അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

” സ്റ്റെല്ല…?? പെണ്ണേ…??? എടീ….??? ”

” ആം.. .. പറ ആൽബി ”

” അപ്പോൾ ഞാൻ പറഞ്ഞതുപോലെ ഞാൻ അവന്റെ അടുത്തേക്ക് പോവുകയാണ് വൈകുന്നേരം വരാം…!! പിന്നെ കുഞ്ഞിനെ നീ തന്നെ കൂട്ടിക്കോ.. ഇന്ന് നീ കുറച്ച് ലേറ്റ് ആവും എന്ന് ഞാൻ അവരുടെ അടുത്ത് പറയാം ”

” ശരി.. ഒക്കേ എന്നാ..!! ”
കാൾ കട്ട് ചെയ്ത് അവൾ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു.

സ്റ്റെല്ല കട്ട് ചെയ്ത ഫോണും കൈയ്യിൽ
പിടിച്ച് കുറച്ചുനേരം എന്തൊക്കെയോ ചിന്തിച്ചു നിന്നു.

‘ താൻ എന്തിനാണ് അധികമായി ചിന്തിക്കുന്നത് ? ‘

‘ ശിവ അന്നൊരുവട്ടം അബദ്ധം പറ്റിയതാണെന്ന് പറഞ്ഞല്ലോ ഇനി അങ്ങനെ ഒരു അവസരം വരാതെ നോക്കിയാൽ പോരെ ? ‘

‘ ആദ്യമേ ഒരു അകലം പാലിക്കാം നിനക്കത് ചെയ്യാൻ കഴിയും സ്റ്റെല്ല…!! കർത്താവേ കൂടെയുണ്ടാകണമേ ‘
കഴുത്തിൽ അണിഞ്ഞിരിക്കുന്ന കൊന്തയിലേക്ക് അവൾ കൈകൾ ചേർത്ത് പിടിച്ചു.

” സ്റ്റെല്ലാ തന്നെ സാർ വിളിക്കുന്നുണ്ട്..”
അവളുടെ ശ്രെദ്ധ തിരിച്ചുകൊണ്ട് മറ്റൊരു സ്റ്റാഫിന്റെ വിളി വന്നതും അവൾ മാനേജരുടെ ക്യാമ്പിലേക്ക് നടന്നു.

ഡോർ തുറന്ന് അകത്തു കയറിയപ്പോൾ അവിടെ നേരെ ഓപ്പോസിറ്റ് ആയി ശിവ ഇരിക്കുന്നുണ്ടായിരുന്നു..

” സ്റ്റെല്ല..! സോ.. നാളെ മുതൽ.. യൂ ഷുഡ് ബി വിത്ത്‌ ഹിം.. നേരത്തെ എത്താൻ നോക്കണം.. നോ ലേറ്റ് ലോഗിൻ പിന്നെ ഇത്തവണ മറ്റേ കുട്ടി ഉണ്ടാവില്ല താൻ ഒറ്റക്ക് ആയിരിക്കും ശിവയെ അസിസ്റ്റൻറ് ചെയ്യുന്നത്..!! മാർതഹള്ളിയിലും ബലന്തൂരിലുമായി ഉള്ള നമ്മുടെ നിലവിലെ പ്രോജക്ടുകൾ ശിവ വിസിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് സോ ടേക്ക് കെയർ ഓഫ് താറ്റ് ആൻഡ് ലീവ് തെ റെസ്റ് ടൂ മി..!! ഒക്കെ ”

” യെസ്.. സാർ..!! ഞാൻ നോക്കിക്കോളാം ”
അവൾ സമ്മതത്തോടെ തല കുലുക്കി.

ഇടക്ക് ശിവയുടെ മുഖത്തേക്ക് അവൾ നോക്കി എങ്കിലും ആൾ വല്ലാത്ത ജാഡ ഇട്ട് അവിടെ ഇരിപ്പ് ആണ്.

” നാളെ ശിവയുടെ പി എ തന്നെ കോൺടാക്ട് ചെയ്യും ആർ വീ ക്ലിയർ ..?? ”

” യെസ്..!! കംപ്ലീറ്റ്ലി ”
മറുപടി കൊടുത്ത് അവൾ പുറത്തേക്ക് പോയി.

വൈകുന്നേരം ലോഗ് ഔട്ട്‌ ചെയ്ത് അവൾ വേഗം ഇറങ്ങി നേരെ ഡെ കെയറിൽ പോയി കുഞ്ഞിനെ കൂട്ടി.. വീട്ടിലേക്ക് പോയിരുന്നു..!!

‘ ഗിഫ്റ്റിന്റെ കാര്യം നാളെ ചോദിക്കണമോ ? അല്ലെങ്കിൽ വേണ്ട.. പിന്നീട് എപ്പോഴെങ്കിലും ചോദിക്കാം..!! ‘
ചിന്തകളെ മാറ്റി അവൾ തൻറെ മറ്റു ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു.

ത്രിസന്ധ്യാ സമയം അന്ന മോളെയും നോക്കി കൊണ്ടിരുന്ന സമയത്ത് ആണ് അവളുടെ ഫോൺ ശബ്ദിച്ചത്..
ആൽബി ആയിരിക്കുമെന്ന് കരുതി ഫോണെടുത്തെങ്കിലും ഫോണിൽ തെളിഞ്ഞ ശിവ എന്ന പേര് സ്റ്റെല്ലയിൽ ചെറിയ ടെൻഷൻ ഉണ്ടാക്കി.

അവൾ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.

” ഹലോ… ”

” സ്റ്റെല്ല.. ശിവയാണ്..!! എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.. ”

” പറഞ്ഞോളൂ ”

” ഞാൻ പറയുന്നത് താൻ മൊത്തം കേൾക്കണം.. തനിക്ക് എന്നെ കാണുമ്പോൾ ടെൻഷൻ ആവുന്നതും ഒരുതരം ഒഴിഞ്ഞുമാറലും ഞാൻ ശ്രദ്ധിക്കുന്നുണ്ട് അന്നൊരിക്കൽ ഒരു സാഹചര്യത്തിൽ ഞാൻ അങ്ങനെ ചെയ്തു പോയി നൗ ലീവ് ഇറ്റ്..!! ”
ശിവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

” പിന്നെ ജോലിയുടെ ഭാഗമായി കുറച്ചു ദിവസം നമ്മൾ ഒരുമിച്ച് ആയിരിക്കും തനിക്ക് എന്നോട് പൂർണ സ്വാതന്ത്ര്യത്തോടെ പെരുമാറാം.. എനിക്കും അങ്ങനെ തന്നെ ആകാം എന്ന് ഞാൻ കരുതുന്നു. ഇതൊന്ന് തന്റെ അടുത്ത് പറയണമെന്ന് തോന്നി അതുകൊണ്ടാണ് വിളിച്ചത്…!! ”
സ്റ്റെല്ലക്ക് മറുപടിയൊന്നും പറയാൻ സമ്മതിക്കാതെ ശിവ ഫോൺ കട്ട് ചെയ്തു.

ശിവാനന്ദ് വിളിച്ചു സംസാരിച്ചത് അവൾക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.

‘ എന്തായാലും നോക്കാം എന്താണ് സംഭവിക്കുക എന്ന്.. തീരെ പറ്റുന്നില്ല എങ്കിൽ മാനേജ്മെന്റിനോട് തനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാം ‘

അന്ന് ലേറ്റായി വരും എന്ന് പറഞ്ഞിരുന്നെങ്കിലും ആൽബിൻ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു

സുഹൃത്തിനെ കണ്ടു മടങ്ങി എത്തിയപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് നടക്കാൻ പോയ.. സമയമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *