പൊതിഞ്ഞ ആ സുന്ദരിക്കോത മുഖം പിടിച്ചു ചുവന്നു തുടുത്ത ചെറിയ ചുണ്ടുകൾ വായിലിടാനും ഒരുപാട് കൊഞ്ചാനും എത്രയെനിക്ക് കൊതിയുണ്ട്.
എത്ര ദിവസത്തിന് ശേഷാ രണ്ടിനേം ഞാൻ കാണുന്നത് പോലും. എന്നിട്ടും ആളുകളെ ഭയന്നിട്ട്. എല്ലാ കൊതിയും ഉള്ളിൽ അടക്കി വെക്കേണ്ടി വന്നു.
മുറ്റത്തു സെന്തിൽ കൈ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. എല്ലാമറിഞ്ഞ അവന് എന്നോട് പറയാൻ കുറേ സോറി കാണും. എന്റമ്മ അങ്ങനെ ചെയ്യില്ലാന്ന് ഞാൻ അവനോട് ആദ്യമേ പറഞ്ഞതല്ലേ?ഇപ്പോഴവനു മനസ്സിലായിക്കാണും.
എന്റമ്മ അത്രവലിയ രാക്ഷസി ഒന്നുമല്ലാന്ന്..വിചാരിച്ച പോലെ വീടിന്റെ മറവിലേക്ക് വിളിച്ചോണ്ട് പോയി എന്റെ കൈ പിടിച്ചു കരഞ്ഞവൻ പറഞ്ഞു തെറ്റ് പറ്റിപ്പോയെന്ന് .ആരോ പറഞ്ഞത് അവനും എന്നോട് പറഞ്ഞു.
അവന്റെ ഭാഗത്തുള്ള മിസ്റ്റേക്കല്ല! അവനോട് എനിക്ക് മുഖം കറുപ്പിക്കാൻ പോലുമുള്ള ദേഷ്യമുണ്ടായില്ല. പള്ളക്കൊരു കുത്തു കൊടുത്തു അവന്റെ കരച്ചിലും ക്ഷമാപണത്തിന്റെ വാർത്താനേം എല്ലാം ഞാൻ നിർത്തിച്ചു!
പക്ഷെ ഒന്നവന്റെ വായിൽ നിന്ന് കേട്ടു. ഇതെല്ലാം തുടങ്ങിയത് ചന്ദ്രന്റെ എടുത്തു നിന്നാണെന്ന്? അമ്മയുടെ കൂടെ ബോഡികാണാൻ അവനും ഉണ്ടായിയുന്നു പോലും വൈകിട്ട്.അമ്മപോയപ്പോഴണ് ഈ നാറി ആരോടോ വേണ്ടാത്തത് പറഞ്ഞത്.
ചന്ദ്രന്റെ പേര് കേട്ടാ ദേഷ്യം കേറുന്ന എനിക്ക് ഇതുകൂടെ കേട്ടപ്പോ പ്രാന്തായി. ഇവിടന്ന് രണ്ടു വീട് അപ്പുറത്..ശങ്കരൻ ചേട്ടന്റെ വീട്ടിൽ കള്ള് കുടിക്കാൻ വേണ്ടി കുറച്ചു മുന്നേ അയാൾ പോയിട്ടുണ്ടന്ന് ഫോൺകാൾ വഴി സെന്തിലറിഞ്ഞു.
അവനെയൊന്നു കണ്ടു നാലെണ്ണം പൊട്ടിക്കണമെന്നായി ദേഷ്യം. എന്റമ്മയെ പറ്റി വേണ്ടാത്തത് പറഞ്ഞുണ്ടാക്കാ? നാറി!! ഇനിയവന്റെ നാക്ക് ഞങ്ങളെ പറ്റി പറയാൻ പൊന്തിപോവരുത്!!
കൊന്ന് കിഴിച്ചു മൂടാ വേണ്ടേ. വല്ലാത്ത ധൈര്യം ഉള്ളിലുണ്ടായിരുന്നു. കൂടെ സെന്തിലും ഉണ്ടല്ലോ. മുണ്ട് മടക്കി കുത്തി അവനും നിന്നു കട്ടക്ക്.
ഇരുട്ടിലൂടെ ഞങ്ങൾ പറമ്പും പുല്ലും വാഴയുടെ ഇലയും വകഞ്ഞു ആ വീട്ടിലേക്ക് നടന്നു. മലയുടെ ചെരിവിലെ ഒറ്റ വീടാണ്. മങ്ങിയ മഞ്ഞ
വെളിച്ചംകത്തി നിൽക്കുന്നവീടിന്റെ പുറത്തു ഞങ്ങൾ നിന്നു.
ശങ്കരൻ ചേട്ടാന്ന്.സെന്തിൽ ഉള്ളിലേക്കു വിളിച്ചു.. ഒറ്റക്കാണ് പുള്ളി താമസം. അതോണ്ട് വെള്ളടിപ്പരിവാടി സ്ഥിരമാണ്.
ഇറങ്ങി വന്നപ്പോ കൂടെ ചന്ദ്രനുമുണ്ടായിരുന്നു. ഞങ്ങളെ കണ്ട് രണ്ടാളും പരുങ്ങി. ഒന്നും ചെയ്യാനുണ്ടായില്ല. ശങ്കരേട്ടാ ഒരു കാര്യം പറയാനുണ്ട്ന്ന് പറഞ്ഞു സെന്തിൽ അയാളെ ഞങ്ങളുടെ എടുത്തു നിന്ന് മെല്ലെ മാറ്റിയപ്പോ തന്നെ..ചന്ദ്രന്റെ കോളറിനു പിടിച്ചു ഞാൻ ഒറ്റ വലി വലിച്ചു.
വരാന്തയിൽ നിന്ന് മുറ്റത്തേക്ക് അയാൾ വീണു പോയി.
“നായിന്റെ മോനെ…എഴുനേൽക്കെടാ…” പിടിച്ചയാളെ ഞാൻ ചുമരിലേക്ക് ചേർത്തു നിർത്തി. കൈ തരിക്കായിരുന്നു .“മോനേ…” നീട്ടി അയാൾ പേടിയോടെ വിളിച്ചപ്പോഴേക്കും എന്റെ കൈ അയാളുടെ മോന്തയിൽ പതിഞ്ഞിരുന്നു.“എന്റമ്മ പറയാത്ത കാര്യം,നാട്ടുകാരോട് പറയാൻ നീയാരാ നായിന്റെ മോനെ…”രണ്ടെണ്ണം വീശിക്കൊടുത്തു.
അയാളുടെ ചതുരക്കണ്ണട താഴെപ്പോയി. കുഴഞ്ഞ് നിലത്തു വീണു പോവും എന്ന് തോന്നി.എന്നാലും ദേഷ്യം കൊണ്ട് ആയാളുടെ കുത്തിനു പിടിച്ചു എന്റെ നേർക്ക് അടുപ്പിച്ചു ഞാൻ മെല്ലെ മുരണ്ടു.
“ഇനിയെന്റെ അമ്മയുടെ അയലത്തു കണ്ടാ.പുന്നാര മോനെ കത്തിച്ചു കളയും ഞാൻ…..മനസിലായോടാ…” ഇനിയും അടിക്കാൻ തോന്നിയില്ല. അല്ലേല്ലേ കുരുമുളകിന്റെ വള്ളിപോലെ നേർത്തൊരു ഉടലാണ്.ഇനിയും കൊടുത്താ ചെലപ്പോ ചത്തുപോവും!
ചുമരിലേലേക്കൊന്ന് ഉന്തി നിർത്തി ഞാനയാളെ മെല്ലെ വിട്ടു. തിരിച്ചു നടക്കായിരുന്നു പെട്ടന്ന് അയാളെന്നെ മെല്ലെ വിളിച്ചു.
“അമ്മക്ക് പൈസ കൊടുക്കാനുണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ..ബാക്കിയൊന്നും ഞാൻ പറഞ്ഞതല്ലാ…” നേർത്തു പോയ ശബ്ദം വെച്ച് അയാള് പറഞ്ഞു.എനിക്കയാളെ വിശ്വാസം തോന്നിയില്ല. എന്നാലും വെറുതെ ചോദിച്ചു.
