തമ്പുരാട്ടി – 10 9അടിപൊളി  

“എടീ പിടിച്ചൊണ്ട് പൊയ്ക്കോ എന്റെ മുന്നീന്ന് ഇവനെ..എന്റെ കൈക്ക് വെറുതെ പണിയുണ്ടാക്കരുത്!! ചെയ്യാത്ത കാര്യത്തിന് എന്റെ മെക്കിട്ട് കേറാ….” അമ്മ വലിയ ഭീഷണിയിറക്കാൻ പോവാ…ഏട്ടത്തിയുടെ കയ്യിൽ നിന്ന് ഞാനൊന്നു പിടഞ്ഞു.

“ചെയ്യാത്ത കാര്യോ…നിങ്ങളെ പെരും പറഞ്ഞാ തള്ളേ..ഒരു കുഴി പോലുമെടുക്കാതെ ആ ശരീരം വെച്ച് ആള്ക്കാര് നിക്കുന്നെ.. നിങ്ങൾ കാരണം! ഞാനൊറ്റക്കാ കുഴിയെടുത്തു കൊടുത്തത്.

.നിങ്ങൾക്കിത് വല്ലതും അറിയോ..ആളുകളെ മനസ്സറിയോ .? മനുഷ്യത്വം എന്താന്ന് അറിയോ? സ്വന്തം മക്കളെ മനസ്സാറീല്ല പിന്നല്ലേ മറ്റുള്ളവരുടെ….“ വായിൽ തോന്നിയത് എന്തോ പറഞ്ഞു.

അമ്മയുടെ മുഖമാകെ ഒറ്റയടിക്ക് വല്ലാതായി . പെട്ടന്ന് എന്റെ കൈക്ക് നല്ലപോലെ അടി കിട്ടി. എന്റെ അരയിലൂടെ കൈ ചുറ്റി ഏട്ടത്തി എന്നെ ബാക്കിലേക്ക് വലിച്ചെടുത്തു കാറി.

”ആരോടാടാ നീ ഒച്ചയിടുന്നെ..ഹേ ആരോടാന്ന്..മിണ്ടാതെ ഇരുന്നോണം…അമ്മയോടാ നിന്റെ വേണ്ടാത്ത

വാർത്തനെല്ലാം..അത്രക്ക് വല്ല്യ ആളായോ നീ….“ ഏട്ടത്തി എന്റെ കൈക്ക് പൊതിരെ തല്ലിയിട്ട് ഉച്ചത്തിൽ പറഞ്ഞു .വിഷമം കൊണ്ട് കരഞ്ഞു പോയി ഞാൻ .

“ഏട്ടത്തി ഏട്ടത്തിക്ക് അറിയില്ല. അവിടെ വെറുപ്പും അറപ്പും പ്രാക്കും,വാങ്ങിക്കൂട്ടുന്നത് ഈ തമ്പുരാട്ടി മാത്രല്ല എന്റെ അമ്മ കൂടെയാണ്! എന്റമ്മയെ ആൾകാർ വെറുപ്പോടെ കാണുമ്പോ ഞാനെത്ര വിഷമിക്കുന്നുണ്ടെന്ന് ആർക്കേലും അറിയണോ….മതിയായി എനിക്ക്!എന്തിനാ ഇങ്ങനെ ഓരോരുത്തരെ വിഷമിപ്പിക്കാൻ നടക്കുന്നേ?പൈസക്കാ..അതുണ്ടേൽ എല്ലാമായോ?

…“ ഏട്ടത്തിയെ ഞാൻ ആകെ വാരിപ്പിടിച്ചു കരഞ്ഞു! പെണ്ണും കാരയാണ്. അമ്മ ഞെട്ടലോടെ നിന്നതേയുള്ളു…ഒന്നും പറയുന്നോ ചെയ്യുന്നോയില്ല! !

”ഞാനറിയാത്ത കാര്യാണ്…ഞാനിങ്ങനെ ആരോടും പറഞ്ഞിട്ടുമില്ല…മരിച്ച ആളോട് കാണിക്കേണ്ട മര്യാദയ്ക്കെ എനിക്കറിയാ…ആരും എന്നെ പഠിപ്പിച്ച തരേണ്ടാ..“ ഇത്തിരി കഴിഞ്ഞപ്പോ അമ്മ എന്നോട് മുഖം തരാതെ പറഞ്ഞു !

വീണ്ടും ഒരു ചങ്കിടിപ്പ് ഉള്ളിലുണ്ടായി! അമ്മ വെറുതേ പറയാണെന്ന് തോന്നുന്നില്ല!കള്ളം പറയേണ്ട ആവശ്യം തമ്പുരാട്ടിക്കില്ല ! പറയുന്നത് ശെരിയാണെലോ.അമ്മയെങ്ങനെ പറഞ്ഞിട്ടില്ലല്ലോ..?

“അമ്മ ചെയ്തില്ലെന്ന് ഉറപ്പാണെൽ..ആ വീട്ടിൽ ചെന്ന് വൈഷ്ണവിയെ കണ്ട് കാര്യം പറയണം….” ഞാൻ ഉറപ്പോടെയും, വാശിയോടെയും പറഞ്ഞു.

“ചെയ്യാത്ത കാര്യത്തിന് എനിക്കെടെയും പോയി ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല….”

“അത് വേണം…” എന്റെ ഒച്ച വീണ്ടും കൂടി.അമ്മയോട് ആക്ജാപിക്കുന്ന പോലെയായി! എന്നെ പിടിച്ചു നിൽക്കുന്ന ഏട്ടത്തിയും അനുഷേച്ചിയും മുന്നിലെ അമ്മ പോലും ഞെട്ടുന്നത് ഞാൻ നല്ലപ്പോലെ കണ്ടു “നമ്മുടെ കുടുംബത്തിനാമ്മേ ചീത്തപ്പേര് കേൾക്കുന്നത്.

തമ്പുരാട്ടിയായി വരണ്ട എന്റെ അമ്മയായി വന്നാ മതി. അല്ല വരണം ..!…”അമ്മയുടെ കയ്യിൽ പിടുത്തമിട്ടു ഞാൻ അധികാരം മുഴുവനും ഉള്ളപ്പോലെ ഉത്തരവിട്ടു.

അമ്മയെ ആ വീട്ടിൽ കൊണ്ടു പോവണ്ടതും, ശെരിയാണെൽ അമ്മയുടെ നിരപരാതിത്വം തെളിയിക്കണ്ടതും ഇപ്പോഴെന്റെ കടമയാണ്. അതിനിങ്ങനെ കടുപ്പിച്ചു പറയണേൽ അത് നല്ലതിന് മാത്രമാണ്.

എന്റെ സൗര്യം നിറഞ്ഞ വാക്കുകൾ കേട്ട്, അമ്മയെന്നെ അനുസരണയുള്ള മുഖത്തോടെ കണ്ണെടുക്കാതെ നോക്കി. ആ കണ്ണും പിരികവും വിടർന്നിട്ടുണ്ട്! തൊണ്ടക്കുഴിയിലൂടെ ഇറങ്ങി

പോവുന്ന കുഞ്ഞി മുഴുപ്പുകൾ വിഷമത്തിന്റെ നീരുകളാണെന്ന് തോന്നിപ്പോയി.

അമ്മയൊന്നും പിന്നെ പറഞ്ഞില്ല. അതോണ്ട് തീരുമാനം എടുത്തപോലെ ഞാൻ അമ്മയുടെ കൈയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി, കാറിലേക്ക് കേറ്റി. അമ്മയെന്നെ അനുസരിച്ചതേയുള്ളൂ!

അനുഷേച്ചിയോടും, ഏട്ടത്തിയോടും കൂടെ വരാൻ പറഞ്ഞു. എല്ലരും ആ വീട്ടിലേക്ക് ചെല്ലുന്നതാ ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നി. വാവയെ ശാരദാമ്മയുടെ കയ്യിൽ കൊടുത്തു രണ്ടും എന്റെ കൂടെ അനുസരണയോടെ പോന്നു.

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *