തമ്പുരാട്ടി – 10 9അടിപൊളി  

കുഞ്ഞി ഗുണ്ട് മണി രൂപം.

പിന്നെ സ്കൂളിലെ യൂണിഫോം ഇട്ടത്, സാരി ഉടുത്തു തുടങ്ങിയ സമയത്തെ ആദ്യകോലം ! കോളേജിലെ കൂട്ടുകാരെ കൂടെ എടുത്ത ഫോട്ടോയും എല്ലാം അനുഷേച്ചി ചെറുതായിരുന്നപ്പോഴും,ഇത്തിരി വലുപ്പം വെച്ചപ്പോഴും എങ്ങനെയാണോ അതേ പോലെയുണ്ടയിരുന്നു.

എന്ത് ഭംഗിയാ എല്ലാ കാലവും എന്റമ്മയെ കാണാൻ!

“എന്റമ്മയില്ലേ നിന്നെ അമ്മമ്മ നല്ല ഒന്നാന്തരം കമ്മ്യുണിസ്റ്റ്കരിയായിരുന്നു! സമരവും,അടിയും തർക്കങ്ങളും..എപ്പോഴും ഓരോ പ്രശ്നാ അങ്ങനെ ജീവിച്ചതാ എന്റമ്മ അമ്മ. എത്ര കാലം ജയിലിൽ കിടന്നൂന്ന് അറിയോ…?കുറേ കാലം ഒളിവിലായിരുന്നു…?

കേസിന്താന്നോ…ആരെയോ കൊന്നതാ…….“ ലക്ഷ്മിയമ്മ നീണ്ട സ്വകാര്യത്തിൽ പറഞ്ഞു.ഞാൻ ഞെട്ടി. ”കൊല്ലാനോ…..“

”ഹ്മ്മ് അതേ..കൊലക്കുറ്റത്തിന് കുറേ ജയിലിൽ കിടന്നതാ…എന്റച്ചനാണേലോ അമ്മയുടെ നേരെ തിരിച്ചാ. ദൈവവിശ്വാസി പൂജയും കർമങ്ങളും ഈശ്വരാ ഓരോരോ ആചാരങ്ങളും!!!….“

”ഏഹ് അപ്പോ ഇവരെങ്ങനെയാ കല്യാണം കഴിച്ചേ….?“

”ലവ്വാടാ..അതിന് ഇതൊരു പ്രശ്നം അല്ലല്ലോ….? ഞങ്ങൾ അഞ്ചു കുട്ടികൾ ഉണ്ടാവാണേൽ ആലോചിച്ചൂടെ എത്ര സ്നേഹം ണ്ടായിരുന്നു ന്ന്…“ വിദ്യമ്മ ചിരിയോടെ പറഞ്ഞു. ..ലക്ഷ്മിയമ്മ വിദ്യമ്മയുടെ കൈക്ക് തല്ലി..

”വൃത്തികേട് പറയുന്നോ?….“ഞങ്ങൾ എല്ലാരും ചിരിച്ചു.

”നിന്റമ്മക്ക്.. എന്തോ ജാതാകത്തിലോ നക്ഷത്രത്തിലോ പ്രശ്നംഉണ്ടെന്ന് എന്റെ അച്ഛന് വലിയ വിഷമം ആയിരുന്നു. അതിന് വേണ്ടി അച്ഛന് എന്തൊക്കെയോ ചെയ്തു!! ചേച്ചിയെ കുറേ പൂജക്ക് കൊണ്ടോയി..പ്രശ്നം വെപ്പിക്കലും.പരിഹാരകർമങ്ങളും എന്തൊക്കെയാ ചെയ്തേ…പാവായിരുന്നു ചേച്ചി !

ഒന്നിനും ഒരു പരിഭവവുമില്ലാതെ! !എല്ലാമങ്ങു കേൾക്കും. അന്ന് എന്റമ്മ ഒളിവിലാട്ടോ..ഇല്ലേൽ ഇതൊന്നും ചെയ്യാൻ അമ്മ സമ്മതിക്കൂല്ലായിരുന്നു.

ചേച്ചിക്ക് പത്തു വയസ്സ് താഴെ പ്രായം കാണു! ഒരു വട്ടം ചേച്ചി വന്നത്…മുടിയെല്ലാം പോയി മൊട്ട ആയിട്ടാ..ഈശ്വരാ എനിക്കൊപ്പോഴും ഓർമണ്ട് അന്ന് ചേച്ചി റൂമിൽ ഇരുന്ന് എന്ത് കരച്ചിലായിരുന്നു.

വിദ്യ ഉണ്ടായി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോ അമ്മയുടെ പേരിൽ കൊലകുറ്റം വന്നത്. .പിന്നമ്മക്ക് ജയിലിൽ പോവേണ്ടി വന്നു…അച്ഛന് വീണ്ടും ചേച്ചിയുടെ പ്രശ്നം തീർക്കാൻ നടന്നു.

പക്ഷെ ഒരു ദിവസം അന്ന് പൂജ ചെയ്ത പൂജാരി ചേച്ചിയുടെ നോട്ടം

കൊണ്ട് കുഴഞ്ഞു വീണു മരിച്ചു പോലും! അത് നാട്ടിലാകെ വല്ല്യ വാർത്തയായി.

നിന്റമ്മക്ക് എന്തോ ശക്തിയുണ്ടെന്നാ എല്ലാരും കരുതിയേ…പണ്ടെങ്ങോ മരിച്ച പെണ്ണിന്റെ പ്രേതമാണെന്നും, അതല്ല ചേച്ചിയുടെ ഉള്ളിൽ ദേവിയുണ്ടെന്നും പലരും പറഞ്ഞു. ആരൊക്കെയോ അച്ഛനെ കാണാൻ ദൂരെന്നൊക്കെ വന്നു.പക്ഷെ ആരും വന്നപോലെ തിരിച്ചു പോയീല്ല!!

ചേച്ചിയെ കാണുമ്പോ..പേടി തോന്നുന്നു പോലെ!! ചിലരൊക്കെ കരഞ്ഞോണ്ടാ പോയെ! ചേച്ചിക്ക് പിന്നെ പുറത്തേക്കൊന്നും ഇറങ്ങാൻ കഴിയാതെയായി. ..സ്കൂളിൽ പോയാ ആരും മൈൻഡ് ചെയ്യൂല്ല! ടീച്ചർമാർ പോലും!

പിന്നെ അച്ഛൻ പോലും ചേച്ചിയെ അങ്ങനെ നേരെ കണ്ണുയർത്തി നോക്കിയില്ല. നല്ല പേടിയായിരുന്നു.

ഒരു ദിവസം. ആരൊക്കെയോ വിരുന്നു വന്ന ദിവസം. നിന്റമ്മയെ രാവിലെ മുതൽ വൈകുന്നേരം വരെ അച്ചൻ റൂമിൽ പൂട്ടിയിട്ടു. ഞങ്ങൾക്ക് എന്തേലും പറയാൻ പറ്റോ?

ഏട്ടന്മാർക്ക് അച്ഛനെ നല്ല പേടിയും!! ഒന്നും തിന്നാനോ കുടിക്കണോ കൊടുത്തില്ല! ഇടക്കൊക്കെ എന്നേയും ഏട്ടന്മാരെയും വിളിച്ചു ചേച്ചി കരയണ പോലെ വാതിലിന് അടിക്കുന്നത് കേൾക്കായിരുന്നു! അച്ഛന് ഒന്നിനും സമ്മതിച്ചില്ല!

പിന്നെ വാതിലു തുറന്നത് ഇപ്പോഴാന്നോ…രാത്രി ഏഴ് മണിക്ക്. ..പക്ഷെ…!!!…“ ലക്ഷ്മിയമ്മ എന്തോ നിഗൂഢമായ രഹസ്യം പറയാൻ വേണ്ടി ഫുൾ സ്റ്റോപ്പിട്ട് നിർത്തി …എനിക്ക് ആകാംഷ കൂടി.എന്റെ അമ്മ പെണ്ണിനോട് എന്തൊക്കെ ദുഃഷ്ടതരാ അമ്മച്ചൻ ചെയ്ത് കൂട്ടിയത്!

”….എന്താണ്ടായേ….??“

”നിന്റമ്മ ആ റൂമിലില്ലായിരുന്നു…..“ ലക്ഷ്മിയമ്മ ഗൗരവും നിറച്ചു പറഞ്ഞു.

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *