അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

റൂമിലേക്ക് വന്ന് കയറിയപ്പോൾ ആണ് സജിൻറെ ഭാഗത്തുനിന്നും ആൽബി കോൾ വരുന്നത്
” ചേട്ടായി കൊണ്ടു പോയ സാധനം എങ്ങനെയുണ്ട്..? ”

” എൻറെ പൊന്നു മോനെ സത്യം പറയാലോ ഇത്രയും നല്ല സാധനം ഈ അടുത്ത് നിന്നും കിട്ടിയിട്ടില്ല..!! പിന്നെ കുറച്ചു കൂടി ഉണ്ടാവുമോ…?? ”
ആൽബിൻ സജിനോട് തന്റെ ആവശ്യം അറിയിച്ചു.

” ഉള്ളത് തീർന്നോ..?? ”

” ആ സാധനം ഒരാഴ്ചത്തേക്ക് ഉള്ളൂ ഇത്തവണ കുറച്ച് കൂടുതൽ ക്വാണ്ടിറ്റി വേണം നീ കുറച്ച് കൂടുതലൻ ഒപ്പിക്കാൻ നോക്ക് ”

” ആം ..!! ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം ”
ആൽബിന് പ്രേതീക്ഷ നൽകി സജിൻ കാൾ കട്ട് ചെയ്തു.

ഒരിക്കൽ സ്റ്റെല്ല പോക്കാൻ തുടങ്ങിയത് കൊണ്ട് തന്നെ ഇത്തവണ ആൽബിൻ കൃത്യമായ പ്ലാനോടുകൂടിയാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്..

ബെഡ്‌റൂമിൽ നിന്നും ഡ്രെസ്സ് എല്ലാം മാറി കുറച്ചു സമയം ഫോണിൽ കളിച്ചു ഇരിക്കുമ്പോൾ ആണ് സജിൻ പിന്നെയും വിളിക്കുന്നത്…

” ചേട്ടായി… സാധനം ഒത്ത് വന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ ഇല്ല..! എത്തണമെന്നാണ് അവർ പറയുന്നത് ഏകദേശം ഈ ആഴ്ചയിലെ അവസാനത്തേക്കു തയ്യാറാക്കി തരാം എന്ന് പറയുന്നുണ്ട്… എന്താ..?? ”

” ഒരാഴ്ചയല്ലേ അതു കുഴപ്പമില്ല എന്തായാലും കയ്യിൽ ഉള്ളത് കുറച്ചു ദിവസം കൂടി കൊണ്ടു പോകാം..!! നീ എത്തിയാൽ വിളിക്ക് ”

” ആ ശരി ചേട്ടാ ഞാൻ എന്തായാലും വിളിക്കാം ”
അതും പറഞ്ഞ് സജിൻ കോൾ കട്ട് ചെയ്തു.

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ദൂരെ നിന്നും സ്റ്റെല്ലാ കുഞ്ഞിനെയും കൊണ്ട് നടന്നുവരുന്നത് ആൽബിൻ ശ്രദ്ധിച്ചിരുന്നു

അവൻ നേരെ കിച്ചണിൽ ചെന്ന് ചായക്ക് വെള്ളം വച്ചു ഫോണിൽ ഒരു പഴയ ക്രിസ്ത്യൻ ഡിവോഷണൽ സോങ് പ്ലേ ചെയ്തു… അതിനൊപ്പം കൂടെ പാടി കൊണ്ട് തന്നെ അവൻ ഫ്രീസറിൽ നിന്നും ഒരു മുട്ടയെടുത്ത് മിക്സ് ചെയ്യാൻ തുടങ്ങി…!!

” വൈകിയെ എത്തുള്ളു പറഞ്ഞിട്ട്.. ?? ” പുറകിൽ അവളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.

” ആം.. പറഞ്ഞിരുന്നു..!!! പക്ഷേ നേരത്തെ പോരേണ്ടി വന്നു. ഞാൻ ആലോചിക്കുമ്പോൾ എന്റെ ഭാര്യയും കുഞ്ഞും ഒറ്റക്കല്ലേ അപ്പോൾ പിന്നെ എനിക്ക് വേറെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല..!! ”
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

” അതൊന്നുമായിരിക്കില്ല അവരവിടുന്ന് ചിലപ്പോൾ ഇറക്കി വിട്ടു കാണും… ”

” ഓ പിന്നെ..! ഒന്ന് പോയെടി..”
അതും പറഞ്ഞ് രണ്ടുപേരും കൂടി ചിരിച്ചുകൊണ്ടിരുന്നു.

” നിനക്ക് ഓംലേറ്റ് വേണോ..?? ”
പാൻ ചൂടാക്കുമ്പോൾ അവൻ സ്റ്റെല്ലയോട് ആയി ചോദിച്ചു.

” ആം ഒരെണ്ണം എനിക്കും അടിച്ചേക്ക്…!! പിന്നെ ആൽബി ഒരു കാര്യം പറയാനുണ്ട്.. ”

” എന്താ..? ”

” ശിവാനന്ദ് പിന്നെയും ലാന്റ് ചെയ്തിട്ടുണ്ട് നാളെ മുതൽ മാർത്ത ഹള്ളിയിലുള്ള പുതിയ പ്രോജക്ട് അയാൾ നേരിട്ട് പോയി വിസിറ്റ് ചെയ്യണമെന്നാണ് പറയുന്നത്. മാനെജ്മെൻറ് എന്നോട് തന്നെയാണ് അസിസ്റ്റ് ചെയ്യാൻ പറയുന്നത്..”
കിച്ചണിന്റെ സ്ലാബിൽ ഇരുന്ന് അവൾ ആൽബിൻ ഉണ്ടാക്കിയ ഓംലെറ്റ് കഴിക്കുന്നതിനൊപ്പം ഓഫീസ് വിശേഷങ്ങൾ
പങ്ക് വച്ചു കൊണ്ടിരുന്നു.

” അതിനെന്താ നീ തന്നെയല്ലേ കഴിഞ്ഞ പ്രാവശ്യവും ചെയ്തത്..?? ”

” അതിന് ഒന്നുമില്ല..!! പറഞ്ഞൂന്നേ ഉള്ളു ”
അവന്റെ ചോദ്യത്തിന് അവൾ സിംപിൾ ആയി മറുപടി നൽകി.

” പിന്നെ ഇന്നത്തെ ഫോട്ടോസ് ഒക്കെ അടിപൊളിയായിരുന്നു ട്ടോ..!! ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ കണ്ട് ഞെട്ടി സാരിയിൽ എൻറെ ഭാര്യ ചുമ്മാ അടിപൊളി..!!”

” താങ്ക്യൂ മൈ ഡിയർ ഹസ്ബന്റ്..!! എനിക്ക് വേറെയും പ്രശംസ കിട്ടിയിട്ടുണ്ട് ”
അവൾ ചെറിയ അഭിമാനത്തോടെ പറഞ്ഞു.

” അതെവിടെന്നാണാവോ ?? ”
ആൽബിൻ തന്റെ സംശയം മറച്ചു വച്ചില്ല.

” ചില്ലറക്കാരനൊന്നുമല്ല പറഞ്ഞത്..!! എന്റെ ക്ലൈന്റ് ശിവ ആണ് പറഞ്ഞത് ഞാൻ സാരിയിൽ അടിപൊളി ആണെന്ന്..!! ”

” ആരു നമ്മുടെ വില്ലനൊ..?? ഓ ഫാൻസിനെ കൊണ്ട് രക്ഷയില്ലല്ലോ..!! ”
ആൽബി കൈകൊണ്ട് ഓംലറ്റ്
മറിക്കുന്നതിനിടയിൽ അവളെ കളിയാക്കി കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *