” തൽക്കാലം എൻറെ കുഞ്ഞ് ഇത് കഴിക്ക് 8000 രൂപയുടെ ചോക്ലേറ്റ് തിന്നാൻ മാത്രം നമ്മൾ ആയിട്ടില്ലടാ..!! ”
ഷോപ്പിങ്ങും നടത്തവും പൂർത്തിയാക്കി അവൾ റൂമിലേക്ക് വെച്ചു പിടിച്ചു.
റൂമിലെത്തിയപ്പോൾ ആൽബി ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
” നിനക്ക് 24 മണിക്കൂറും ഫോണിൽ കളിച്ചു കൊണ്ടിരിക്കാതെ ഇടയ്ക്ക് ഞങ്ങടെ കൂടെ നടക്കാൻ വന്നു കൂടെ ആൽബി ?? ”
അതും പറഞ്ഞ് കുഞ്ഞിനെ ആൽബിയുടെ കയ്യിലേക്ക് കൊടുത്തു അവൾ അകത്തേക്ക് കയറി.
” ഇതെന്തിനാ ആൽബി ഈ ജനലും വാതിലും എല്ലം തുറന്നിട്ടിരിക്കുന്നത്..?? കൊതുക് പോവില്ല.. എല്ലാം കൂടി തുറന്നു മലത്തി ഇട്ടേക്കുവാ..!! ”
അവളുടെ ചോദ്യത്തിന് ആൽബിൻ ഒന്നും മിണ്ടിയില്ല.
” എന്തിനാ ഫാൻ ഇത്ര സ്പീഡിൽ ഇട്ടിരിക്കുന്നത്..?? ”
സ്റ്റെല്ല ഓരോ ജനലുകളായി അടച്ചു കൊണ്ടിരുന്നു.. ആൽബിൻ ഒന്നും മിണ്ടാതെ കുഞ്ഞിനെയും എടുത്തു റൂമിലേക്ക് പോയി…….!!!!!!
രണ്ട് ദിവസത്തെ വീക്കൻഡ് കഴിഞു രണ്ട് പേരും അവരുടെ കോർപ്പറേറ്റ് ജീവിതം പിന്നെയും തുടങ്ങിയിരുന്നു..
വരുന്ന ആഴ്ചയിൽ ശനിയാഴ്ച ദിവസം അന്ന മോളുടെ ബർത്ത് ഡേ വരുന്നതുകൊണ്ട് അവർ നാട്ടിലേക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നു.
വീട്ടിൽ നിന്നും തുടർച്ചയായി വിളി വരുന്നത് കൊണ്ട് തന്നെ ഇത്തവണ നാട്ടിൽ പോയി എല്ലാവരുടെയും കൂടെ ആഘോഷിക്കാമെന്ന് കരുതി..!!
അതിനുള്ള തയ്യാറെടുപ്പുകൾ ആദ്യമേ അവർ ചെയ്തിരുന്നു.. വെള്ളിയാഴ്ച രാവിലെയാണ് പോകാൻ പ്ലാൻ ചെയ്തിരുന്നതെങ്കിലും പിന്നീട് അവർ അത് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
സ്റ്റെല്ലക്കും ആൽബിനും ഒരുപോലെ കിട്ടിയ ലീവ് ആയിരുന്നു അത് ശനിയും ഞായറും തിങ്കളും ചൊവ്വയും അടക്കം നാലുദിവസം അവർ നാട്ടിൽ തന്നെയായിരുന്നു.
കുഞ്ഞിന്റെ മൂന്നാം പിറന്നാൾ അതി ഭംഗിയായി തന്നെ നാട്ടിൽ എല്ലാവർക്കും ഒപ്പം ആഘോഷിച്ച്.. പിന്നീട് ബാംഗ്ലൂരിലെക്ക് തിരിച്ചുവന്നപ്പോഴേക്കും സ്റ്റെല്ലാ പഴയ കാര്യങ്ങളൊക്കെ മറന്നു ഉഷാറായിരുന്നു…!!
ഈ സമയങ്ങളിൽ ഒന്നും തന്നെ ശിവയുടെ ഭാഗത്തുനിന്ന് കോളോ.. മെസ്സേജൊ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…അങ്ങനെ വീണ്ടും അവരുടെ ജീവിതം പഴയപോലെ ആയി തുടങ്ങി.
ചൊവ്വാഴ്ച വൈകുന്നേരം നാട്ടിൽ നിന്ന് യാത്ര തിരിച്ച് ബുധനാഴ്ച രാവിലെ അവർ റൂമിൽ എത്തി.
വന്ന് കയറി പതിവുപോലെ ചെറിയ ഉറക്കം കഴിഞ്ഞു രണ്ട് പേരും ജോലിക്ക് പോകാൻ തുടങ്ങിയ സമയത്ത് ആണ്.. കോളിംഗ് ബെൽ അടിക്കുന്നത്.
“ആൽബി.. ”
ഒരുക്കത്തിനിടയിൽ ശബ്ദം കേട്ട അവൾ ബെഡ് റൂമിൽ നിന്നും പുറത്തേക്ക് വിളിച്ചു.
” എന്നാടി ഞാൻ ബാത്റൂമിലാണ്..”
ആൽബിന്റെ മറുപടി കേട്ടതും അവൾ പുറത്തേക്ക് ചെന്നു വാതിൽ തുറന്നു.. അതൊരു ഡെലിവറി ബോയി ആയിരുന്നു.
” മാഡം.. നിങ്ങൾക്ക് ഒരു കൊറിയർ ഉണ്ട് ”
” ഞാൻ ഒന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ..?? ”
സ്റ്റെല്ല സംശയത്തോടെ ചോദിച്ചു.
” ഇതൊരു ഗിഫ്റ്റ് ആണ് മാം..!! ”
” ഓഹ്.. ഒക്കെ..!! ആരാണ് അയച്ചിരിക്കുന്നത് എന്ന് അറിയാമോ..?? ”
” എനിക്കതിന്റെ ഡീറ്റെയിൽസ് അറിയില്ല. നിങ്ങളുടെ അഡ്രസ്സിൽ ആണ് അയച്ചിരിക്കുന്നത്..!! ഇവിടെ സൈൻ ചെയ്തോളു ”
ഡെലിവറി ബോയ് സാധനം കയ്യൊഴിഞ്ഞു.
” ഒക്കെ താങ്ക്യൂ..!! ”
അവൾ ബോക്സ് കയ്യിലേക്ക് വാങ്ങി റൂമിലേക്ക് വന്ന് ടേബിളിൽ വെച്ചു.
‘ എന്നാലും ആരായിരിക്കും അയച്ചിട്ടുണ്ടാവുക ? ‘
ആകാംഷ അടക്കാൻ ആവാതെ അവൾ ആ ബോക്സ് തിരിച്ചും മറിച്ചും നോക്കി.
അപ്പോഴേക്കും ആൽബി ഇറങ്ങിയിരുന്നു.. ഗിഫ്റ്റ് ബോക്സ് കണ്ടതും അവൻ അടുത്തേക്ക് വന്നു.
” ഇതെന്താ സംഭവം?? ”
” അന്ന മോൾക്ക് ആരോ.. ബർത്ഡേ ഗിഫ്റ്റ് അയച്ചത് ആണ്.. എന്ന് തോന്നുന്നു..!! ”
അവൾ തന്റെ നിഗമനം പറഞ്ഞു.
” പൊട്ടിച്ചു നോക്ക്..!! ”
ആൽബിൻ തല തുവർത്തി കൊണ്ട് അവൾക്ക് നിർദേശം നൽകി.
വല്ലാത്ത ആകാംഷയോടെ അവർ ആ ബോക്സ് തുറന്നു.. അതിലെ ഗിഫ്റ്റ് കണ്ടതും അവൾ ആകെ ഷോക്ക് അടിച്ചത് പോലെയായി…!!!!
