തമ്പുരാട്ടി – 10 9അടിപൊളി  

“ഓരോസം…ഞാനൊരു കുരുത്തക്കേട് കാട്ടിയേന്..എന്നെന്താ അമ്മ കാട്ടിയേന്നോ….?…” എന്താന്നു കേൾക്കാനുള്ള കൊതി എല്ലാരിലും പൊന്തി. കരഞ്ഞ വിദ്യമ്മയും വിളറി നിന്നിരുന്ന ആന്റിമാരു പോലും അതെല്ലാം വിട്ട് കൗതുകത്തോടെ എന്നെ തന്നെ നോക്കുന്നു.

“വല്ല്യ നീണ്ട…ഇരട്ട കുഴൽ തോക്കെടുത്തു എന്റെ നെഞ്ചിലു വെച്ചു ഒരു നിൽപ്പാ ..അനങ്ങിയാ പൊട്ടിക്കുന്ന് പറഞ്ഞു വിരട്ടിയിട്ട് കുറേ ദിവസൊന്നും ആയില്ല!!

ഈ അടുത്ത്…“ ഏട്ടത്തിയെ വീട്ടിലേക്ക് കേറ്റാൻ വേണ്ടിയാണെന്ന കാര്യം ഞാൻ മനഃപൂർവം മറച്ചു വെച്ചതാണ്! ഏട്ടത്തിക്ക് ഒരു കുറച്ചിലുണ്ടായാലോ! അതോണ്ട്.എല്ലാരും പറഞ്ഞതങ്ങു

വിശ്വസിച്ചില്ല..കള്ളത്തറരാന്ന് കരുതി എന്നെ ഒരു സംശയ നോട്ടം. .കൂടെ ചെറിയ ചിരിയും. .

“പോടാ…പറ്റിക്കല്ലേ…..” ലക്ഷ്മിയമ്മ എടുത്തു പറയേം ചെയ്ത്.

“സത്യം അനുഷേച്ചിയോട് ചോയ്ക്ക്..ഏട്ടത്തിയോട് ചോയ്ച്ചോക്ക്…”എല്ലാരും രണ്ടാളുടെയും മുഖത്തേക്ക് സത്യമറിയാൻ നോക്കി.ശെരിയാണെന്ന് എന്റെ സുന്ദരികൾ തലയാട്ടി സമ്മതിച്ചു. എല്ലാരും വിശ്വസിച്ച മാട്ടായി! ഈശ്വരാന്ന് പുഷ്പാന്റി താടിയിൽ കൈ കൊടുത്തു പറയേം ചെയ്ത്

“കണ്ടിലല്ലേ…അന്ന് ഞാൻ പേടിച്ചില്ല…പിന്നയാ ഈ ചീത്ത കേട്ടിട്ട് നിങ്ങളൊക്കെ ഇങ്ങനെയിരിക്കുന്നെ….നോക്കിക്കോ ഒരഞ്ചു മിനിറ്റ്..ഞാൻ കൊണ്ട് തരാ ആ ചീത്ത പറഞ്ഞു പോയ സാധനത്തിനെ!!

കാണണോ?…“ എല്ലാരരും പേടിക്കുന്നെ അമ്മപെണ്ണിനെ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ അനുസരിക്കുന്ന പെണ്ണാക്കി കാണിക്കാൻ എന്നോ എനിക്കൊയുള്ളൊരു ആഗ്രഹമായിരുന്നു. എന്തായാലും ഇന്നിപ്പോ അതിനുള്ള അവസരം കിട്ടി.

കൂടെ ദേഷ്യം മാറ്റി വെച്ച് അമ്മതിരിച്ചു വന്നാ എല്ലാർക്കും അതൊരു ആശ്വാസോം സന്തോഷവുമാവും! എന്റെ കോൺഫിഡൻസ് എന്തോണ്ടാന്ന് അറിയുന്ന അനുഷേച്ചിയുടെ ഹ്മ്മ് ഹ്മ്മ് ന്ന് പറയുന്നപോലെ ചിരിക്കുന്നുണ്ട്.

ഞാൻ ഉമ്മ ചോദിച്ചു നടക്കുന്ന പെണ്ണാണ് അമ്മയെന്ന് ചേച്ചിക്കല്ലേ അറിയുള്ളൂ…

“വേണ്ടടാ..നീയിനി അവളുടെ വായിലുള്ള കേൾക്കാൻ നിക്കണ്ട!! വാശിയാ അവള് വരാൻ പോണില്ല…” ബെസ്റ്റ്!!! തമ്പുരാട്ടിയുടെ അമ്മക്ക് തന്നെ വലിയ പ്രതീക്ഷയില്ല. കാണിച്ചു തരാം ഞാൻ.

“അതൊക്കെ തോന്നലാ..ഞാൻ കാണിച്ചു തരാ….അമ്മേനേം കൊണ്ട് ഇവിടെ ഞാൻ വരും ..നോക്കിക്കോ ….”വീരവാദവും മുഴക്കി ഞാൻ ഓടി സ്റ്റെപ്പ് കേറി. എന്റെ കളിയാകെ കണ്ട് എല്ലാർക്കും ചിരി പൊട്ടിയിട്ടുണ്ട്.

ശെരിക്കും അമ്മ തിരിച്ചു വരുമെന്ന് അവർക്ക് വലിയ പ്രതീക്ഷ കാണൂല്ല.

“തല്ലു വാങ്ങി വരരുതേ…..” ന്ന് വിദ്യമ്മ ചിരിയോടെ വിളിച്ചു പറയുന്നത് ഞാൻ സ്റ്റെപ്പോടിക്കേറുമ്പോ കേട്ടു. അത് കേട്ട് എല്ലാരും വലിയ വായിൽ ചിരിക്കുന്നതും.

ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നായി. എന്തായാലും അമ്മയെ കൂട്ടി അവരുടെ മുന്നിൽ അഹങ്കാരത്തോടെ നിൽക്കണം!!വാശിയായി!

നീട്ടിയ കാലും വെച്ച് തെറ്റിപ്പോയ അമ്മയേയും തിരഞ്ഞു ഞാൻ മുകളിലത്തെ അടച്ചിട്ട റൂമിന്റെ

വാതിൽ മെല്ലെയുന്തി. ഇന്ന് അമ്മയെ ഒറ്റക്കൊന്ന് ശെരിക്ക് അടുത്തു കിട്ടിയിട്ടില്ല.

കണ്ണോണ്ടും കയ്യോണ്ടും കുറുമ്പുള്ള ചിരിയും കാണിച്ചു ഇന്നാകെയെന്നെ എത്രയാ അമ്മ കളിപ്പിച്ചത്! ആ പെണ്ണിന്റെ എടുത്തേക്കാണല്ലോ ഒറ്റക്ക് ഞാൻ ചെല്ലണത്!! എന്റെ മനസ്സ് മെല്ലെ തുള്ളിച്ചാടാൻ തുടങ്ങി .

തുറന്ന വാതിലൂടെ ഞാൻ ഉള്ളിലേക്ക് നോക്കി.അമ്മ എനിക്ക് തിരിഞ്ഞു ബെഡിലിരിക്കാണ്..മുന്നിലെ തുറന്ന ജനലിലൂടെ തമ്പുരാട്ടി പുറത്തേക്ക് നോക്കുന്നുണ്ട്. ദേഷ്യം തീർന്നില്ലാന്ന് തോന്നുന്നു.

ഇരുണ്ടു മൂടുന്ന വൈകുന്നേരം, മനസ്സിനെ വല്ലാതാകുന്ന നിശബ്ദതയിൽ,ചീവീട് മാത്രം ചിലച്ചോണ്ടിരിക്കുന്ന ശബ്ദമുള്ള.ആ റൂമിനുള്ളിലേക്ക് കേറി,വാതിലു ഞാൻ മെല്ലെയടച്ചു.

“തോന്നി നീ വരൂന്നു!!അവര് പറഞ്ഞു വിട്ടതാവും ല്ലേ….” തിരിഞ്ഞു പോലും നോക്കാതെ അമ്മയുടെ ഈർഷ ചോദ്യം! ഈശ്വരാ! !ഇതിന് പുറകിലും കണ്ണുണ്ടോ! അടുത്തേക്ക് ഞാൻ മെല്ലെ നടന്നു.

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *