” സർ വളരെ നല്ല മണമുള്ള പുതിയ പൂവാണ് ഒരു ചൂടി എടുക്കട്ടെ ? ”
” എനിക്ക് എന്തിനാണ് പൂ ?? ”
” സർ താങ്കളുടെ ഭാര്യക്ക് നൽകാം..!! ഒരു സമ്മാനമായി അവർക്ക് കൊടുത്താൽ ഇഷ്ടപെടും ”
അത് കേട്ട് ശിവ ചിരിച്ചു.
അവർ തമ്മിൽ കന്നഡയിൽ ഉള്ള സംസാരം
സ്റ്റെല്ലക്ക് മനസ്സിലായില്ല എങ്കിലും അവൾ ആ സ്ത്രീയോട് ചിരിച്ചുകൊണ്ടിരുന്നു .
” സാറിൻറെ ഭാര്യ അതിസുന്ദരിയാണ് ഈ പൂ കൂടി വച്ചാൽ അവർ കുറച്ചു കൂടി സുന്ദരിയാകും ”
” നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ..? എങ്കിൽ ഒരു ചൂടി തന്നേക്ക് ”
അവർ കച്ചവടം നടന്ന സന്തോഷത്തിൽ കോട്ടയിൽ നിന്നും ഒരു ചൂടി പൂവെടുത്ത് ശിവക്ക് നൽകി.
ശിവ ഒരു 500 ന്റെ നോട്ട് എടുത്തു കൊടുത്ത് ബാക്കി വച്ചുകൊള്ളുവാൻ പറഞ്ഞു.
ഇരട്ട സന്തോഷത്തിൽ നന്ദി പറഞ്ഞു അവർ അവിടെ നിന്നും നടന്നു പോയി ആ പൂക്കൾ അവൻ ഡയറക്ടായി അവൾക്ക് തന്നെ നൽകി.
” വേണ്ട.. ശിവ..! ”
അവൾ വലിയ താൽപ്പര്യം കാണിച്ചില്ല.
” തനിക്കൊരു സമ്മാനം നൽകാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെ സ്റ്റെല്ല..? തനിക്കിത് ഭംഗിയായി ചേരും ”
ശിവ അവളുടെ കൈ പിടിച്ചു പെണ്ണിന്റെ കൈകളിലേക്ക് പൂക്കൾ നൽകി.
” ആ സ്ത്രീ എന്തിനാ എന്നെ നോക്കി ചിരിച്ചത് ?? ”
സ്റ്റെല്ല കൈകളിലെ പൂവിൻറെ സ്മെല്ല് ആസ്വദിക്കുന്നതിനിടയിൽ അവനോട് ചോദിച്ചു.
” അവർ പറയുന്നത് നീ എൻറെ ഭാര്യയാണെന്നും എനിക്ക് നന്നായി ചേരുന്ന സുന്ദരിയായ പെണ്ണാണെന്നും ”
” എന്റെ പൊന്നോ…!! എന്നിട്ട് ശിവ എന്താ പറഞ്ഞത് ? ”
” നീ സുന്ദരിയായ പെണ്ണ് തന്നെയാണ് പക്ഷേ എൻറെ ഭാര്യയല്ല എന്ന് ..!! ”
അവൻ ചെറിയ കള്ള ചിരിയൊടെ പറഞ്ഞു.
” അതുതന്നെയാണൊ പറഞ്ഞത് ?? ”
സ്റ്റെല്ല ചെറിയ സംശയത്തോടെ ചോദിച്ചു.
” യെസ്..!! ഞാനെന്തിനു നുണ പറയണം ? ”
ശിവ മറുചോദ്യം ചോദിച്ചു എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
ആ സമയം വലിയ ട്രാഫിക് ഇല്ലാത്തതിനാൽ മെയിൻ ഹൈവെയിൽ കൂടി ആ ആഢംബര വാഹനം ഒഴുകി നീങ്ങി…
റോഡിന്റെ വശങ്ങളിൽ ആയി ബസ് കാത്ത് നിൽക്കുന്ന ചില സ്ത്രീകൾ പാസഞ്ചെർ സീറ്റിൽ ഇരിക്കുന്ന തന്നേ അസൂയായൊടെ നോക്കുന്നത് സ്റ്റെല്ലയിൽ ഒരു പുഞ്ചിരി വിടർത്തി..!!!
ഫസ്റ്റ് ബ്രിഡ്ജ് കയറി കാർ പിന്നെയും മുന്നോട്ട് ഓടി.. ഏകദേശം 10 മിനിറ്റ് കൊണ്ട് തന്നെ അവർ ഇബ്ബളൂരു സിഗ്നൽ പാസ് ചെയ്ത് മാർതഹള്ളി റോഡിലേക്ക് എത്തിയിരുന്നു.
” എനിക്കൊരു ഡ്രസ്സ് എടുക്കേണ്ട കാര്യമുണ്ടായിരുന്നു.. എൻറെ ഒരു സുഹൃത്തിന് സമ്മാനമായി നൽകാനാണ് തനിക്ക് നല്ല സെലക്ഷൻ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു. നമുക്കൊന്ന് പോയി നോക്കിയാലോ ?? ”
” ആം..! അതിനെന്താ ”
” എങ്കിൽ പിന്നെ ആദ്യം നമുക്ക് അങ്ങോട്ട് പോകാം ”
സൈറ്റിലേക്ക് കയറാതെ അവർ ബലന്ദൂരിലെ ഒരു അതി പ്രശസ്തമായ ഷോപ്പിലേക്ക് കയറി.
അവിടെ വുമൺ സെക്ഷനിൽ രണ്ടുപേരും നല്ല ഒരു ഡ്രസ്സ് ആയിനായി നോക്കി നടന്നു.
അവരുടെ അടുത്തേക്ക് എത്തിയ സെയിൽസ് ഗേൾ തൻറെ ജോലി ഭംഗിയായി ആരംഭിക്കാൻ തുടങ്ങി.
” സർ..! ഈ കളർ താങ്കളുടെ ഭാര്യക്ക് വളരെ ഭംഗിയായി ചേരും ”
” നോ… ഇവൾ എന്റെ ഭാര്യയല്ല ഒരുമിച്ച് ജോലി ചെയ്യുന്ന സുഹൃത്താണ് ”
ഈ തവണ സ്റ്റെല്ല കേൾക്കാൻ എന്ന വണ്ണം ശിവ ഇംഗ്ലീഷിൽ ആണ് മറുപടി കൊടുത്തത്.
” ഓ സോറി സാർ ”
സെയിൽസ് ഗേൾ അപ്പോൾ തന്നെ സോറി പറഞ്ഞു.
” ഐ ആം നോട്ട് .. ദാറ്റ് മച്ച്.. ലക്കി…!!! ”
ശിവയുടെ കൂട്ടി ചേർക്കൽ കേട്ട് സ്റ്റെല്ല ഒരു കള്ളച്ചിരിയോടെ അവനെ നോക്കി ഗോഷ്ട്ടി കാണിച്ചു.
കുറച്ച് സമയം അവിടെ ചെലവഴിച്ചു അതിഭംഗിയായ ഒരു വെള്ള വസ്ത്രം തന്നെ അവൾ സെലക്ട് ചെയ്തു.
സ്റ്റെല്ലയുടെ സെലക്ഷൻ ഇഷ്ടപ്പെട്ട ശിവ അത് പാക്ക് ചെയ്യാനായി അവരോട് ആവശ്യപ്പെട്ടു
ബില്ലിംഗിൽ ക്യാഷ് അടയ്ക്കുമ്പോൾ അവളെ കാണാതെ വീണ്ടും ആ സെക്ഷനിൽ അന്വേഷിച്ചു വന്ന ശിവ.. അവിടെ ഗോൾഡൻ കളറിൽ അതിഭംഗിയായ ഒരു ലാച്ചയുടെ ഭംഗി
സ്റ്റെല്ല ആസ്വദിക്കുന്നത് ശ്രദ്ധിച്ചു…!!
” എന്താ ഇഷ്ടപ്പെട്ടോ ?? ”
