തമ്പുരാട്ടി – 10 9അടിപൊളി  

വേണേൽ ശ്രദ്ധിച്ചാൽ അവർ പറയുന്നതൊക്കെ കേൾക്കാൻ പറ്റും! പക്ഷെ അതിനൊന്നും ഞങ്ങൾ നിന്നില്ല!

ഇത്തിരി നേരം അങ്ങനെ ഇരുന്നപ്പോ..പെട്ടന്ന് അമ്മയുടെ ഒച്ച പൊന്തുന്നത് ഞാൻ കേട്ടു! പടച്ചോനേ നെഞ്ച് ചെറുതായി ഒന്നാളി! ദേഷ്യത്തിലാണല്ലോ…ഈ വീട് അമ്മായിനി മരിച്ച വീട് പോലെയാക്കുമോ?

“മോളേ അങ്ങനെയല്ല….” അമ്മയെ ശാന്തയാക്കാൻ രഘുവല്ല്യച്ചൻ സ്നേഹത്തോടെ പറഞ്ഞു നോക്കാണ്..പെട്ടന്ന് അമ്മായതാ ചാടി എഴുന്നേൽക്കുന്ന..

“എന്തല്ലെന്ന്…..” അമ്മയുടെ ഒച്ച നല്ലപോലെ പൊന്തി. ചുറ്റിനുമുള്ള എല്ലാരും..ഞെട്ടി വിറക്കുന്നത് എനിക്ക് കാണാനായിരുന്നു. ചെറിയമ്മമാർ ഒന്നും തലയേ പൊക്കുന്നില്ല.

“ സ്വത്തും എഴുതി തന്ന് അങ്ങു പറഞ്ഞു വിടാൻ നോക്കാ..എന്നേയും എന്റെ മക്കളെയും വിളിച്ചു വരുത്തിയത് അതിനാണോ?.ഹേ….” വിറക്കുന്ന അമ്മയുടെ ചീത്ത കേട്ട് ആരും ഒന്നും മിണ്ടിയില്ല.

അമ്മയുടെ ഏട്ടന്മാർ ഒന്നും ചെയ്യാനാകാതെ വിഷമിച്ചു നിൽക്കുന്ന കണ്ടപ്പോ എന്തോ എനിക്ക് അവരോട് പാവം തോന്നി.

“പണ്ടും എല്ലാർക്കും തലവേദന ഞാനാണല്ലോ ല്ലേ….ഒഴിവാക്കണേൽ ഇങ്ങനെ വിളിച്ചു വരുത്തി..സൽക്കരിക്കൊന്നും വേണ്ട!!! എന്റെ മക്കളോട് ഈ സ്നേഹോക്കെ കാണിച്ചത് അതിന് വേണ്ടിയാ?

..“അമ്മമ്മ വരെ ഒന്നും പറയാനോ ചെയ്യാനോ ആകാതെ തല കുനിച്ചു കൈ ചൂണ്ടി ഒച്ചയിടുന്ന അമ്മയുടെ മുന്നിൽ ഇരുന്നു.

”എന്നാ കേട്ടോ നിങ്ങളെയൊന്നും ഒരു തരി സ്വത്തോ പണമോ ഒന്നുമെനിക്ക് വേണ്ട!! എനിക്കും എന്റെ മക്കൾക്കും വേണ്ടതൊക്കെ ഞാൻ ഒറ്റക്ക് ണ്ടാക്കി വെച്ചീണ്…ആരുടെയും സഹായം കിട്ടീട്ടൊന്നുമ്മല്ല!!…അവരൊക്കെ എനിക്ക് എഴുതി തരാൻ നോക്കുന്നു….“

എല്ലാരേം ഒന്ന് നോക്കി പുച്ഛിച്ചിട്ട്..അത്രേം പറഞ്ഞമ്മ ദേഷ്യത്തോടെ സ്റ്റെപ്പ് കേറി മുകളിലേക്ക് പോയി. എല്ലാരും വിഷമത്തോടെ അങ്ങട്ടും ഇങ്ങട്ടും നോക്കി. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത എനിക്കും അനുഷേച്ചിക്കും ഏട്ടത്തിക്ക് പോലും വല്ലാണ്ടങ് വിഷമായി..

ഇത്തിരി നേരം എല്ലായിടത്തും നല്ല നിശബ്ദത.എന്റമ്മയല്ലേ അവരെ ഇങ്ങനെ ചീത്ത പറഞ്ഞത്. അവരെ അശ്വസിപ്പിക്കേണ്ടത് അപ്പൊ ഞങ്ങളല്ലേന്ന് തോന്നി. എല്ലാരുടെയും ഇരിപ്പ് കണ്ടപ്പോ…

ഒരു സോറി പറയാമെന്നു വെച്ചു. ഞാൻ ഏട്ടത്തിയും ചേച്ചിയെയും വിളിച്ചു അവരെ മുന്നിലേക്ക് ചെന്നപ്പോ ഞങ്ങളെ കണ്ട് അവർക്ക്

അതിലും വലിയ വിഷമം…

“അമ്മയോട് ഞങ്ങൾ അങ്ങനെ പറഞ്ഞതല്ലാട്ടോ മക്കളെ? …അവളെ ഒരിക്കലും ഞങ്ങൾ ഒഴിവാക്കല്ല..അവൾക്ക് വേണ്ടത് നോക്കിയും കണ്ടും ഞങ്ങളല്ലേ കൊടുക്കണ്ടത്? ഭാഗം വെക്കൊന്നുമല്ല!!

ഓരോരുത്തർ അവരുടെ അവകാശം പറഞ്ഞു വരേം അല്ല!! ഞങ്ങൾക്കുമില്ലേ അവൾക്കെന്തേലും കൊടുക്കണമെന്ന ആഗ്രഹം! അതോണ്ട് പറഞ്ഞു പോയതാ….“ ശ്രീനിവല്യച്ഛൻ കരയാണോന്ന് എനിക്ക് തോന്നിപ്പോയി.

അത്രക്ക് ഇടറിയിരുന്നു ആ ശബ്ദം. അനുഷേച്ചി വേഗം ആശ്വസിപ്പിക്കാൻ വല്യച്ഛന്റെ എടുത്തിരുന്നു. വിദ്യമ്മ കണ്ണ് തുടക്കുന്നുണ്ട്. ലക്ഷ്മിയമ്മ തല കുനിച്ചിരിക്കാണ്.ആന്റിമാർ എന്നെ നോക്കാൻ കഴിയാതെ മുഖം മാറ്റിക്കൊണ്ടിരിക്കുന്നു

“മക്കളോട് ഞങ്ങൾ വെറുതെ സ്നേഹം അഭിനയിക്കുമെന്ന് തോന്നുന്നുണ്ടോ….?…” രഘു വല്യച്ഛന്റെ ചോദ്യം കൂടെ വിഷമത്തോടെ വന്നപ്പോ. വല്ലാത്തൊരു കുത്തുന്ന വേദന എന്റെ ഉള്ളിൽ കേറി.

ഈ പാവത്തിങ്ങളെയാണ് അമ്മ ചീത്ത പറഞ്ഞു വിഷമിപ്പിച്ചു പോയത്.

“അയ്യേ.എന്താ വല്യച്ച!! ഒരു ചീത്ത കേട്ടപ്പോഴേക്ക് അങ്ങനെ അങ്ങു വിഷമിക്കാ…എല്ലാരും…. ..അമ്മ പറഞ്ഞതൊക്കെ ഞങ്ങൾ വിശ്വസിക്കുന്നാ.“ ഞാനെല്ലാരേം നോക്കി ചിരിയോടെ ചോദിച്ചു.

മങ്ങിയ മുഖത്തെല്ലാം ഇത്തിരി തെളിച്ചം എന്റെ ആ ചോദ്യം കേട്ടുണ്ടായി!

”താടകക്ക് മൂക്കിന് തുമ്പിലാ…ദേഷ്യം !!പെട്ടന്നാ കേറി വരാ..ഇതൊക്കെ ഞങ്ങൾ സ്ഥിരം കാണുന്നതല്ലേ? ?ഒരു കാര്യം അറിയോ….? ” സ്വകാര്യം പറയാൻ വേണ്ടി ഞാൻ എല്ലാരേം നോക്കി ശബ്ദം താഴ്ത്തി. എല്ലാരും എന്റെ മുഖത്തേക്ക് ആകാഷയോടെ നോക്കുന്നു.

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *