നുണ്ട് രേവതിക്ക് വേണ്ടി… അത്…. എത്ര….
സൈറയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സൈറ പറഞ്ഞു : ഹരീ… സത്യം പറയാം…. ഇവിടെ എനിക്ക് ഫ്രണ്ട്‌സ് എന്ന് പറയാൻ വളരെ കുറച്ച്… അല്ലെങ്കിൽ ഇല്ലാ എന്ന് തന്നേ പറയാം.. എല്ലാരും പൂനെ.. ബാംഗ്ലൂർ, ഡൽഹി ഇവടെ ഒക്കെ ആണ്……
ഹെഡ് ഓഫീസിൽ നിന്ന് പുതിയ ഇൻസ്‌ട്രേക്ഷൻസ് വരുന്ന വരെ എനിക്ക് ഇവിടെ തുടർന്നെ പറ്റൂ… ഹരിക്ക് അറിയാം, ഇവിടെ അതിന് മാത്രം ഉള്ള പണി ഒന്നും ഇല്ല.. സത്യം പറയാലോ, യാദൃശ്ചികം ആണെങ്കിൽ കൂടെ, ഞാൻ തന്റെ അയൽക്കാരി ആവുകയും, രേവതിയെ പരിചയപ്പെടുകയും…… മ്മ്മ്മ്മ്……. എനിക്ക് വല്ലാതെ ഇഷ്ടമായി രേവതിയെ… അല്ലെങ്കിൽ എന്താ പറയുക… ഇത്ര നിഷ്കളങ്കമായി ചിന്തിക്കുന്ന, സംസാരിക്കുന്ന……. എന്റെ ഫ്രണ്ട്‌സ് സർക്കിളിൽ പോലും ആരും ഇല്ല രേവതിയെ പോലെ………
