പാമ്പും കോണിയും – 3 40

 

ഓഫീസിൽ സൈറയുടെ ചിരിച്ച മുഖവും, തന്നോട് മയത്തിൽ പെരുമാറാൻ തുടങ്ങിയതും, സൈറ തരുന്ന ജോലി തന്നേ കൊണ്ട് ആവുന്ന വേഗത്തിൽ ചെയ്ത് തീർക്കാൻ അവൻ ശ്രമിച്ചു.

 

 

അയൽവാസി എന്നതിനപ്പുറം, തന്റെ ഭർത്താവിന്റെ ബോസ് എന്ന ഒരു ജാടയും തന്നോട് കാണിക്കാത്ത, ഒരു കൂട്ടുകാരിയെ, അനിയത്തിയെ പോലെ പെരുമാറുന്ന സൈറയുമായി, രേവതിയും നന്നായി അടുത്തു കൊണ്ടിരുന്നു….

 

 

ഏത് നേരവും ഉള്ള ചേച്ചിയെ പറ്റിയുള്ള പറച്ചിൽ കാരണം, ഹരിക്ക് രേവതിയോട് പറയേണ്ടി വന്നു ” അന്റെ ഒരു ചേച്ചി “………

 

 

രേവതിയോട് തന്നേ ഒറ്റി കൊടുക്കാത്തതിന്റെ നന്ദി കൂടെ ഹരിക്ക് സൈറയോട് ഉണ്ട് ….

 

കാരണം…..” ജെറിനുമായി വീക്കെൻഡ് കള്ളടി കഴിഞ്ഞു വീട്ടിൽ എത്തിയ അന്ന്, രേവതിയോടൊപ്പം സൈറയും ഉണ്ടായിരുന്നു………

 

 

” അല്ല ഹരീ… രേവതി പറഞ്ഞത് ഹരി ബിയർ മാത്രമേ കഴിക്കൂ എന്നാണല്ലോ.. പക്ഷെ മണം ബിയറിന്റെ അല്ലല്ലോ “…. രേവതി മാറിയ തക്കത്തിൽ സൈറ കള്ള നോട്ടത്തോടെ പതിയെ ആണ് ഹരിയോട് ചോദിച്ചത്…

 

 

ഹരി തന്റെ കൈ കൊണ്ട് വാ പൊത്തി കെഞ്ചി : പ്ലീസ് മാം… അവൾക്ക് അറിയില്ല…..

 

 

സൈറ പുഞ്ചിരിയോടെ പറഞ്ഞു : ഓകെ… ഓകെ…. ഞാൻ ആയി നിങ്ങളുടെ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കുന്നില്ല…..

 

ഹരി നന്ദിയോടെ പുഞ്ചിരിച്ചു അവളോട്……………..

…………………………………………………………….

 

പുറത്ത് കറങ്ങാനും, ബ്യൂട്ടി പാർലറിൽ പോവാനും, ഷോപ്പിംഗിന് പോവാനും എല്ലാം സൈറ രേവതിയെ കൂടെ കൂട്ടി തുടങ്ങി.

 

 

അങ്ങിനെ ഒരു ശനി ദിവസം ആണ് സൈറയോടൊപ്പം ഉച്ച കഴിഞ്ഞ് കംമ്പനിക്ക്‌ എന്ന് പറഞ്ഞു കൊണ്ട് രേവതി ഷോപ്പിംഗിന് പോയത്.

 

ഫുട്ബോൾ പ്രാന്തൻ ആയ ഹരി, ആദിയെ കളിപ്പിക്കുകയും ഒപ്പം മാച്ച് കാണുകയും ചെയ്യുന്ന തിരക്കിൽ രേവതി വന്ന് കയറിയപ്പോൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗുകൾ ശ്രദ്ധിച്ചില്ല…….

 

ഹരിയുടെ ശ്രദ്ധ മുഴുവൻ ടി വി യിലെ കളിയിൽ ആണെന്ന് മനസ്സിലാക്കിയ രേവതി നേരെ തങ്ങളുടെ മുറിയിലേക്ക് നടന്നു.

 

കുറച്ചു സമയത്തിന് ശേഷം പുറത്ത് വന്ന് കൊണ്ട് പറഞ്ഞു: ഹരീ…..ഇത് എങ്ങിനെ ഉണ്ട് കൊള്ളാമോ?..

 

ഹരി ടി വിയിൽ നിന്നും ഒന്ന് കണ്ണെടുത്തു രേവതി നിൽക്കുന്നിടത്തേക്ക് നോക്കി തിരിച്ച് ടി വിയിലേക്ക് കണ്ണ് കൊണ്ട് വന്നു.

 

ഉടനടി ഹരി മുഖം മൊത്തം തിരിച്ചു കൊണ്ട് രേവതിക്ക് നേരെ നോക്കി.. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു വന്നു….

 

 

കയ്യില്ലാത്ത ഫ്ലോറൽ പ്രിന്റ്ഡ് ചുരിദാറിൽ, ചുരിദാറിന്റെ ഇരു വശത്തും പിടിച്ചു വിടർത്തി പിടിച്ചു കൊണ്ട് ഹരിയുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്ന രേവതിയുടെ അടുത്തേക്ക് അവൻ പതിയെ എഴുന്നേറ്റ് നടന്നു.

 

അവളുടെ നഗ്നമായ കൈകളിൽ പിടിച്ചു കൊണ്ട് അവൻ ചിരിച്ചു പറഞ്ഞു : പൊളിച്ചല്ലോ…. അടിപൊളി….

 

രേവതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു

 

ഹരി തുടർന്നു : ഞാൻ എത്ര വട്ടം നിന്നോട് പറഞ്ഞിട്ടുള്ളതാ… നിനക്ക് നന്നായി ചേരും… കയ്യില്ലാത്തത് ട്രൈ ചെയ്ത് നോക്ക്…… അന്നൊക്കെ അയ്യേ…. ഇന്നെന്തു പറ്റി…..

 

 

രേവതി : അത് ചേച്ചി വിട്ടില്ല… എത്രയോ വട്ടം പറഞ്ഞതാ, നിർബന്ധിച്ചു വാങ്ങി തന്നു.

 

 

ഹരി : ഹാവൂ എന്റെ പെണ്ണെ…. നിനക്ക് അറിഞ്ഞൂടെ എന്റെ പെണ്ണ് കുറച്ചെങ്കിലും മോഡേൺ ആയി കാണാൻ കണ്ണിൽ എണ്ണ ഒഴിച്ച് ഇരിപ്പായിരുന്നു എന്ന്…

 

 

രേവതി : ഞാനും അതാ ചേച്ചിയോട് പറഞ്ഞത്…

 

ഹരി : എന്ത് പറഞ്ഞു?….

 

രേവതി : ഹരിക്ക്‌ ഞാൻ മോഡേൺ ഡ്രസ്സ്‌ ഒക്കെ ഇടുന്നത് ഇഷ്ടാണ്.. എനിക്കാണ് ഇഷ്ടം അല്ലാത്തത് എന്ന്..

 

ഹരി : എന്നിട്ട് മാം എന്ത് പറഞ്ഞു?..

 

രേവതി പല്ല് കടിച്ചു കൊണ്ട് : എനിക്ക് ചീത്ത കേട്ടു…

 

ഹരി ചിരിച്ചു കൊണ്ട് : എന്തിന്?.

 

 

രേവതി : ഇത്ര സപ്പോർറ്റീവ് ആയ ഭർത്താവ് ഉണ്ടായിട്ട്, ഇങ്ങനെ നാണം കുണുങ്ങി ആയി ജീവിക്കാൻ നാണം ഉണ്ടോ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *