അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

” അതെന്താ.. രാതിയിലും ട്രാഫിക് ?? ”
ഭഗത്തിനോട് ആയി ശിവ പുറകെ ചോദിച്ചു.

” രാത്രിയാവുമ്പോഴേക്കും റോഡ് എല്ലാം കാണണം..! ഹെബ്ബാളിൽ നിന്നും സിൽക്ക് ബോർഡിലേക്കും ബാൻഷാങ്കരിയിലെക്കും ഒക്കെ പോകുന്നവർ കൂടുതലും ഈ റോഡ് തന്നെയാണ് യാത്രക്ക് സ്വീകരിക്കുക.. എന്നാൽ രാത്രിയിൽ മെട്രോയുടെ പണി നടക്കുന്നതിനാൽ ഇവർ റോഡ് അവിടേം ഇവിടേം എല്ലാം ക്ലോസ് ചെയ്യുകയാണ്..!! അതുകൊണ്ടുതന്നെ രാത്രികളിൽ പോലും ഇവിടെ വമ്പൻ ട്രാഫിക്കാണ് ”
ഭഗത്തും ശിവയും സിറ്റിയുടെ ട്രാഫിക്കിനെ പറ്റി സംസാരിക്കുകയായിരുന്നു അതേസമയം സ്റ്റെല്ല ട്രാൻസ്പരന്റ് ആയ ക്ലാസിൽ കൂടി പുറം കാഴ്ചകൾ കണ്ടിരുന്നു.

ഒരു വെള്ള ലെഗ്ഗിൻസും ഇളനീളം നീല കളർ ടോപ്പുമായിരുന്നവൾ ധരിച്ചിരുന്നത് അതിനൊപ്പം ഒരു കൈയിൽ സൈഡ് ബാഗ് ധരിച്ചിരിക്കുന്നു.

” സ്റ്റെല്ലയുടെ ഫാമിലിയൊക്കെ നാട്ടിൽ തന്നെ സെറ്റിൽ ആണോ..?? ”
ശിവയുടെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ സ്റ്റെല്ല ഞെട്ടി തിരിഞ്ഞു.

” ആം… ശിവ..!! വിവാഹം കഴിയുന്നതിനു മുന്നേ ഞാനും നാട്ടിൽ തന്നെയായിരുന്നു പിന്നെ ആൽബിയുടെ കൂടെ ഇവിടെ തന്നെ അങ്ങ് കൂടി ”

” ഇവിടെ എത്ര നാൾ നിൽക്കാനുള്ള പ്ലാൻ ഉണ്ട് ..?? ”

” ആൽബിക്ക് ഇപ്പൊൾ നിൽക്കുന്ന കമ്പനിയിൽ രണ്ടര വർഷം എക്സ്പീരിയൻസ് ആയിട്ടുണ്ട്. ഒന്നരവർഷം കൂടി കഴിഞ്ഞാൽ നാലുവർഷത്തെ എക്സ്പീരിയൻസ് വെച്ച് ഏതെങ്കിലും യൂറോപ്യൻ കൺട്രിയിലോ നോർത്ത് അമേരിക്കൻ കൺട്രിയിലേക്കൊ മൈഗ്രേറ്റ് ചെയ്യും സോ അത് വരെ .. ഇവിടെ..ഇങ്ങനെ.. ”
അവൾ സസാരിക്കുന്നതിനൊപ്പം കൈ കൊണ്ട് പ്രേത്യക ആംഗ്യങൾ ഒക്കെ കാണിച്ചു.

” ഓ അപ്പോൾ കുറച്ചു സമയം കൂടി മാത്രമേ ഇവിടെ ഉള്ളൂ.. അല്ലേ ?? ”

” ആം..! അങ്ങനെയും പറയാം ”
സ്റ്റെല്ലയുടെ മറുപടിക്ക് ശേഷം കുറച്ച് സമയം അവർക്കിടയിൽ ഒരു മൂകത തളം കെട്ടി നിന്നു.

” ഭഗത്ത്.. ഇവിടെ നിന്നും റൈറ്റ് എടുത്ത് മുന്നോട്ട് പൊയ്ക്കോളൂ അവിടെയാണ് നമ്മുടെ പ്രോജക്ട് നടക്കുന്നത്.. ”
അവളുടെ നിർദേശ പ്രകാരം മെയിൻ ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് കയറി ബിഎംഡബ്ല്യു ഓടിക്കൊണ്ടിരുന്നു

ഇടയ്ക്ക് എപ്പോഴോ.. സംസാരത്തിനിടയിൽ സ്റ്റെല്ലയെ ഒന്ന് ഇരുത്തി വീക്ഷിച്ച ശിവ അവളുടെ കഴുത്തിൽ ചുവന്നുകിടക്കുന്ന പാടുകൾ കണ്ടെത്തും ശ്രദ്ധ അതിലേക്കിടയ്ക്ക് ഉടക്കി..

തലേദിവസത്തെ സ്നേഹ പ്രകടനത്തിൽ വന്നിരുന്ന പാടുകൾ ആണെന്ന് വ്യക്തം..!!

” കഴുത്തിൽ റെഡ് ബംപ്സ് ഉണ്ടല്ലോ എന്തെങ്കിലും അലർജി ഉണ്ടോ ? ”
കാര്യം മനസ്സിലായി എങ്കിലും ശിവ അറിയാത്ത പോലെ ചോദിച്ചു.

” ഏയ് ഒന്നുമില്ല..!! ”
അവൾ കൈകൊണ്ട് അത് മറച്ചു പിടിക്കാൻ ശ്രമിച്ചു.

സ്റ്റെല്ലയുടെ കഴുത്തിലെ പാടുകൾ ശിവയ്ക്ക് ചെറിയ അസ്വസ്ഥത ഉണ്ടാക്കി.

‘ താൻ അവളെ ഇത്രയും ആഗ്രഹിക്കുമ്പോഴും മറ്റൊരാളുടെ കിടക്കയിൽ അവൾ സുലഭം ആണെന്നതും ..അത് അവൾ ആസ്വദിക്കുന്നു’ എന്നതും ശിവയിൽ ചെറിയ ഭാവ മാറ്റം ഉണ്ടാക്കി..!!

മിറർ ഗ്ലാസിൽ കൂടി ശിവയുടെ മാറുന്ന ഭാവം ശ്രദ്ധിച്ച ഭഗത്ത് വിഷയം മാറ്റാൻ ശ്രമിച്ചു.

” ചേട്ടാ നമ്മൾ എത്തിയെന്ന് തോന്നുന്നു..!” പണി നടന്നുകൊണ്ടിരിക്കുന്ന ഒരു സൈറ്റിലേക്ക് കാർ കയറി നിന്നു.

നാലുപേരും അവിടേക്ക് കാറിൽ നിന്നും ഇറങ്ങി സെറ്റിലെക്ക് നടന്നു കയറി..
അവർ വന്നു കയറിയതും സൈറ്റ് സൂപ്പർവൈസർ മുന്നോട്ട് വന്നു സ്റ്റെല്ലക്ക് ഹാൻഡ് ഷേക്ക് നൽകി.. പിന്നെ സ്റ്റെല്ലാ തന്നെ ശിവയെ സൂപ്പർ വൈസർക്ക് പരിചയപ്പെടുത്തുകയും ചെയ്തു

അന്നുമുതൽ പിന്നീട് ദിവസങ്ങളോളം സ്റ്റെല്ല ശിവയുടെ അസിസ്റ്റൻറ് ആയി കൂടെ തന്നെ ഉണ്ടായിരുന്നു…
പ്രോജക്ട് ഡെവലപ്പ് ആകുന്ന ഓരോ സ്റ്റേജിനും അനുസരിച്ച് അവൾ കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്തും സംസാരിച്ചും ശിവക്ക് പ്ലാൻസ് വ്യക്തമാക്കി കൊടുത്തും വളരെ പ്രഫഷണലായി നിലകൊണ്ടു..

ആഴച്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച അന്ന് പതിവുപോലെ അവർ നേരത്തെ തന്നെ എത്തിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *