വരാന്തയിൽ തൂണിനോട് ചേർന്നു നിൽക്കുന്ന കറുത്ത പർദ്ധയിൽ മുഴുത്ത ഒരു ശരീരം കണ്ടു. കാണാൻ കൊതിക്കുന്ന മുഖമാണോന്ന് ആഗ്രഹത്തോടെ നോക്കിപ്പോയി. അത് തന്നെയായിരുന്നു.
എന്റെ വെണ്ണക്കട്ടി നസീമത്തയാണ്! തൊട്ടടുത്തു ചുരിതാരും തട്ടിവുമിട്ട് നിൽക്കുന്ന അസ്സല് താത്തക്കുട്ടി എന്റെ ഹിബപെണ്ണാണെന്ന്..പെട്ടന്ന് ഞാൻ കണ്ടു പിടിച്ചു..പക്ഷെ എന്നെയൊന്നു കണ്ടു കിട്ടാൻ കൊതിക്കുന്ന രണ്ടു താത്തപെണ്ണുങ്ങൾക്കും കണ്ണുകൊണ്ട് പോലും ഒരു നല്ല നോട്ടമില്ല!എന്നോടെന്തോ പിണക്കം ഉള്ളപോലെ.
അകെയെന്തോ ആയി! ആളുകളുടെ പെരുമാറ്റം കണ്ട് വല്ലാത്ത സംശയമായി.
ആളുകളെ നാടുവിലൂടെ സെന്തിലിന്റെ അടുത്തേക്ക് ചെന്നു. അവനെന്റെ തോളിൽ കയ്യിട്ട്.സൈഡിലേക്ക് മാറ്റി നിർത്തി.
“എന്താടാ എല്ലാർക്കും ഒരു വല്ലാത്ത നോട്ടം..ഞാൻ വൈകിയത് കൊണ്ടാ….?…” നിഷ്കളങ്കമായി ചോദിക്കാനേ എനിക്കിപ്പോ കഴിഞ്ഞുള്ളൂ..അഞ്ചരക്ക് ബോഡി എടുക്കാത്തത് ഞാൻ വരാൻ വൈകിയത് കൊണ്ടാണേലോ?
“എടാ…അമ്മ വന്നിരുന്നു….” സെന്തിൽ മടിച്ചു മടിച്ചു പറഞ്ഞു.
“തമ്പുരാട്ടിയോ…?..”
“ഹാ..അമ്മ പറയണത് ഈ മണ്ണിൽ അവളെ അച്ഛനെ അടക്കാൻ പറ്റില്ലാന്നാ…..ഈ സ്ഥലവും വീടും നിന്റെ അമ്മയുടെ അടുത്ത് പണയം വെച്ചതാ..പൈസ തരാതെ ഒന്നിനും….സമ്മതിക്കൂല്ലാന്നാ തമ്പുരാട്ടി പറയണേ?
…“എന്റെ മുഖത്തു വരുന്ന ഭാവംനോക്കി സെന്തിൽ ശ്രദ്ധിച്ചാണ് പറഞ്ഞത്.പക്ഷെ അവന്റെ ഉള്ളിൽ അടക്കി നിർത്തിയ ദേഷ്യമുണ്ടെന്ന് ആ വാക്കിലറിയാം. പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാനായില്ല!
ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യം. എന്റെ സ്വന്തം അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടായീന്ന് തീരെ എനിക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല. എന്റമ്മ അങ്ങനെ ചെയ്യില്ലാന്ന് എന്റെ മനസ്സ് വീണ്ടും
വീണ്ടും പറഞ്ഞു.
”എടാ തമാശ പറയല്ലേ…എന്റമ്മ അങ്ങനെ പറഞ്ഞോ….“ മരണവീടാന്ന് പോലും മറന്നു ഞാൻ ചിരിച്ചു പോയി. സെന്തിൽ എന്റെ കൈക്ക് അമർത്തി പിടിച്ചു.
”ഇവിടന്ന് പോയപ്പോ അമ്മ പറഞ്ഞതാടാ….!!എന്താടാ ചെയ്യാ…കുഴിയിതു വരെ എടുത്തില്ല.എടുക്കാൻ വന്നവരെല്ലാം പേടിച്ചു നിക്കാ…എല്ലാം നഷ്ടപെട്ട അവളോട് എന്താടാ ഞാൻ പറയാ….“ സെന്തിൽ വിറച്ചോണ്ടും കരച്ചിൽ അടക്കിനിർത്തിയും എങ്ങനെയൊക്കെയോ പറഞ്ഞു.
ഞാൻ വിറച്ചോണ്ട് ചുറ്റിനും നോക്കി. ആളുകൾ എന്നെ അങ്ങനെ നോക്കുന്നത് വെറുപ്പോണ്ടാണ്..വൈഷ്ണവി എന്നെ കണ്ടാവും തല താഴ്ത്തി നിന്നത്. എന്നെ നോക്കാൻ പോലും അവൾക്ക് അറപ്പായിക്കാണും.
എന്നെ കയ്യിലിട്ട് കൊഞ്ചിച്ച നസീമ താത്തയും സ്നേഹം കാട്ടിയ ഹിബ പോലും മുഖമങ്ങനെ ആക്കി വെച്ചത് പിണക്കം കൊണ്ടല്ല! ശവത്തിനെ വരെ വെറുതെ വിടാത്ത അത്രക്ക് നീച ജന്മങ്ങൾ എന്ന് മനസ്സിലാക്കിയത് കൊണ്ടാവും!
“ആരും വേണ്ടാ…എവിടെയും കൊണ്ട് പോണ്ടാ..എന്റച്ഛനെ കുഴിച്ചീടേം വേണ്ടാ…ഞാൻ നോക്കിക്കോളാ..കൂടെ കിടത്താൻ ആരുടെയും അനുവാദം വേണ്ടല്ലോ..അച്ഛാ…അച്ഛാ..ഞാൻ നോക്കിക്കോളാട്ടോ……” കരഞ്ഞു നിലവിളിക്കുന്ന വൈഷ്ണവിയുടെ ഒച്ച നെഞ്ച് പൊട്ടിക്കുന്നപോലെയാ കേട്ടേ!!
തളർന്നു പോയി ഞാൻ.വിഷമവും കരച്ചിലും എല്ലാം വന്നു. വീടിന്റെ മറവിലേക്ക് മാറി ചുമരിൽ ചാരി നിന്ന് ആരും കാണാതെ ഞാൻ നിറഞ്ഞ കണ്ണ് മെല്ലെയൊപ്പി.
എന്താ എന്റെയമ്മ ഇങ്ങനെ! ഇത്ര ദിവസവും എത്ര നല്ലത് പോലെയാ എന്റമ്മ പെരുമാറിയെ!ദേഷ്യമെല്ലാം മാറിയപ്പോ,ഏട്ടത്തിയോടും അമ്മ വീട്ടുകാരോടും നല്ലത് പോലെ പെരുമാറിയപ്പോ ആ മനസ്സ് നന്നായെന്ന് ഞാൻ ആശിച്ചു പോയി.
മനസ്സിൽ ഞാൻ അമ്മക്ക് എത്രവലിയ സ്ഥാനാ കൊടുത്തേ?
പൈസക്ക് വേണ്ടി ശവത്തിനെ വരെ വെറുതെ വിടാത്ത ആ സ്ത്രീയെ അമ്മയെന്ന് വിളിക്കാൻ എനിക്കിപ്പോ അറപ്പ് തോന്നുന്നു!
അമ്മപ്പെണ്ണും ശ്രീദേവിയും എന്നെകാണിച്ച പഞ്ചപാവമായ കുഞ്ഞിപെണ്ണുമൊന്നുമല്ല ആ തള്ള! പൈസക്ക് വേണ്ടി ചെലപ്പോ എന്നേയും അനുഷേച്ചിയെയും വരെ വിൽക്കാൻ മടിക്കാത്ത ഹൃദയമില്ലാത്ത ജന്മമാണ്.
