നന്നാവും എന്ന് കരുതി.എന്നിട്ട് നന്നായോ? ഇവൾ ഇവൾ താഴെ ഹോട്ടലിൽ പണിക്ക് പോയി പാത്രം കഴുകിയ വാടക തന്നോണ്ടിരുന്നെ..എനിക്ക് വേണേ അതൊന്നും വേണ്ടാന്ന് വെക്കായിയുന്നു.
പക്ഷെ നിന്നോട് എനിക്ക് നല്ല ദേഷ്യണ്ടായി. .എന്തിനാന്ന് അറിയോ? …..” അമ്മ വീണ്ടും ഏട്ടത്തിയെ നോക്കി..കേട്ടതൊക്കെ ഏട്ടത്തി പെണ്ണിന്റെ കണ്ണിൽ ചെറിയ കരച്ചിൽ തുള്ളികൾ മെല്ലെ നിറച്ചിട്ടുണ്ട്.
അതും കൊണ്ട് അറിയില്ലെന്ന് ഏട്ടത്തിക്ക് തലയാട്ടികാണിക്കാനേ കഴിഞ്ഞുള്ളൂ.
“ഏട്ടനറിയോ ഇവളെത്ര പഠിച്ചിട്ടുണ്ടെന്ന്..അമ്മക്കറിയോ? ….” എല്ലാമറിയുന്ന പോലെ അമ്മയെല്ലാരോടും ചോദിക്കലായി.
എനിക്ക് പോലും അതൊന്നും ശെരിക്ക് അറിയില്ല!! ഏട്ടത്തിക്ക് അത്ര പഠിപ്പൊക്കെയുണ്ടോ? ആരും ഒന്നും മിണ്ടിയില്ല!!
“കേട്ടോ… എം കോം കഴിഞ്ഞതായിവൾ…അതും നല്ല മാർക്കോടെ..കോളേജ് ടോപ്പർ. .എന്നിട്ട് ഇവളെന്താ ചെയ്തേ..ഹോട്ടലിൽ പാത്രം കഴുകാൻ പോയി! എന്റെ മോനെ തന്നെ…ഹാ….”
അമ്മ അവിടെ നിർത്തി. ഏട്ടത്തിയെ കളിയാക്കണ്ടാ കരുതിക്കാനും. എനിക്കത്ഭുതമായി..ഇത്രേം പഠിപ്പുള്ള ഏട്ടത്തിയ അങ്ങനെ നടന്നേ? അതിനേക്കാൾ കൂടുതൽ കോളേജ് ടോപ്പർ ആണെന്ന് പോലും എന്റെ അമ്മപ്പെണ്ണ് ഏതോ കാലം മനസ്സിലാക്കിയല്ലോ എന്നായിരുന്നു അത്ഭുതം.
“എന്നോട് വന്നു ഒരു പണി തരോന്ന് ചോദിച്ചിരുന്നേൽ ഞാൻ തരൂല്ലായിരുന്നോ?..എന്നോട് നിനക്ക് ദേഷ്യവും വെറുപ്പും എല്ലാമുണ്ടാവും..ശെരിയാ. .അതൊന്നും വേണ്ടാ ഒന്ന് ശ്രെമിച്ചിരുന്നേൽ എവിടേലും നിനക്ക് ഒരു നല്ല പണി കിട്ടൂല്ലേ?
എത്ര കാലം അവിടെ ഇരുന്ന് പാത്രം കഴുകി…“ അമ്മ ഏട്ടത്തിയോട് അത്രക്ക് സ്നേഹത്തോടെ ചോദിച്ചു! കയ്യിൽ വെച്ച് കൊഞ്ചിക്കുന്ന പോലെയുണ്ട്!
ഏട്ടത്തിയുടെ കണ്ണ് നിറഞ്ഞൊഴുകി..അമ്മയത് തുടച് കൊടുക്കേം ചെയ്തു. ഇത്തിരി ലഹരി അകത്തു കേറിയപ്പോ അമ്മപെണ്ണിന്റെ സ്നേഹമൊക്കെ പുറത്തു ചാടി എന്ന് തോന്നുന്നു. എന്തൊരു പാവം പെണ്ണായിപ്പോ.
“പിന്നെ ഇത്തിരി ജീവിതം പഠിക്കട്ടെന്ന് ഞാനും കരുതി.പക്ഷെ നിന്നെ അവിടന്ന് ഇറക്കാൻ നോക്കിയതും, അവസാനം റൂം മൊത്തം പൊളിച്ചതും..നിന്നോട് വെറുപ്പുള്ളോണ്ടല്ലട്ടോ. അതൊക്കെ വേറെ കാര്യങ്ങളാ…ഇപ്പോ പറയാൻ പറ്റില്ല…..“ അമ്മ തലയിളക്കി ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കാണ്.
അമ്മയുടെ കൊഞ്ചിക്കളി കണ്ട ഞങളെല്ലാരും ആ സ്നേഹവും കരുതലും ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.
”എത്ര മാറ്റി നിർത്തിയാലും നീയെന്റെ മരുമോളാട്ടോ…അന്നും ഇന്നും എന്നും. അതോണ്ട് എന്നോട് ദേഷ്യം ഒന്നും വെക്കരുതേ? നിനക്ക് ഇഷ്ടള്ള കാലം വരെ വീട്ടിൽ നിക്കാ ഒരു പ്രശ്നവുമില്ല.ഇങ്ങു വാ..ഞാൻ ഒരുമ്മ തരട്ടെ….“ അമ്മയുണ്ട് ഏട്ടത്തിയുടെ കവിളിലേക്ക് ചുണ്ട് നീട്ടുന്നു.
എല്ലാവരും ഇങ്ങനെയൊരു നീക്കം മനസ്സിലാവാതെ അന്തം വിട്ടുനോക്കി. ഏട്ടത്തിക്ക് ഞങ്ങൾ നോക്കി നിൽക്കുന്നത് കൊണ്ടാവും നല്ല നാണം വന്നു
നിറഞ്ഞിട്ടുണ്ട്. ആ മുഖം വല്ലാണ്ടങ് തുടുത്തു.
അമ്മപ്പെണ്ണ് ഏട്ടത്തിയുടെ മുഖം കയ്യിൽ വാരി കവിളിൽ രണ്ടുമ്മ വെക്കുന്ന കണ്ടു. പിന്നെ ആ തലയിൽ മെല്ലെ തഴുകുന്നതും. എന്റെ ആനിയേട്ടത്തി ഒരു പൂച്ചാക്കുഞ്ഞായിപ്പോയി.
ഒട്ടും മതിയാവാതെ അമ്മയുടെ അടുത്തു സുഖിച്ചിരിക്കാണ്. അമ്മയുടെ കണ്ണ് വേറെ ആരെയോ തിരഞ്ഞു. ചുറ്റി നടന്നു.
“എവിടേ എന്റെ മോൾ…അനുഷ..”കുഴയുന്ന നാവും വെച്ച് അമ്മ പറഞ്ഞൊപ്പിക്കാണ്! ആ കണ്ണൊന്നു ചേച്ചിയുടെ നേരെ വന്നപ്പോ..അമ്മയുടെ മുഖത്തു നല്ല ചിരി.
“വാടീ..എന്റെടുത്തിരിക്ക്…” ഏട്ടത്തിയെ വലതു കയ്യിൽ പിടിച്ചോണ്ട് അമ്മ ഇടത്തെ സൈഡിലെ സോഫയിൽ തട്ടിക്കാണിച്ചു പറഞ്ഞു. അമ്മയുടെ കൂടെയിരിക്കാൻ വല്ലാത്ത കൊതിയായത് കൊണ്ട് പറയലും ചേച്ചി വേഗം അമ്മയുടെ അടുത്തിരുന്നു.
ഏട്ടത്തിയെ എങ്ങനെയമ്മ വാരി പിടിച്ചു ആ നെഞ്ചിലേക്ക് തല വെപ്പിച്ചോ അതേപോലെ അനുഷേച്ചിയേയും വാരി ചേർത്തു.
“പാവാ എന്റെ മോൾ..കുറേ അനുഭവിച്ചിട്ടുണ്ട്..ആദി ഉണ്ടായി…അവന് കോളേജിൽ എത്തുന്നവരെ ഒരമ്മയുടെ സ്ഥാനത് നിന്ന് നോക്കിയത്..എന്റെ ഈ മോളാ..അവളോട് ഞാൻ ഇത് വരെ നല്ലസ്നേഹം പോലും കാണിച്ചില്ല!
