അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

‘ എന്തായാലും ചോദിക്കുകയാണെങ്കിൽ ഇതിന്റെ പ്രൈസ് കുറച്ച് പറയാം ‘
അവൾ കുറച്ചുനേരം ഡ്രെസ്സിന്റെ ഭംഗി ആസ്വദിച്ചു നിന്നു.

പിന്നെ ഫോണെടുത്ത് വാട്സാപ്പിൽ ശിവയുടെ നമ്പറിൽ ‘ താങ്ക്യു സോ മച്ച് ‘ എന്ന് ടെക്സ്റ്റ് ചെയ്തു.

” തനിക്ക് ഈ ഡ്രസ്സ് വളരെ മാച്ചിങ് ആണ് എന്നെനിക്ക് തോന്നി.. ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കുമോ ? ”
അപ്പോൾ തന്നെ അവന്റെ മറുപടി വന്നു.

” എന്താണ് ”

” ഇത്രയും നല്ല ഡ്രസ്സ് വാങ്ങിയതല്ലേ അത് ഇട്ട് കാണാൻ ഒരു മോഹം ഇത് ധരിച്ച് എനിക്കൊരു ഫോട്ടോ എടുത്ത് അയക്കുമോ” അവൾ തീരെ പ്രതീക്ഷിക്കാത്ത ആവശ്യമായിരുന്നു എങ്കിലും മറുത്ത് ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല.

” ഇന്ന് തന്നെ വേണോ ? ”

” ഇപ്പോൾ തന്നെ വേണം ”

” ശരി നോക്കട്ടെ ”
അവൾ പതിയെ അപ്പോൾ ഇട്ടിരുന്ന ടോപ്പും ലെഗ്ഗിൻസും ഓരോന്ന് ആയി ഊരി മാറ്റിയ അതെ അടി വസ്ത്രങ്ങലോടെ ആ ലാച്ച വളരെ ഭംഗിയായി ധരിച്ചു.

കുറച്ച് സമയം കണ്ണാടിക്ക് മുന്നിൽ നിന്ന് സുന്ദരിയാണ് എന്ന് സ്വയം ഉറപ്പ് വരുത്തി.. ഒരു സെൽഫി എടുത്ത് നോക്കിയെങ്കിലും അത് അവൾക്ക് തീരെ ദഹിച്ചില്ല…!!

‘ ആരെങ്കിലും ഒന്ന് ഫോട്ടോ എടുത്തു തരാൻ ഉണ്ടായിരുന്നെങ്കിൽ ‘എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവളുടെ പ്രാർത്ഥന കേട്ട പോലെ തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റ് മേറ്റ് അപ്പോൾ താഴേക്ക് പോകുകയായിരുന്നു..

സ്റ്റെല്ലയുടെ ആവശ്യ പ്രകാരം ആ പെൺകുട്ടി അവൾക്ക് പല പോസിലുള്ള ഫോട്ടോസ് എടുത്തു നൽകി..

അതിൽ ഏറ്റവും ഭംഗിയുള്ള ഒരെണ്ണം അവൾ ശിവയ്ക്ക് അയച്ചു നൽകുകയും ചെയ്തു
‘ നോക്കിയിട്ട് ഡിലീറ്റ് അടിച്ചേക്ക് കേട്ടോ ‘

‘ അത് ഞാൻ ആലോചിക്കാം..! എനിവേ ബ്യൂട്ടിഫുൾ ആൻഡ് സ്റ്റൈലിഷ്..’
അവന്റെ മറുപടി അവളെ പുളകം കൊള്ളിക്കാൻ പോന്നത് തന്നെ ആയിരുന്നു.

വൈകുന്നേരം ആൽബി വന്നു കയറിയപ്പോൾ തന്നെ സ്റ്റെല്ല അവനെ ആ വസ്ത്രം കാണിച്ചു.
” എങ്ങനെയുണ്ട് ആൽബി ? ”

” കൊള്ളാമല്ലോ മോളെ ഇതെവിടുന്ന് ? ”

” ഇത് ഞങ്ങളുടെ പ്രോജക്ട് ടീമിനു ക്ലൈന്റ് വക സമ്മാനം എനിക്ക് മാത്രമല്ല എല്ലാവർക്കും കിട്ടിയിട്ടുണ്ട്..! പിന്നെ ഇഷ്ടമുള്ള കളർ തെരഞ്ഞെടുക്കാം എന്നും കൂടി ”
സ്റ്റെല്ല ലാച്ചയുടെ ഡിസൈൻ ഒക്കെ ആൽബിയെ വിശദീകരിച്ച് കാണിച്ചു.

” എത്രയാ രൂപയാ ബഡ്ജറ്റ് വരുന്നത്..?? ”

” ഇത് 5000 വരുന്നുണ്ട് എന്തായാലും നമ്മൾ ഇത്രയും ക്യാഷ് കൊടുത്തു ഇത് വാങ്ങാൻ പോകുന്നില്ല അപ്പോൾ കിട്ടിയത് എന്റെ ഭാഗ്യം..!! ”
സ്റ്റെല്ലയുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.

” എന്തായാലും അടിപൊളി ആയിണ്ട്.. നിനക്ക് സൂപ്പറായി ചേരുന്നുണ്ട്..!! ”

” ഈ ഫോട്ടോസ് ഒക്കേ നോക്കിക്കേ എങ്ങനെയുണ്ട്..?? ”
അവൾ താൻ ഫോണിൽ എടുത്ത ഫോട്ടോസ് ഓരോന്നായി ആൽബിക്ക് കാണിച്ചു കൊടുത്തു.

” അല്ലേലും എന്റെ കെട്ട്യോൾ പൊളി അല്ലേ..!! ”
ആൽബി അവളുടെ ഫോണിൽ ഓരോ ഫോട്ടോയും സൂക്ഷ്മതയോടെ നിരീക്ഷിച്ചു അതിൻറെ ഭംഗി ആസ്വദിച്ച് അവളെ പ്രേശംസിക്കാൻ തുടങ്ങി.

‘ആൽബിൻ ഹാപ്പിയാണ് ഒരുപാട്.. പക്ഷേ താൻ എത്ര ഭംഗിയായിട്ടാണ് ഓരോ നുണയും പറയുന്നത് ?? സ്റ്റെല്ലക്ക് ഒരു തരം കുറ്റബോധം ഉള്ളിൽ തോന്നി തുടങ്ങി.

” ആൽബി… കുളിച്ചിട്ട് വാ ഞാൻ ചായ എടുത്തു വെക്കാം ”
അവൾ ഫോണും ബാഗും വാങ്ങി അൽബിയെ ബാത്റൂമിലെക്ക് പറഞ്ഞു വിട്ടു.

ആൽബി കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചൂട് പാറുന്ന ചായയും അതിനൊപ്പം ബ്രഡും ജാമും അവൾ എടുത്ത് വച്ചിരുന്നു.

പതിവ് പോലെ ഓഫീസ് വിശേഷങ്ങളും കാര്യങ്ങളും ഒക്കെ ഷെയർ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ അറിഞ്ഞുകൊണ്ട് കട്ട് ചെയ്തു ഒഴിവാക്കേണ്ടി വരുന്നത് അവൾക്ക് ഒരുതരം വല്ലാത്ത മാനസികാവസ്ഥ ഉണ്ടാക്കിയിരുന്നു..

വിവാഹം കഴിഞ്ഞ് ഇത്രയും വർഷത്തിനുശേഷം ആൽബിയോട് പലകാര്യങ്ങളും നുണ പറയേണ്ട അവസ്ഥ..!!

പാവം ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും അവനത് പോലെ വിശ്വസിക്കുന്നു..

ചായ കുടിയും കഴിഞ്ഞ് അന്ന് പതിവ് പോലെ അവൾ നടക്കാൻ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *