ഇത്തവണ സിൽക്ക് ബോർഡിലേക്ക് പോകാതെ പകരം സർജാപുരാ റോഡിൽ കൂടി കയറി കാർ അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു.
ഇതിനിടയിൽ ശിവയുടെ ഫോണിലേക്ക് ഒരു കോൾ വരികയും ചെയ്തു.
” ഹലോ ശിവ.. സ്പീക്കിംഗ് ”
അപ്പുറത്ത് ആരോ സംസാരിക്കുന്നുണ്ട്
” അതെ.. കുഴപ്പമില്ല.. !! ടൈം എനിക്ക് ഒക്കേ ആണ്.. ”
അപ്പുറത്ത് വീണ്ടും സംസാരം.
” ഒക്കെ താങ്ക്യു കൺഫോം ചെയ്തോളൂ. രണ്ടുപേർക്കും ടിക്കറ്റ് ബിസിനെസ്സ് ക്ലാസ്..!! സെക്കൻഡ് പേഴ്സൺ നെയിം ഈസ് ഭഗത്ത്..
അപ്രെഷ്യറ്റ് ഇറ്റ് ”
ഫോൺ വച്ചതും കാർ വീണ്ടും വേഗത്തിൽ ആയി തുടങ്ങി.. പതിനഞ്ച് മിനിറ്റ് കൊണ്ട് തന്നെ കമ്പനിക്ക് മുന്നിലേക്ക് കാർ കയറി.
ഓഫീസ് ബിൽഡിംഗിന് മുന്നിലായി എത്തിയപ്പോൾ സ്റ്റെല്ലക്കിറങ്ങാൻ പാകത്തിന് അവൻ വണ്ടി നിർത്തി കൊടുത്തു..
ശിവയുടെ മുഖം വല്ലാതെ മാറിയിരുന്നു.. സ്റ്റെല്ലയെ നോക്കാൻ പോലും അവൻ കൂട്ടാക്കിയില്ല..!!
” ശിവ.. ? ”
നേർത്ത ശബ്ദത്തിൽ അവൾ വിളിച്ച് എങ്കിലും അവൻ തിരിച്ചു ഒന്നും മിണ്ടിയില്ല..!
അവൾ ഇറങ്ങാൻ ആയി കാത്ത് നിക്കും പോലെ സ്റ്റിയറിംഗിൽ കൈ കൊണ്ട് തട്ടി കൊണ്ടിരുന്നു…എന്നാൽ അവൾ പെട്ടെന്ന് ഇറങ്ങാൻ കൂട്ടാക്കാതെ കുറച്ചു സമയം കൂടി വണ്ടിയിലിരുന്നു……
” ശിവ ഞാൻ അങ്ങനെ അല്ല പറഞ്ഞത്..!! ”
” പ്ലീസ് ലീവ്..!! നമുക്ക് ആ വിഷയം പിന്നീട് സംസാരിക്കാം ”
അവളുടെ മുന്നിൽ കൂടി കൈ എത്തിച്ച് അവൻ ഡോർ തുടർന്ന് കൊടുത്തു.
സ്റ്റെല്ല കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ശിവ കാർ എടുത്തു മുന്നോട്ടു പോയിരുന്നു.
ഓഫീസിലെക്ക് നടന്ന് കയറുമ്പോഴും അവളുടെ മനസ്സാകെ ശൂന്യമായിരുന്നു.
‘ പറഞ്ഞത് ഇച്ചിരി കൂടിപ്പോയോ ? ‘ അകത്തുകയറിയതും ഫോണെടുത്ത് ശിവയുടെ നമ്പറിൽ ടെക്സ്റ്റ് ചെയ്തു.
‘ പ്ലീസ് കോൾ മി.. വെൻ യൂ ആർ ഫ്രീ ‘ മെസ്സേജ് ഡബിൾ ടിക്ക് വീണെങ്കിലും ശിവ നോക്കിയിട്ടില്ല.
അന്നേ ദിവസം വൈകുന്നേരം ആകുന്നതുവരെ അവൾ ആരോടും മിണ്ടാൻ പോലും കൂട്ടാകാതെ അവിടെ തന്നെ ഇരുന്നു..
ഏകദേശം ലോഗൗട്ട് ചെയ്യുന്ന സമയമായപ്പോഴേക്കും അവൾ ഫോൺ എടുത്തു നോക്കിയെങ്കിലും.. അയച്ച മെസ്സേജ് ശിവ കണ്ടിട്ട് പോലും ഇല്ലായിരുന്നു.
സ്റ്റെല്ലയുടെ മനസ്സിൽ എന്തൊക്കെയോ കയറിക്കൂടി വല്ലാത്ത മാനസിക അവസ്ഥയിലേക്ക് പോയിക്കൊണ്ടിരുന്നു..!!
ജനറൽ ഷിഫ്റ്റ് കഴിഞ്ഞു വൈകുന്നേരം ലോഗൗട്ട് ചെയ്ത് അവൾ വേഗം ലാപ്ടോപ്പും ബാഗും എടുത്ത് ഇറങ്ങാൻ തുടങ്ങിയതും..
പൊടുന്നനെ ശിവ അകത്തേക്ക് കയറി പോകുന്നത് അവൾ ശ്രദ്ധിച്ചു..!!
പതിവിനു വിപരീതമായി അവളുടെ ടേബിളിന്റെ ഭാഗത്തേക്ക് അവൻ തിരിഞ്ഞു പോലും നോക്കാൻ കൂട്ടാക്കാതെ സെക്കന്റ് ഫ്ലോറിലേക്ക് കയറി പോയി..!!
ഒട്ടും പ്രതീക്ഷിക്കാതെ ശിവയെ വീണ്ടും കണ്ടതും സ്റ്റെല്ലയുടെ മനസ്സ് രണ്ട് ചിന്തയിലായി.
‘ പോയി നോക്കണമോ ‘
‘ അതോ മിണ്ടാതെ പോകണോ ? ‘
കുറച്ചു സമയം ബാഗും പിടിച്ച് അവൾ അവിടെ തന്നെ സംശയിച്ച് നിന്നു….
‘ എന്തായാലും സംസാരിച്ചിട്ട് പോകാം ‘
അവൾ പതിയെ സെക്കന്റ് ഫ്ലോർ സ്റ്റെപ്പ് കയറി മുകളിലേക്ക് വന്നു..!!
അവിടെ ഡിജിഎമ്മിന്റെ ഓഫീസിനുള്ളിൽ ശിവ ഇരിക്കുന്നുണ്ടായിരുന്നു.
അവൾ മുന്നോട്ടു നടന്നു വന്നു അകത്തേക്ക് കയറാൻ തുടങ്ങിയതും.. അവൾക്ക് മുന്നിലേക്ക് ഭഗത് കൈ കെട്ടി നിന്നു..
” ശിവ ഇപ്പോൾ ആരെയും കാണുന്നില്ല..! ”
” ഭഗത്ത്.. എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് അത് കഴിഞ്ഞ് ഞാൻ പെട്ടെന്ന് പൊക്കോളാം ”
” ശിവ ഇപ്പോൾ ആരെയും കാണൂന്നില്ല ” ഭഗത്ത് നിന്നിടത്തൊന്നും ഒരു അടി പോലും മാറാൻ കൂട്ടാക്കിയില്ല.
ഗ്ലാസ് ഡോറിൽ കൂടി അകത്തേക്ക് ഒന്ന് നോക്കിയ ശേഷം അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിപ്പോയി.
പിന്നീടുള്ള രണ്ട് ദിവസം ശിവ ഓഫീസിൽ ഉണ്ടായിരുന്നില്ല കഴിഞ്ഞ ദിവസം കാറിൽ സംസാരിച്ചത് പോലെ ശിവ ഫിലിപ്പിൻസിനു തിരിച്ച് പോയിട്ടുണ്ടാവാമെന്ന് അവൾ ഊഹിച്ചു.
അവൻറെ വാട്സാപ്പിൽ പുറകെ പുറകെ
‘ ഹലോ ഹായ് ‘ എന്ന് പല തവണ മെസേജ് അയച്ചിരുന്നു എങ്കിലും മറുപടിയൊന്നും ഉണ്ടാവാത്തതുകൊണ്ട് തന്നെ അവൾ പിന്നീട് വിളിക്കാനൊ മെസ്സേജ് അയക്കാനൊ പോയില്ല..!!
