തമ്പുരാട്ടി – 10 9അടിപൊളി  

പത്തു പതിനഞ്ചു മിനുട്ട് കൊത്തിക്കാണും. നിലത്തേക്ക് നോക്കുമ്പോ ഒന്നുമായിട്ടില്ല!! ചത്തു പോവുമോന്ന് തോന്നി. പെട്ടന്ന് പിന്നിൽ അനക്കം.തിരിഞ്ഞു നോക്കിയപ്പോ സെന്തിലാണ്.എന്നോട് ഒന്നും പറഞ്ഞില്ല.

മുഖവും തന്നില്ല. മുണ്ടും മടക്കി കുത്തി അവനും മണ്ണിലേക്കിറങ്ങി. പിക്കാസ് എടുത്തു ഊക്കിൽ ആഞ്ഞു കൊത്തലായി.മങ്ങിപ്പോയ എന്റെ മനസ്സിലേക്കാ അവൻ വെളിച്ചവും കൊണ്ട് വന്നത്.

ആവേശമായി..കഴിയുന്നപോലെ ഞാനും അവനും കുഴിയാക്കി കൊണ്ടിരുന്നു. കിതപ്പ് വല്ലാതെ കൂടുമ്പോ ഞങ്ങൾ മണ്ണിലേക്കിരുന്നു.വീണ്ടും

കുഴിച്ചു. മണ്ണ് വാരി പുറത്തേക്കിട്ടു.

“മോനെ….” പുറകിൽ നിന്ന് ഒരു വിളി.കുഴിക്കാൻ വന്ന നാല് പേരാണ്.

“ഞങ്ങൾ നോക്കിക്കോളാം..ഇങ്ങു തന്നേര്….” അവസാനം അവരും ധൈര്യം കാട്ടി. ദേഷ്യവും വാശിയും ഒന്നും തോന്നീല്ല! പാവങ്ങളാണ് !അവരുടെ കഞ്ഞി കുടി അമ്മ മുട്ടിക്കും എന്ന് കരുതിയല്ലേ വിട്ട് നിന്നത്.

ഇപ്പോ വന്നത് ഞാൻ ധൈര്യം കൊടുത്തോണ്ട് മാത്രാ. മുഖം കറുപ്പിക്കാൻ പോലും ഞാൻ നിന്നില്ല. ഒരു ചിരിയോടെ ഞാനവർക്ക് മാറിക്കൊടുത്തു.

ശരീരത്തിൽ മൊത്തം മണ്ണായിരുന്നു. ഉള്ളിൽ നിറയെ അമ്മയോടുള്ള ദേഷ്യവും. പറമ്പിൽ നിന്ന് മുറ്റത്തേക്കിറങ്ങി ഞാൻ ചെല്ലുമ്പോ എല്ലാരും എന്നെയിപ്പോ വിഷമത്തോടെ നോക്കുന്നുണ്ടെന്ന് തോന്നിപ്പോയി .

ആകെ കണ്ട നസീമതാത്തയുടെ മുഖത്തിപ്പോ എന്നോടുള്ള അടങ്ങാത്ത കരുതൽ കണ്ടു. ഓടി വാരാനും എന്നെ കെട്ടിപ്പിടിച്ചു വേഷമിക്കണ്ടാന്നു പറയാനും. മേത്തു നിറഞ്ഞ മണ്ണെല്ലാം തട്ടിക്കളായാനും ആ മനസ്സിപ്പോ കൊതിക്കുന്നുണ്ടാവും!

ഹിബായെന്നെ കൂടുതൽ സ്നേഹത്തോടെ നോക്കി. എല്ലാവരിലും നിന്ന് മാറി നിൽക്കുന്ന കമല ടീച്ചർക്ക് മാത്രം ഒരു ചിരിമാത്രമുണ്ട്

!

വൈഷ്ണവിയെ നോക്കാൻ ഞാൻ നിന്നില്ല. അവൾക്കിപ്പോഴും എന്നോടും എന്റെ കുടുംബത്തോടുമുള്ള വെറുപ്പ് മാഞ്ഞു കാണില്ല!

മുറ്റത്തെ പൈപ്പ് തുറന്നു ഞാൻ കൈ കഴുകുമ്പോ..സെന്തിലെന്റെ പുറകെയുണ്ട്. എന്തോ അവനു പറയാനുണ്ട്. പക്ഷെ എന്റെ മനസ്സിൽ അമ്മയോടുള്ള വാശിയും ദേഷ്യവും,ഒന്നുമെന്നെ ബോധത്തിലേക്ക് എത്തിച്ചില്ല.

കയ്യും കാലും വെള്ളമൊപ്പി ഞാൻ മരണ വീട്ടിൽ നിന്ന് ശൂന്യമായ മനസ്സോടെ ഇറങ്ങി നടന്നു.

വണ്ടിയിൽ കേറി. നിശ്ചയമില്ലാത്ത ഒരു ഓട്ടമായിയുന്നു വീട്ടിലേക്ക്. ചെന്ന് കേറിയപ്പോഴേ വീടിന്റെ മുന്നിൽ, വരാന്തയിൽ ചാരു കസേരയിൽ കാലിൽ കാലു കേറ്റിയിരിക്കുന്ന തമ്പുരാട്ടിയെ കണ്ടു.

വല്ല്യയെന്തോ കാര്യം ചെയ്തപോലെ ഞെളിഞ്ഞിരിക്കാണ്. ആകെ പിടിവിട്ട് പോയി. രക്തം തിളച്ചു മറിഞ്ഞു.

കാറിൽ നിഞ്ഞിറങ്ങി കൈ രണ്ടും ചുരുട്ടി മുറുകിയ മുഖവുമായി അമ്മയുടെ നേരെ പിടഞ്ഞു ചെന്നു.

“ഒരു പെണ്ണിനെ കണ്ണീരു കുടിപ്പിച്ചപ്പോ നിങ്ങൾക്ക്

സമാധാനമായിക്കാണും ല്ലേ തള്ളേ….?” അമ്മയോട് ഞാൻ വല്ലാണ്ടാർത്തടുത്തു. അമ്മ ഞെട്ടിപ്പോയി. കാലിൽ കയറ്റി വെച്ച കാല് മെല്ലെ താഴേക്ക് ഊർന്നു വീണു.

“ഇത്തിരിയേലും..മനുഷ്യത്വമുണ്ടോ തള്ളേ നിങ്ങൾക്ക്. മരിച്ചു കിടക്കുന്ന ആളെപ്പോലും വെറുതേ വിടൂല്ലേ…ഹേ….” അമ്മ ചാരു കസേരയിൽ നിന്ന് ചാടി എഴുനേറ്റു. ആ മുഖം വല്ലാതെ മുറുകി.

പെട്ടന്ന് അകത്തു നിന്ന് കാലൊച്ചകൾ ഞങ്ങളെ അടുത്തേക്ക് ഓടിയെത്തുന്നത് ഞാൻ കേട്ടു. എന്റെ ആർക്കൽ എല്ലാരും കേട്ടു കാണും.

“എന്താ നീ പറയണേ..ദേ എന്റടുത്തു വെറുതേ ഒച്ചയിടല്ലേ ട്ടോ…ശബ്ദം താഴ്ത്തടാ….” വിരൽ ചൂണ്ടി അമ്മയും അതേപോലെ എന്നോടർത്തു.എനിക്ക് ദേഷ്യം വീണ്ടും കൂടാ ചെയ്തേ…

“സൗകര്യമില്ല..പൈസക്ക് വേണ്ടി നിങ്ങൾ എല്ലാം ചെയ്യോ…സ്വന്തം പറമ്പിൽ കുഴിയെടുക്കാൻ പറ്റില്ലാന്നു പറയാൻ നിങ്ങളാരാ..” അമ്മയുടെ തൊട്ട് മുന്നിലേക്ക് ദേഷ്യത്തോടെ കേറാൻ കണക്കു കൂട്ടി ഞാൻ മുന്നോട്ട് നിന്നു. അപ്പോഴേക്ക് ആരോ എന്നെ വന്നു പിടിച്ചു..

“ടാ..മോനൂസേ…ഇങ്ങു വന്നേ…ഈശോയെ….” ഏട്ടത്തിയായിരുന്നു.കരച്ചിൽ വന്ന ശബ്ദം. അനുഷേച്ചി ഞെട്ടലോടെ ഒന്നും ചെയ്യാനാവാതെ സൈഡിൽ നിന്നു പോയി.

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *