”ഏഹ്…..“ ഞാൻ അന്തം വിട്ട് കണ്ണും തുറുത്തി രണ്ടാളേം നോക്കി. പൂട്ടിയിട്ട റൂമിൽ നിന്ന് അമ്മയെ കാണാതാവേ?
”ഹ്മ്മ്…അതിലില്ലായിരുന്നു…അച്ഛൻ ആകെ പേടിച്ചു വിറച്ചു കുഴഞ്ഞു വീണുപോയി. ഞങ്ങൾക്കും നല്ല പേടിയായി!..കുറേ സ്ഥലത്തു പേടിയോടെ തപ്പി. വീട്ടിലും പറമ്പിലും, കാവിലും, വയലിലും എവിടെയും ചേച്ചിയില്ല!
പിന്നെണ്ട് രാത്രി ഒരു പന്ത്രണ്ടു മണിയായപ്പോ ചേച്ചി കേറി വരുന്നു. ഇരുട്ടത് നിന്ന്. ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. അച്ഛനൊക്കെ വിറക്കായിരുന്നു.
അതിന് ശേഷം ഞങ്ങൾക്കെല്ലാം ചേച്ചിയെ
വലിയ പേടിയായി., ചേച്ചി അടുത്തു വരുമ്പോ, ആ കണ്ണു കാണുമ്പോ ആകെ വിറക്കും ഞങ്ങൾ
പക്ഷെ അമ്മയുടെ സ്ഥാനം അന്ന് മുതൽ ചേച്ചി ഏറ്റയെടുക്കായിരുന്നുട്ടോ.. പിന്നെ അഞ്ചു കൊല്ലം ഞങ്ങളുടെ അമ്മ ചേച്ചിയായിരുന്നു!! പാവായിരുന്ന ചേച്ചി ഒച്ചയിടാൻ തുടങ്ങി.
എല്ലാത്തിനും ദേഷ്യം..കുരുത്തക്കേട് കളിച്ചാ പിന്നെ ചേച്ചിയുടെ മുന്നിൽ നിന്ന് പേടിച്ചു മൂത്രമൊഴിക്കാം! അത്രക്ക് ചേച്ചി ഒച്ചയിടും! കണ്ണുരുട്ടി പേടിപ്പിക്കും!! ഏട്ടന്മാർക്ക് ചീത്ത കേൾക്കാനേ നേരമുണ്ടായിരുന്നുള്ളൂ.
പക്ഷെ ഞങ്ങൾക്കാർക്കും ചേച്ചിയോട് വെറുപ്പ് ഇത് വരെ തോന്നിയില്ലട്ടോ ! ചേച്ചിക്ക് ചീത്ത പറയാനും, തല്ലാനും, പേടിപ്പിക്കാനുമുള്ള അവകാശം അന്നും ഇന്നും എന്നുമുണ്ടെന്ന് എപ്പോഴും ഒരു തോന്നലുണ്ടായിരുന്നു!
അച്ഛന് പിന്നെ ചേച്ചിയെ ഒന്നും ചെയ്യാൻ നിന്നില്ല! അങ്ങനെ കുറേ കാലം കഴിഞ്ഞ്.ഞാൻ ഡിഗ്രി പഠിക്കുന്ന സമയം. നിന്റമ്മ ലാസ്റ്റ് ഇയർ ആയിരുന്നു.വേറെ കോളേജിൽ.
വല്യേട്ടനെ ഒരു കാരണവുമില്ലാതെ അച്ഛൻ പൊതിരെ തല്ലുമ്പോഴാ…എവിടെന്നോ ചേച്ചി ഓടി വരണേ? ഒറ്റ ഉന്തായിരുന്നു അച്ഛന്റെ പുറത്തിന്…കോലായിലെ…അര മതിലിനു മുകളിലൂടെ അച്ഛന് മുറ്റത്തേക്ക് അടിച്ചു വീണത് ഇപ്പോഴും ഓർമയാ…ഒരു കൊല്ലം അച്ഛൻ തളർന്നു കിടന്നു.
ആ ഒരു കൊല്ലവും അമ്മയേക്കാൾ നല്ലപോലെ അച്ഛനെ നോക്കിയത് ചേച്ചി മാത്രാ..അങ്ങനെയാ എന്റച്ഛൻ മരിക്കണത്!!….“ എന്റെ നെഞ്ചിൽ കിടന്ന് ലക്ഷ്മിയമ്മ ഒന്ന് ശ്വാസം വലിച്ചു വിട്ടു പറഞ്ഞു.
അങ്ങനെ വേണമെന്നാ എനിക്കാദ്യം തോന്നിയെ? പാവം എന്റമ്മയെ അമ്മച്ചൻ ചെറുതായിരുന്നപ്പോ എത്ര വിഷമിപ്പിച്ചു കാണും! ഓരോ പ്രശ്നോം പറഞ്ഞു അമ്മയെ ഒരു യക്ഷിയാക്കി മാറ്റിയതല്ലേ?
പൂട്ടിയിടേം, മുടി മൊട്ട അടിപ്പിക്കേം, എല്ലാരെ മുന്നിലും രാക്ഷസിയാക്കേം ചെയ്തപ്പോ, എത്ര ഒറ്റപ്പെട്ട് കാണും! ആരും മിണ്ടാനില്ലാതെ എത്രകാലം കരഞ്ഞു കാണും!!! പാവം എന്റമ്മ!!
വാതിലിലാരോ വന്നു തട്ടി. എന്റെ നെഞ്ചിൽ കിടക്കുന്ന ലക്ഷ്മിയമ്മ തലയൊന്ന് വെറുതേ പൊക്കിയതേയുള്ളൂ .വിദ്യമ്മയാണ് ചെന്ന് വാതിലു തുറന്നത്. അനുഷേച്ചി തല അകത്തേക്കിട്ട് ഒറ്റ നോട്ടം നോക്കി.
പെട്ടന്ന് കണ്ടത് എന്റെയും ലക്ഷമിയമ്മയുടെയും കെട്ടിപ്പിടിക്കൽ. നല്ലചിരിയുണ്ടായിരുന്നു മുഖം പെട്ടന്നങ്ങു മാഞ്ഞു. വാതിലും പൂട്ടി ചേച്ചി ഒറ്റപ്പോക്ക്..ഈശ്വരാ..എന്റെ പെണ്ണിന് അസൂയ കേറിയല്ലോ! !
“അനുഷൂട്ടി…മോളേ?….” ലക്ഷ്മിയമ്മയും വിദ്യമ്മയും അപ്പൊതന്നെ തിരിച്ചു വിളിച്ചു നോക്കി. കേട്ടില്ല! വിദ്യമ്മ വാതിലും തുറന്നു പുറത്തു പോയി പിന്നെ കൂട്ടി കൊണ്ടോരേണ്ടി വന്നു.
“നിന്റെ അനിയനെ ഒന്ന് കെട്ടിപ്പിടിച്ചേനാ ഈ പോക്ക്….?.” ലക്ഷ്മിയമ്മ ചേച്ചിയെ കളിയാക്കി.
“എന്തൊരു കുശുമ്പാ ഡീ…” വിദ്യമ്മ കൂടെ.
“അതേ ഇവനെന്റെ അനിയനാ…തള്ളകൾ ഒക്കെക്കൂടെ എന്റനിയനെ അങ്ങനെയങ്ങു സ്നേഹിക്കണ്ടാ ട്ടോ….” കുറുമ്പി ഇപ്പോഴത്തെയും പോലെ അവരോട് വലിയ വർത്താനം പറഞ്ഞു. അനുഷേച്ചിയുടെ ചന്തിക്ക് വിദ്യമ്മ മെല്ലെയടിച്ചു.
പിന്നെ പിടി വലി. ചിരിയും ആർക്കലും. അവസാനം ഞങ്ങളെല്ലാരും ബെഡിൽ പല രീതിയിൽ കിടന്നു. വിദ്യമ്മ എന്റെ മടിയിലും അനുഷേച്ചി ലക്ഷ്മിയമ്മയുടെ മടിയിലും തല വെച്ച് കിടക്കലായി.
